കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി വിദ്യാര്‍ത്ഥിയുടെ കൊല: കുറ്റവാളിയെ പരിചയപ്പെട്ടത് ഡേറ്റിംഗ് ആപ്പ് വഴി! പത്ത് ദിവസത്തെ പരിചയം!

Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ കണ്ടെത്തല്‍. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവാവാണ് ആയുഷിനെ കൊലപ്പെടുത്തിയിട്ടുള്ളതെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. കൊല്ലപ്പെടുന്നതിന് പത്ത് ദിവസം മുമ്പ് ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ദില്ലി സര്‍വ്വകലാശാലയിലെ അവസാന വര്‍ഷ കൊമേഴ്സ് വിദ്യാര്‍ത്ഥിയായ ആയുഷാണ് കൊല്ലപ്പെട്ടത്.

ദ്വാരക സെക്ടര്‍ 13ലെ അഴുക്കുചാലില്‍ നിന്നാണ് ആയുഷിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് കേസില്‍ 25 കാരനായ ഇസ്രത്തിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. മാര്‍ച്ച് 22ന് കോളേജില്‍ പോയ ആയുഷിനെ കാണാതാവുകയായിരുന്നു.. കോളേജില്‍ പോയ മകന്‍ തിരിച്ചെത്തിയില്ലെന്ന് കാണിച്ച് രക്ഷിതാക്കളാണ് പോലീസിനെ സമീപിച്ചത്. ഇതോടെയാണ് അന്വേഷണം വഴിതെറ്റിക്കുന്നതിനായി മോചന ദ്രവ്യം ആവശ്യപ്പെട്ട കുറ്റവാളി അറസ്റ്റിലാവുന്നത്.

 പരിചയം ഡേറ്റിംഗ് ആപ്പ് വഴി!

പരിചയം ഡേറ്റിംഗ് ആപ്പ് വഴി!


മാര്‍ച്ച് 22നാണ് ആയുഷിനെ കാണാതാവുന്നത്. പിന്നീട് ദ്വാരകയിലെ അഴുക്കുചാലില്‍ നിന്നാണ് 21 കാരന്റെ മൃതദേഹം കണ്ടെത്തിയത്. ഇഷ്റത്ത് അലിയെന്ന 25 കാരനാണ് അറസ്റ്റിലായത്. എക്സ്പോര്‍ട്ട് ഹൗസസിലെ സാംപ്ലിംഗ് മാനേജരായി ജോലി ചെയ്യുന്നയാളാണ് ഇയാള്‍. ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. കൊല്ലപ്പെടുന്നതിന് പത്ത് ദിവസം മുമ്പ് മാത്രം പരിചയപ്പെട്ട ഇവര്‍ ഇതിനിടെ മൂന്ന് തവണ നേരില്‍ കണ്ടിരുന്നുവെന്നും പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മാര്‍ച്ച് 22നാണ് ആയുഷിനെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും ഒടുവില്‍ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ കൊലപാതകത്തിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണമാണ് പോലീസ് അന്വേഷിച്ചുവരുന്നത്.

 പ്രതിയുടെ കുറ്റസമ്മതം

പ്രതിയുടെ കുറ്റസമ്മതം


ദില്ലി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായ ആയുഷിനെ കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്. കൊലപ്പെടുത്തിയ ശേഷമാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചതെന്നും യുവാവ് പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ പിതാവിനെ വാട്സ്ആപ്പില്‍ വിളിച്ചാണ് പ്രതി മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടുള്ളത്. ​എന്നാല്‍ ഈ നീക്കം കേസ് അന്വേഷണത്തെ വഴിതെറ്റിക്കുന്നതിന് വേണ്ടിയായിരുന്നു നടത്തിയത്. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് പോലീസിനെ ധരിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കം.

 പോലീസില്‍ പരാതി

പോലീസില്‍ പരാതി

മാര്‍ച്ച് 22നാണ് ദില്ലി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയായ ആയുഷിനെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിക്കുന്നത്. കോളേജില്‍ പോയ മകന്‍ വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്. വാട്സ്ആപ്പില്‍ 50 മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍കോള്‍ ലഭിച്ചുവെന്നും പിതാവ് വ്യക്തമാക്കിയിരുന്നു. കയ്യും കാലും കെട്ടിയ നിലയിലുള്ള കുട്ടിയുടെ ഫോട്ടോ വാട്സ്ആപ്പില്‍ ലഭിച്ചതായും പിതാവ് പോലീസിനെ അറിയിച്ചിട്ടുണ്ട്. പത്ത് ലക്ഷം രൂപ നല്‍കാമെന്ന് രക്ഷിതാവ് സമ്മതിച്ചെങ്കിലും പിന്നീട് പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല.

 വലവിരിച്ചിട്ടും വീണില്ല

വലവിരിച്ചിട്ടും വീണില്ല


കൊല്ലപ്പെട്ട ആയുഷിനെയും ഇസ്രത്തിനെയും മക്ഡൊണാള്‍ഡില്‍ കണ്ടുവെന്ന ചിലര്‍ സാക്ഷികള്‍ അറിയിച്ചതോടെ മക്ഡൊണാള്‍‍ഡ്സിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു. ഇതില്‍ നിന്ന് ഇരുവരും ഒരുമിച്ചായിരുന്നുവെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. മാര്‍ച്ച് 26ന് പോലീസ് സഖ്യം നടത്തിയ ഓപ്പറേഷനില്‍ ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. പണവുമായി പോലീസ് കാത്തിരുന്നുവെങ്കിലും കുറ്റവാളി നേരിട്ട് വരാന്‍ തയ്യാറായിരുന്നില്ല. മോചനദ്രവ്യമായി നല്‍കാന്‍ പത്ത് ലക്ഷം രൂപ തയ്യാറാക്കിവെക്കാനും പോലീസ് ആയുഷിന്റെ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിലെ പോലീസിന്റെ അനാസ്ഥയാണ് ആയുഷിന്റെ മരണത്തിന് ഇടയാക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.

<strong>ദില്ലിയിൽ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി; മോചനദ്രവ്യം ആവശ്യപ്പെട്ടത് 50 ലക്ഷം!</strong>ദില്ലിയിൽ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി; മോചനദ്രവ്യം ആവശ്യപ്പെട്ടത് 50 ലക്ഷം!

<strong>കോണ്‍ഗ്രസിനെ കേംബ്രിഡ്ജ് അനലിറ്റിക്ക സഹായിച്ചു, പാര്‍ട്ടികളുടെ വിവരം ചോര്‍ത്തി, വിവാദം കത്തുന്നു!!</strong>കോണ്‍ഗ്രസിനെ കേംബ്രിഡ്ജ് അനലിറ്റിക്ക സഹായിച്ചു, പാര്‍ട്ടികളുടെ വിവരം ചോര്‍ത്തി, വിവാദം കത്തുന്നു!!

English summary
Police on Thursday claimed to have solved the kidnapping-murder of a Delhi university student, with the arrest of a 25-year-old man.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X