• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രതിഷേധിച്ചാല്‍ ദാവൂദ് ഇബ്രാഹിമിനോട് ഉപമിയ്ക്കുമോ; ബിജെപി എംപിയുടെ മണ്ടത്തരം അതിരുകടന്നു!!

  • By Sandra

ദില്ലി: ദില്ലി സര്‍വ്വകലാശാല സംഘര്‍ഷത്തില്‍ എബിവിപിയ്‌ക്കെതിരെ ക്യാമ്പെയിന്‍ നടത്തിയ ഗുര്‍മേഹര്‍ കൗറിനെ ദാവൂദ് ഇബ്രാഹിമിനോട് ഉപമിച്ച് ബിജെപി എംപി. കാര്‍ഗ്ഗില്‍ രക്തസാക്ഷിയായ സൈനികന്റെ മകള്‍ ഗുല്‍മേഹര്‍ കൗറിനെതിരെ എബിവിപി ബലാത്സംഗ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ബിജെപിയുടെ മൈസൂരു എംപിയുടെ പ്രസ്താവന.

ഞാന്‍ ദില്ലി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയാണെന്നും എനിക്ക് എബിവിപിയെ പേടിയില്ലെന്നുമുള്ള ഗുല്‍മേഹറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദങ്ങള്‍ക്കാധാരം. കാര്‍ഗില്‍ രക്തസാക്ഷി മന്‍ദീപ് സിംഗിന്റെ മകളാണ് ഗുല്‍മേഹര്‍.

അധിക്ഷേപമോ നാണക്കേടോ

അധിക്ഷേപമോ നാണക്കേടോ

മൈസുരുവിലെ കൊടഗ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയാണ് കാര്‍ഗ്ഗില്‍ രക്തസാക്ഷി മന്‍ദീപ് സിംഗിന്റെ മകളെ 1993 മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ദാവൂദ് ഇബ്രാഹിമിനോട് ഉപമിച്ച് രംഗത്തെത്തിയിട്ടുള്ളത്.

അജഗജാന്തരം, എന്നിട്ടും

അജഗജാന്തരം, എന്നിട്ടും

എന്റെ പിതാവിനെ കൊന്നത് പാകിസ്താനല്ലെന്നും യുദ്ധമാണെന്നുമുള്ള പ്ലക്കാര്‍ഡ് കയ്യിലേന്തി നില്‍ക്കുന്ന കൗറിന്റെ ഫോട്ടോയ്‌ക്കൊപ്പം 1993ലെ സ്‌ഫോടനത്തില്‍ ഞാനാരെയും കൊന്നിട്ടില്ലെന്നും ബോംബുകളാണ് കൊന്നതെന്ന വാചകത്തോടെയുള്ള ദാവൂദ് ഇബ്രാഹിമിന്റെ ഫോട്ടോയുമാണ് ബിജെപി എംപി പോസ്റ്റ് ചെയ്തിട്ടുള്ളത്. രാജ്യവിരുദ്ധ നിലപാട് സ്വീകരിക്കാന്‍ ദാവൂദ് പിതാവിന്റെ പദവി ഉപയോഗിച്ചില്ലെന്നും സിംഹ പോസ്റ്റില്‍ ആരോപിക്കുന്നു.

കിരണ്‍ റിജിജുവിന്റെ ട്വീറ്റ് വിവാദം

കിരണ്‍ റിജിജുവിന്റെ ട്വീറ്റ് വിവാദം

ഗുല്‍മേഹറിന്റെ ഫേസ്ുക്ക് പോസ്റ്റ് പുറത്തുവന്നതിനെ തുടര്‍ന്ന് ഈ പെണ്‍കുട്ടിയുടെ മനസ് ആരാണ് മലിനപ്പെടുത്തുന്നത് എന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ ട്വീറ്റ് പുറത്തുവന്നിരുന്നു. ശക്തമായ ഒരു സൈന്യം യുദ്ധത്തെ തടയാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യ ആരെയും ഇതുവരെ ആക്രമിച്ചിട്ടില്ലെന്നും ദുര്‍ബലരായ ഇന്ത്യ പലപ്പോഴും അധിനിവേശത്തിന് ഇരയായിട്ടുണ്ടെന്നുമായിരുന്നു റിജിജുവിന്റെ ട്വീറ്റ്.

മനീഷ് തിവാരി കേന്ദ്രമന്ത്രിയ്‌ക്കെതിരെ

മനീഷ് തിവാരി കേന്ദ്രമന്ത്രിയ്‌ക്കെതിരെ

രക്തസാക്ഷികളുടെ കുടുംബത്തെ അവഹേളിക്കുന്നവര്‍ക്ക് പ്രധാനമന്ത്രി മോദിയുടെ മന്ത്രിസഭയില്‍ അംഗത്വം കിട്ടുമെന്ന് പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ഈ മാന്യന്‍ പാര്‍ലമെന്റില്‍ ഉണ്ടാവരുതെന്നും ഇത് നിര്‍ഭാഗ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

എബിവിപി അതിക്രമം

എബിവിപി അതിക്രമം

ദില്ലി സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള രാംജാസ് കോളേജില്‍ നടത്തിയ സെമിനാര്‍ എബിവിപി പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തിയതിന് പിന്നാലെയാണ് എബിവിപിയ്‌ക്കെതിരെ ഗുല്‍മേഹര്‍ പരസ്യമായി രംഗത്തെത്തിയത്. എബിവിപിയുടേത് രണ്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുള്ള പ്രശ്‌നമല്ലെന്നും ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്നും ഗുല്‍മേഹര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചിരുന്നു.

English summary
In a controversial tweet, Bharatiya Janata Party MP from Mysuru's Kodagu constituency, Pratap Simha has compared Kargil martyr’s daughter Gurmehar Kaur to 1993 Mumbai blasts mastermind Dawood Ibrahim.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more