കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനം റെണ്‍വേയില്‍ നിന്നും തെന്നിമാറി; മുംബൈ വിമാനത്താവളത്തിന്‍റെ പ്രധാന റെണ്‍വെ അടച്ചു

Google Oneindia Malayalam News

മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിനെ പ്രധാന റെണ്‍വെ അടച്ചു. ഇതേത്തുടര്‍ന്ന് 54 വിമാനങ്ങള്‍ തിരിച്ചു വിട്ടു. ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയതും വൈകുന്നതുമായ വിമാനങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. 10 വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ വിസ്താര അറിയിച്ചു. വിമാനങ്ങള്‍ റദ്ദാക്കുന്ന് സ്പൈസ് ജെറ്റും ഇന്‍റിഗോയും വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്ക് പുറപ്പെടും മുമ്പ് റദ്ദാക്കിയതും വൈകുന്നതുമായ വിമാനങ്ങളെ കുറിച്ച് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് കമ്പനികള്‍ അറിയിച്ചു.

<strong> ഗെലോട്ടും കമല്‍നാഥും രാജിയിലേക്ക്: രാഹുലിനെ അനുനിയിപ്പിക്കാന്‍ അവസാന അടവുമായി കോണ്‍ഗ്രസ്</strong> ഗെലോട്ടും കമല്‍നാഥും രാജിയിലേക്ക്: രാഹുലിനെ അനുനിയിപ്പിക്കാന്‍ അവസാന അടവുമായി കോണ്‍ഗ്രസ്

കനത്ത മഴയ്ക്കിടെ ഇറങ്ങിയ ജയ്പൂര്‍-മുംബൈ വിമാനം ഇന്നലെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയിരുന്നു. ഇന്നലെ രാത്രി 11.45 നാണ് സ്പൈസ് ജെറ്റിന്‍റെ എസ്.ജി 6237 വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറയിത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ പ്രധാന റണ്‍വെ അടച്ചിടുകയായിരുന്നു. നിലവില്‍ രണ്ടാമത്തെ റണ്‍വെയാണ് ഉപയോഗിക്കുന്നത്.

mumbai

അതേസമയം, കാലവര്‍ഷക്കെടുതിയില്‍ മഹാരാഷ്ട്രയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 21 ആയി. മലാഡില്‍ മതില്‍ ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ 13 പേര് മരിച്ചു. അപകടത്തില്‍പെട്ട നാല് പേരെ രക്ഷപ്പെടുത്തി. മതിലിനിടയില്‍ നിരവധി പേർ കുടുങ്ങി കിടക്കുകയാണ്. പുനെയിലുണ്ടായ പൂനെയിലുണ്ടായ അപകടത്തില്‍ അഞ്ച് പേരാണ് മരിച്ചത്. പൂനെയിലെ സിന്‍ഹാഡ് കോളേജിലാണ് മതില്‍ ഇടിഞ്ഞ് വീണ് അപകടമുണ്ടായത്.

<strong> നടനായ ബിജെപി എംപിക്ക് മണ്ഡലത്തിൽ പ്രവർത്തിക്കാൻ വയ്യ, അതിനും ഡ്യൂപ്പ്! സണ്ണി ഡിയോളിനെതിരെ കോൺഗ്രസ്!</strong> നടനായ ബിജെപി എംപിക്ക് മണ്ഡലത്തിൽ പ്രവർത്തിക്കാൻ വയ്യ, അതിനും ഡ്യൂപ്പ്! സണ്ണി ഡിയോളിനെതിരെ കോൺഗ്രസ്!

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സർക്കാർ രണ്ട് ദിവസത്തേക്ക് പൊതുഅവധി പ്രഖ്യാപിച്ചു. വരുന്ന അഞ്ച് ദിവസം കൂടി മഹാരാഷ്ട്രയില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്. പാളങ്ങളില്‍ രൂപപ്പെട്ട വെള്ളക്കെട്ടിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ പല ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. നിരവിധി ട്രെയിനുകളാണ് വൈകിയോടുന്നത്.

English summary
Due to rain in Mumbai,Mumbai Airport Closes Main Runway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X