കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബ്ബക്കയിൽ ബിജെപിയുടെ അട്ടിമറി വിജയം; ശക്തി കേന്ദ്രത്തിലെ പരാജയത്തിൽ അമ്പരന്ന് ടിആർഎസ്

Google Oneindia Malayalam News

ഹൈദരാബാദ്; ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം വിവിധ സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.ഇതിൽ ഗുജറാത്ത്, കർണാടക,ജാർഖണ്ഡ്, ഉത്തർപ്രദേശ് ,മധ്യപ്രദേശ് എന്നിവിവടങ്ങളിൽ വ്യക്തമായ ലീഡോടെ ബിജെപിയാണ് മുന്നേറുന്നത്. ഇവിടങ്ങളിലൊക്കെ ഏറെ പ്രവചിക്കപ്പെട്ട വിജയമാണെങ്കിലും തെലങ്കാനയിൽ ദുബ്ബാക്ക മണ്ഡലത്തിലെ വിജയത്തിൽ അമ്പരന്നിരിക്കുകയാണ് ബിജെപി നേതൃത്വം.

വിജയ പ്രതീക്ഷ

വിജയ പ്രതീക്ഷ

ടിആർഎസ് എംഎൽഎയായിരുന്ന രാമലിംഗ റെഡ്ഢിയുടെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.സിറ്റിംഗ് സീറ്റിൽ അനായാസ വിജയമായിരുന്നു ടിആർഎസ് പ്രതീക്ഷിച്ചിരുന്നത്. രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം മണ്ഡലത്തിൽ ടിആർഎസിന് അനുകൂലമായിരുന്നു.

അനുകൂല ഘടകങ്ങൾ

അനുകൂല ഘടകങ്ങൾ

മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകനും ഐടി മന്ത്രിയുമായ കെടി രാമ റാവുവിന്റെ മണ്ഡലത്തോട് ചേർന്ന് കിടക്കുന്ന മണ്ഡലം, പ്രചരണം നയിച്ചത് ചന്ദ്രശേഖർ റാവുവിന്റെ മരുമകനും ധനമന്ത്രിയുമായ ഹരീഷ് റാവു, ഇങ്ങനെ പല അനുകൂല ഘടകങ്ങളിലും മണ്ഡലത്തിൽ ടിആർഎസിന്റെ പ്രതീക്ഷ ഉയർത്തി.

സ്ഥാനാർത്ഥിയാക്കിയത്

സ്ഥാനാർത്ഥിയാക്കിയത്

രാമലിംഗയുടെ ഭാര്യ സുലിപേട്ട സുജാതയെയാണ് ടിആർഎസ് സ്ഥാനാർത്ഥിയാക്കിയത്. ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങിയത് എം രഘുനന്ദന്‍ റാവു ആണ്.
ണ്ഡലത്തിൽ വോട്ടെണ്ണൽ തുടങ്ങിയ ആദ്യ ഘട്ടത്തിൽ തന്നെ ബിജെപി ലീഡ് നേടിയതോടെ ടിആർഎസ് കേന്ദ്രങ്ങൾ കടുത്ത ആശങ്കയിലായി. അപ്പോഴും വിജയ പ്രതീക്ഷ കൈവിട്ടിരുന്നില്ല.

മുന്നിലെത്താനായില്ല

മുന്നിലെത്താനായില്ല

എന്നാൽ ഒരിക്കൽ പോലും ടിആർഎസിന് മുന്നിൽ എത്താൻ കഴിഞ്ഞരുന്നില്ല. ഒടുവിൽ ഫലം വരുമ്പോൾ സുജാതയെ 1,118 വോട്ടുകൾക്കാണ് ബിജെപിയുടെ എം. രഘൂനന്ദൻ റാവു തോൽപ്പിച്ചത്. ബിജെപി 62,772 വോട്ടും ടിആർഎസ് 61,302 വോട്ടും നേടി. അതേസമയം മണ്ഡലത്തിൽ വെറും 21,819 വോട്ടുകൾ മാത്രമാണ് കോൺഗ്രസിന് നേടാനായത്.

Recommended Video

cmsvideo
Bihar election result will be late up to midnight | Oneindia Malayalam
പരിശോധിച്ച് വരികയാണെന്ന്

പരിശോധിച്ച് വരികയാണെന്ന്

ശക്തി കേന്ദ്രത്തിൽ പരാജയപ്പെട്ടത്തിന്റെ പകപ്പിലാണ് ടിആർഎസ് ക്യാമ്പ്. തോൽവിയുടെ കാരണം പരിശോധിച്ച് വരികയാണെന്നും മറ്റ് കാര്യങ്ങൾ പരിശോധിച്ച് തുടർ നടപടികളിലേക്ക് കടക്കുമെന്നും നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു.

'ഇതുവരെ തോൽക്കാത്ത മണ്ഡലങ്ങളിൽ വരെ തോൽവി,ഇവിഎമ്മിൽ തിരിമറി'; ഗുരുതര ആരോപണവുമായി ദിഗ്വിജയ് സിംഗ്'ഇതുവരെ തോൽക്കാത്ത മണ്ഡലങ്ങളിൽ വരെ തോൽവി,ഇവിഎമ്മിൽ തിരിമറി'; ഗുരുതര ആരോപണവുമായി ദിഗ്വിജയ് സിംഗ്

ബിഹാറിൽ കരുത്ത് തെളിയിച്ച് ഇടത് പാർട്ടികൾ; വമ്പൻ മുന്നേറ്റം..19 സീറ്റിലും ലീഡ്ബിഹാറിൽ കരുത്ത് തെളിയിച്ച് ഇടത് പാർട്ടികൾ; വമ്പൻ മുന്നേറ്റം..19 സീറ്റിലും ലീഡ്

പന്ത് ബിജെപിയുടെ കോർട്ടിൽ; നിതീഷിനെ തള്ളും?...അടുത്ത മുഖ്യമന്ത്രി ആര്? ഇതാണ് ഉത്തരംപന്ത് ബിജെപിയുടെ കോർട്ടിൽ; നിതീഷിനെ തള്ളും?...അടുത്ത മുഖ്യമന്ത്രി ആര്? ഇതാണ് ഉത്തരം

സിന്ധ്യ കരുത്തനായി; മധ്യപ്രദേശില്‍ ബിജെപിയുടെ തേരോട്ടം, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്സിന്ധ്യ കരുത്തനായി; മധ്യപ്രദേശില്‍ ബിജെപിയുടെ തേരോട്ടം, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

English summary
Dubbaka Bypoll Results 2020; BJP wins by 62,772 votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X