കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താറാവുകൾക്ക് അത്ഭുതസിദ്ധി.. ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കും; ത്രിപുര മുഖ്യമന്ത്രിയുടെ കണ്ടുപിടുത്തം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പുതിയ മണ്ടത്തരവുമായി ത്രിപുര മുഖ്യമന്ത്രി | Oneindia Malayalam

അഗർത്തല: ശാസ്ത്രവുമായി ചേർത്തുവെച്ച് ആന മണ്ടത്തരങ്ങൾ വിളമ്പുന്നയാളാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് കുമാർ. മുഖ്യമന്ത്രിയുടെ മണ്ടത്തരങ്ങൾ പാർട്ടിക്കും തലവേദന സൃഷ്ടിക്കുന്നുണ്ട്. മാധ്യമങ്ങൾക്ക് മുമ്പിൽ മണ്ടത്തരങ്ങൾ വിളമ്പരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ബിപ്ലവ് കുമാറിന് താക്കീത് നൽകിയിട്ടുണ്ട്.

താറാവുകളുടെ അത്ഭുതശേഷിയെ കുറിച്ചാണ് ത്രിപുര മുഖ്യമന്ത്രിയുടെ ഏറ്റവും പുതിയ പ്രസ്താവന. താറാവുകൾ വെള്ളത്തിൽ നീന്തുമ്പോൾ വെള്ളത്തിന്റെ ഓക്സിസൻ അളവ് കൂടുമെന്നാണ് കണ്ടുപിടുത്തം

biplav kumar

താറാവുകൾ ജലാശയത്തിലൂടെ നീന്തുമ്പോൾ വെള്ളം പുനചംക്രമണം ചെയ്യപ്പെടുന്നു. ശാസ്ത്രജ്ഞൻമാർ തന്നെ ഇത് അംഗീകരിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. മത്സ്യസമ്പത്ത് വർദ്ധിക്കാനും ഇത് സഹായിക്കും. രുദ്രസാഗറിലെ നടന്ന ബോട്ട് റെയ്സ് ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

അവനെ കൊന്ന് ശരിക്കും കൊലയാളിയായി ജയിലിലേക്ക് വരും; ദുരൂഹമായി സൗമ്യയുടെ ഡയറിക്കുറിപ്പുകൾഅവനെ കൊന്ന് ശരിക്കും കൊലയാളിയായി ജയിലിലേക്ക് വരും; ദുരൂഹമായി സൗമ്യയുടെ ഡയറിക്കുറിപ്പുകൾ

സംസ്ഥാനത്തെ 50000 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് താറാവ് കുഞ്ഞുങ്ങളെ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. താറാവുകളെയും കോഴികളെയും വളർത്തുന്നത് സംസ്കാരത്തിന്റെ ഭാഗമായിരുന്നുവെന്നും 25 വർഷങ്ങൾക്ക് മുൻപ് അത് നഷ്ടമായെന്നും ഇത് തിരികെ പിടിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ഒരു ശാസ്ത്രജ്ഞനല്ലെന്നും താറാവു വളർത്തുന്നതിലൂടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമുണ്ടാകുമെന്ന് മാത്രമാണ് അദ്ദഹം ഉദ്ദേശിച്ചതെന്നും ബിജെപി വക്താവായ വിക്ടർ സോം പറഞ്ഞു. പക്ഷെ സാമൂഹമാധ്യമങ്ങൾ അദ്ദേഹത്തിന്റെ പ്രസ്താവനയെ വളച്ചൊടിക്കുകയായിരുന്നെന്നും വിക്ടർ സോം പ്രതികരിച്ചു.

എന്‍ടിആറിന്റെ മകനും ജൂനിയര്‍ എന്‍ടിആറിന്റെ പിതാവുമായ നന്ദമൂരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചുഎന്‍ടിആറിന്റെ മകനും ജൂനിയര്‍ എന്‍ടിആറിന്റെ പിതാവുമായ നന്ദമൂരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു

മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ മുതൽ ഇത്തരം അടിസ്ഥാന രഹിതമായ വാദങ്ങളും പ്രസ്താവനകളുമാണ് ബിപ്ലവ് കുമാർ നടത്തിയിരുന്നത്. സിവിൽ എഞ്ചിനീയർ മാർ സിവിൽ സർവീസിൽ ചേരണമെന്നും , മഹാഭാരത കാലത്ത് തന്നെ ഇന്റർനെറ്റ് ഉണ്ടായിരുന്നെന്നുമൊക്കെയായിരുന്നു ബിപ്ലവിന്റെ മറ്റ് വിഡ്ഠിത്തരങ്ങൾ.

English summary
Ducks raise oxygen level in water bodies, says Tripura CM Biplav dev
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X