കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി പോലും പ്രതീക്ഷിക്കാത്ത ലീഡ്; ദുബ്ബാക്കയില്‍ അന്തംവിട്ട് നേതാക്കള്‍, ടിആര്‍എസ് തട്ടകത്തില്‍

Google Oneindia Malayalam News

ഹൈദരാബാദ്: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ 58 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നിരുന്നു. എല്ലായിടത്തും ഇന്ന് വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. മിക്കയിടത്തും ബിജെപി മുന്നേറുന്നു. മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലെല്ലാം ബിജെപിയുടെ മുന്നേറ്റമാണ് പ്രകടമാകുന്നത്.

ഉപതിരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷി തന്നെ ജയിക്കുമെന്ന പതിവ് ഇവിടെയെല്ലാം ആവര്‍ത്തിക്കുമെന്ന് കരുതാം. എന്നാല്‍ ദുബ്ബാക്കയില്‍ കാര്യങ്ങള്‍മ മറിച്ചാണ്. തെലങ്കാനയിലെ ദുബ്ബാക്കയില്‍ ബിജെപി വന്‍ മുന്നേറ്റമാണ് നടത്തിയത്. ഭരണകക്ഷിയായ ടിആര്‍എസ്സിന്റെ തട്ടകത്തിലെ മുന്നേറ്റം ബിജെപി നേതാക്കളെയും ആശ്ചര്യപ്പെടുത്തി....

 അല്‍പ്പനേരം പിന്നിടുമ്പോള്‍

അല്‍പ്പനേരം പിന്നിടുമ്പോള്‍

വോട്ടെണ്ണല്‍ തുടങ്ങി അല്‍പ്പനേരം പിന്നിടുമ്പോള്‍ തന്നെ ദുബ്ബാക്കയില്‍ ബിജെപി ലീഡ് ചെയ്യാന്‍ തുടങ്ങി. ടിആര്‍എസ് സ്ഥാനാര്‍ഥിയേക്കാള്‍ 2000 വോട്ടിന്റെ ലീഡിലാണ് ബിജെപിയുടെ മുന്നേറ്റം ശക്തമാക്കിയത്. പിന്നീട് വന്‍ കുതിപ്പായിരുന്നു. ബിജെപി ജയിക്കുമെന്ന് ബിജെപി നേതാവ് റാം മാധവ് പ്രതീക്ഷ പങ്കുവച്ചു.

ഞെട്ടിപ്പിക്കുന്ന വിജയം

ഞെട്ടിപ്പിക്കുന്ന വിജയം

ദുബ്ബാക്കയില്‍ ബിജെപി ഞെട്ടിപ്പിക്കുന്ന വിജയം നേടുമെന്നാണ് റാം മാധവ് പറയുന്നത്. തെലങ്കാന പോലുള്ള ഒരു സംസ്ഥാനത്ത് ബിജെപി ഇത്രയും മുന്നേറ്റം പോലും പ്രതീക്ഷിച്ചിരുന്നില്ല. കാരണം മറ്റൊന്നുമല്ല, തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) യുടെ തട്ടതകമാണ് ദുബ്ബാക്കയും പരിസരങ്ങളിലെ മണ്ഡലങ്ങളുമെല്ലാം.

ആദ്യ റൗണ്ട് തീര്‍ന്നപ്പോള്‍

ആദ്യ റൗണ്ട് തീര്‍ന്നപ്പോള്‍

ദുബ്ബാക്കയില്‍ വോട്ടെണ്ണല്‍ തുടരുകയാണ്. അതുകൊണ്ടുതന്നെ ആര് ജയിക്കുമെന്ന് പറയാന്‍ സാധിക്കില്ല. എങ്കിലും ടിആര്‍എസ് സ്ഥാനാര്‍ഥിയേക്കാള്‍ ബിജെപി മുന്നേറിയത് പാര്‍ട്ടിക്ക് വലിയ പ്രതീക്ഷ നല്‍കി. സിദ്ദിപ്പേട്ടിലെ ഇന്‍ഡോര്‍ എന്‍ജിനിയറിങ് കോളജിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ആദ്യ റൗണ്ട് തീര്‍ന്നപ്പോള്‍ തന്നെ ബിജെപിയുടെ മുന്നേറ്റം പ്രകടമായി.

ദുബ്ബാക്കയുടെ ശക്തി

ദുബ്ബാക്കയുടെ ശക്തി

മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ ഗാജ്വല്‍ മണ്ഡലമാണ് ദുബ്ബാക്കയുടെ തൊട്ടടുത്ത്. മുഖ്യമന്ത്രിയുടെ മകനും ഐടി മന്ത്രിയുമായ കെടി രാമറാവുവിന്റെ സിര്‍സില്ല മണ്ഡലവുമായും ദുബ്ബാക്ക അതിര്‍ത്തി പങ്കിടുന്നു. മുഖ്യമന്ത്രിയുടെ അനന്തരവന്‍ ഹരീഷ് റാവുവിന്റെ മണ്ഡലവും ദുബ്ബാക്കയുടെ തൊട്ടടുത്താണ്. ടിആര്‍എസിന്റെ കോട്ടയിലാണ് ബിജെപി മുന്നേറ്റം നടത്തിയത് എന്ന് ചുരുക്കം.

എന്തുകൊണ്ട് തിരഞ്ഞെടുപ്പ്

എന്തുകൊണ്ട് തിരഞ്ഞെടുപ്പ്

ടിആര്‍എസ് എംഎല്‍എ ആയിരുന്നു രാമലിംഗ റെഡ്ഡി. അടുത്തിടെ അസുഖ ബാധിതനായ അദ്ദേഹം മരിച്ചു. ഭാര്യ സുലിപേട്ട സുജാതയെ തന്നെ ദുബ്ബാക്കയില്‍ ടിആര്‍എസ് സ്ഥാനാര്‍ഥിയാക്കി. ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങിയത് എം രഘുനന്ദന്‍ റാവു ആണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചെറുകു ശ്രീനിവാസ് റെഡ്ഡി മൂന്നാം സ്ഥാനത്താണ്.

Recommended Video

cmsvideo
UP assembly bypolls: Early trends show BJP leading in 5 seats

ചിരാഗ് പാസ്വാന്‍ കിങ്‌മേക്കറാകുമോ? ബിഹാറില്‍ തൂക്കുസഭയ്ക്ക് സാധ്യത, കോണ്‍ഗ്രസ് പരുങ്ങലില്‍ചിരാഗ് പാസ്വാന്‍ കിങ്‌മേക്കറാകുമോ? ബിഹാറില്‍ തൂക്കുസഭയ്ക്ക് സാധ്യത, കോണ്‍ഗ്രസ് പരുങ്ങലില്‍

English summary
Dubbaka By Election Result 2020: BJP Leaders hope victory against TRS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X