കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോണില്‍ മതിമറന്ന് അമ്മയുടെ സംസാരം; കാറില്‍ ഇരുത്തിയ കുഞ്ഞിന് സംഭവിച്ചത്

18 മാസം പ്രായമായ കുഞ്ഞിനെയാണ് യുവതി കാറിനുള്ളില്‍ ഉപേക്ഷിച്ചത്

  • By Sandra
Google Oneindia Malayalam News

ദുബായ്: ഫോണില്‍ സംസാരിച്ച് കാറില്‍ നിന്നിറങ്ങിയ അമ്മ കുഞ്ഞിനെ പാര്‍ക്കിംഗ് ഏരിയയില്‍ കുഞ്ഞിനെ ഉപേക്ഷിച്ചു പോയി. പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ നിര്‍ത്തിയിട്ട് കുഞ്ഞിനെ കാറിലിരുത്തി കാര്‍ ലോക്ക് ചെയ്ത് പോകുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഫോണില്‍ സംസാരിച്ചുകൊണ്ട് പോയ യുവതി ഒരു കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചതായും പൊലീസ് പറയുന്നു. 18 മാസം പ്രായമായ കുഞ്ഞിനെയാണ് യുവതി കാറിനുള്ളില്‍ ഉപേക്ഷിച്ചത്. പൊലീസെത്തിയാണ് കുഞ്ഞിനെ രക്ഷിച്ചത്.

കുഞ്ഞിനെ കാറിനുള്ളില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടയാളാണ് വിവരം പൊലീസില്‍ അറിയിച്ചത്. ഇത്തരത്തില്‍ വീടിനുള്ളിലും വാഹനത്തിനുള്ളിലും ലിഫ്റ്റിലും കുഞ്ഞുങ്ങള്‍ കുടുങ്ങിക്കിടക്കുന്ന പൂട്ടിയിടുന്ന സംഭവങ്ങള്‍ പതിവാണെന്നാണ് ദുബായ് പൊലീസ് പറയുന്നത്. ചില സാഹചര്യങ്ങളില്‍ മാതാപിതാക്കള്‍ കുട്ടികളെ വീടിനുള്ളിലും കാറിനുള്ളിലും പൂട്ടിയിടുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.

babies

ഇതോടെ ഇത്തരത്തില്‍ കുട്ടികളോട് അവഗണ കാണിക്കുന്ന മാതാപിതാക്കള്‍ക്ക് ദുബായ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യങ്ങളില്‍ കുട്ടികള്‍ക്ക് സംഭവിക്കുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കാണെന്നും ദുബായ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം രണ്ട് രണ്ട് കുട്ടികളുള്‍പ്പെടെ മൂന്ന് പേരാണ് അടച്ചിട്ട കാറിനുള്ളില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മരിച്ചത്. ദുബായ് മീഡിയ സിറ്റിയില്‍ മക്കളെ കാറിനുള്ളില്‍ പൂട്ടിയിട്ട് അമ്മ പുറത്തുപോയതിനെത്തുടര്‍ന്നായിരുന്നു കുട്ടികള്‍ മരിച്ചത്.

English summary
Dubai mum forgets baby in car as she talks on phone. Police rescued the baby after the information passed through phone call.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X