ന്യൂഡല്‍ഹി: നല്ല ശമ്പളമുള്ള ജോലി എന്നത് ഏതൊരാളെയും മോഹിപ്പിക്കുന്നതാണ്. ഇതിനുള്ള വഴി തേടുന്നവരാണ് ഓരോ ഉദ്യോഗാര്‍ഥിയും. ഇത്തരം തൊഴില്‍ തേടല്‍ പലപ്പോഴും പറ്റിക്കപ്പെടുന്നതിലേക്ക് നയിക്കും. ജോലി വാഗ്ദാനം ചെയ്യുന്ന ഏജന്‍സികളും കമ്പനികളും നിയമപരമായി പ്രവര്‍ത്തിക്കുന്നതാണോ എന്നറിയാന്‍ എളുപ്പവഴികളുണ്ടെങ്കിലും അതൊന്നും നോക്കാതെ ഇറങ്ങിയവര്‍ക്ക് വലിയ നഷ്ടം സംഭവിച്ചു എന്നാണ് പുതിയ വാര്‍ത്ത.
ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ജോലി തട്ടിപ്പ് സംഘത്തിലെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പിന് ആയിരത്തോളം പേര്‍ ഇരകളായിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ നിരവധി മലയാളികളുമുണ്ടെന്ന് ഡല്‍ഹി പോലീസ് പറയുന്നു. പണം നഷ്ടമായതോടെ പരാതി ഉയരാന്‍ തുടങ്ങിയപ്പോഴാണ് വിദേശകാര്യ മന്ത്രാലയം വിവരങ്ങള്‍ ഡല്‍ഹി പോലീസിന് കൈമാറിയത്.
ദുബായിലും മലേഷ്യയിലും ജോലി വാഗ്ദാനം ചെയ്താണ് പലരില്‍ നിന്നും പണം കൈവശപ്പെടുത്തിയത്. പ്രമുഖ ജോബ് പോര്‍ട്ടലുകള്‍ മുഖേന പരസ്യം നല്‍കുന്നതിലൂടെ വിശ്വാസ്യത നേടുകയാണ് സംഘം ആദ്യം ചെയ്തത്. പരസ്യം കണ്ട് വിളിക്കുന്നവരോട് വലിയ വാഗ്ദാനങ്ങള്‍ നല്‍കും. പിന്നീട് ഈ നമ്പറുകളില്‍ നിരന്തരം ബന്ധപ്പെട്ട് ഡല്‍ഹിയിലേക്ക് സര്‍ട്ടിഫിക്കറ്റുകളുമായി എത്താന്‍ ആവശ്യപ്പെടും.
സര്‍ട്ടിഫിക്കറ്റുകള്‍ കൊണ്ടുവരുന്ന വേളയില്‍ 59000 രൂപ ഓരോരുത്തരില്‍ നിന്നും പ്രതികള്‍ വാങ്ങിയിരുന്നു. വലിയ ഓഫീസ് സൗകര്യവും മറ്റും കാണുമ്പോള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് വിശ്വാസ്യത വര്‍ധിക്കും. ഇത്തരം ഓഫീസുകള്‍ പ്രതികള്‍ നിശ്ചിത കാലത്തേക്ക് വാടകയ്ക്ക് എടുക്കുകയായിരുന്നു. പണം കൈപ്പറ്റിയ ശേഷം വിളിച്ചാല്‍ ഫോണ്‍ കിട്ടില്ല. ഇതോടെയാണ് പറ്റിക്കപ്പെട്ടു എന്ന് ബോധ്യമാകുക.
രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ളവരും ഈ ജോലി തട്ടിപ്പിന് ഇരയായിട്ടുണ്ട്. പരാതികള്‍ ഒന്നിന് പിറകെ ഒന്നായി വരാന്‍ തുടങ്ങിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടത്. ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘം വിശദമായി അന്വേഷിച്ചു. ഏഴ് പേരെ ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ നേപ്പാള്‍ പൗരന്മാരാണ്. ഉത്തര്‍ പ്രദേശ് സ്വദേശിയാണ് ഇവര്‍ക്ക് നേതൃത്വം നല്‍കിയത് എന്നാണ് സൂചന.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നു എന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. ദുബായിലെ സ്വകാര്യ കമ്പനികളിലേക്ക് ജോലി എന്നാണ് ഇവര്‍ പരസ്യം നല്‍കിയിരുന്നത്. വിസയ്ക്കും മറ്റുമായി 59000 രൂപ ഒരാളില്‍ നിന്ന് പ്രതികള്‍ വാങ്ങിയിരുന്നു. ഇനിയും നിരവധി പ്രതികള്‍ തട്ടിപ്പ് സംഘത്തിലുണ്ടെന്നാണ് കരുതുന്നത്.
ന്യൂഡല്‍ഹി: നല്ല ശമ്പളമുള്ള ജോലി എന്നത് ഏതൊരാളെയും മോഹിപ്പിക്കുന്നതാണ്. ഇതിനുള്ള വഴി തേടുന്നവരാണ് ഓരോ ഉദ്യോഗാര്‍ഥിയും. ഇത്തരം തൊഴില്‍ തേടല്‍ പലപ്പോഴും പറ്റിക്കപ്പെടുന്നതിലേക്ക് നയിക്കും. ജോലി വാഗ്ദാനം ചെയ്യുന്ന ഏജന്‍സികളും കമ്പനികളും നിയമപരമായി പ്രവര്‍ത്തിക്കുന്നതാണോ എന്നറിയാന്‍ എളുപ്പവഴികളുണ്ടെങ്കിലും അതൊന്നും നോക്കാതെ ഇറങ്ങിയവര്‍ക്ക് വലിയ നഷ്ടം സംഭവിച്ചു എന്നാണ് പുതിയ വാര്‍ത്ത.ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ജോലി തട്ടിപ്പ് സംഘത്തിലെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പിന് ആയിരത്തോളം പേര്‍ ഇരകളായിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ നിരവധി മലയാളികളുമുണ്ടെന്ന് ഡല്‍ഹി പോലീസ് പറയുന്നു. പണം നഷ്ടമായതോടെ പരാതി ഉയരാന്‍ തുടങ്ങിയപ്പോഴാണ് വിദേശകാര്യ മന്ത്രാലയം വിവരങ്ങള്‍ ഡല്‍ഹി പോലീസിന് കൈമാറിയത്.ദുബായിലും മലേഷ്യയിലും ജോലി വാഗ്ദാനം ചെയ്താണ് പലരില്‍ നിന്നും പണം കൈവശപ്പെടുത്തിയത്. പ്രമുഖ ജോബ് പോര്‍ട്ടലുകള്‍ മുഖേന പരസ്യം നല്‍കുന്നതിലൂടെ വിശ്വാസ്യത നേടുകയാണ് സംഘം ആദ്യം ചെയ്തത്. പരസ്യം കണ്ട് വിളിക്കുന്നവരോട് വലിയ വാഗ്ദാനങ്ങള്‍ നല്‍കും. പിന്നീട് ഈ നമ്പറുകളില്‍ നിരന്തരം ബന്ധപ്പെട്ട് ഡല്‍ഹിയിലേക്ക് സര്‍ട്ടിഫിക്കറ്റുകളുമായി എത്താന്‍ ആവശ്യപ്പെടും.സര്‍ട്ടിഫിക്കറ്റുകള്‍ കൊണ്ടുവരുന്ന വേളയില്‍ 59000 രൂപ ഓരോരുത്തരില്‍ നിന്നും പ്രതികള്‍ വാങ്ങിയിരുന്നു. വലിയ ഓഫീസ് സൗകര്യവും മറ്റും കാണുമ്പോള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് വിശ്വാസ്യത വര്‍ധിക്കും. ഇത്തരം ഓഫീസുകള്‍ പ്രതികള്‍ നിശ്ചിത കാലത്തേക്ക് വാടകയ്ക്ക് എടുക്കുകയായിരുന്നു. പണം കൈപ്പറ്റിയ ശേഷം വിളിച്ചാല്‍ ഫോണ്‍ കിട്ടില്ല. ഇതോടെയാണ് പറ്റിക്കപ്പെട്ടു എന്ന് ബോധ്യമാകുക. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ളവരും ഈ ജോലി തട്ടിപ്പിന് ഇരയായിട്ടുണ്ട്. പരാതികള്‍ ഒന്നിന് പിറകെ ഒന്നായി വരാന്‍ തുടങ്ങിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടത്. ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘം വിശദമായി അന്വേഷിച്ചു. ഏഴ് പേരെ ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ നേപ്പാള്‍ പൗരന്മാരാണ്. ഉത്തര്‍ പ്രദേശ് സ്വദേശിയാണ് ഇവര്‍ക്ക് നേതൃത്വം നല്‍കിയത് എന്നാണ് സൂചന.കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നു എന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. ദുബായിലെ സ്വകാര്യ കമ്പനികളിലേക്ക് ജോലി എന്നാണ് ഇവര്‍ പരസ്യം നല്‍കിയിരുന്നത്. വിസയ്ക്കും മറ്റുമായി 59000 രൂപ ഒരാളില്‍ നിന്ന് പ്രതികള്‍ വാങ്ങിയിരുന്നു. ഇനിയും നിരവധി പ്രതികള്‍ തട്ടിപ്പ് സംഘത്തിലുണ്ടെന്നാണ് കരുതുന്നത്.Dubai Fraud Job Offer: Many Malayali Job Seekers Lose Money; Delhi Police Arrest 7 Accused