കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫൈസർ വാങ്ങുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഇന്ത്യ; ചരിത്ദൌത്യത്തിന് യുഎസ്, ഏറ്റവും വലിയ പ്രതിരോധ കുത്തിവെയ്പ്

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് ബാധ തടയുന്നതിൽ 95 ശതമാനം ഫലപ്രാപ്തി തെളിയിച്ച ഫൈസർ-ബയോ ഇൻകിന്റെ വാക്സിൻ കേന്ദ്രസർക്കാർ വാങ്ങിയേക്കില്ല. രോഗം തടയുന്നതിനായി രാജ്യത്തിന് ലഭ്യമായ മറ്റ് വാക്സിനുകളെ അപേക്ഷിച്ച് ഫൈസറിന്റെ കൊറോണ വൈറസ് വാക്സിനെ ഇന്ത്യ പരിഗണിക്കുന്നില്ലെന്ന് അധികൃതർ തന്നെയാണ് വ്യക്തമാക്കിയത്.

നല്ല നേതാക്കള്‍ സിപിഐയിലാണ് ഉള്ളത്, പിണറായി കൊള്ളാം, ഭരണം ഒട്ടും പോരെന്ന് വിനോദ് കോവൂര്‍!!നല്ല നേതാക്കള്‍ സിപിഐയിലാണ് ഉള്ളത്, പിണറായി കൊള്ളാം, ഭരണം ഒട്ടും പോരെന്ന് വിനോദ് കോവൂര്‍!!

 ചരിത്ര ദൌത്യത്തിന്

ചരിത്ര ദൌത്യത്തിന്


അതേസമയം, ഫ്രീസറിൽ ശേഖരിച്ച കൊറോണ വൈറസ് വാക്സിന്റെ ആദ്യ ഡോസുകൾ ഞായറാഴ്ച യുഎസിലുടനീളമുള്ള വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. അമേരിക്ക രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ദൌത്യത്തിനാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. തിങ്കളാഴ്ച മുതലാണ് കൊവിഡ് വാക്സിൻ യുഎസിലെ ആരോഗ്യ പരിപാലന രംഗത്തുള്ള തൊഴിലാളികൾക്കും നഴ്സിംഗ് ഹോം ജീവനക്കാർക്കും നൽകുമെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഫൈസർ വാക്സിന്റെ സംഭരണം വെല്ലുവിളിയാവുന്നതിനൊപ്പം മരുന്നിന്റെ വിലയും ഇന്ത്യയെ സംബന്ധിച്ച് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.

ചെലവും സംഭരണവും

ചെലവും സംഭരണവും

മറ്റ് കൊറോണ വൈറസ് വാക്സിനുകളായ ഓക്സ്ഫോർഡ്-അസ്ട്രാസെനെക 'കോവിഷീൽഡ്', റഷ്യ വികസിപ്പിച്ചെടുത്ത 10 (737 രൂപ) വാക്സിൻ കാൻഡിഡേറ്റ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഫൈസർ വികസിപ്പിച്ച കൊറോണ വൈറസ് വാക്സിന് 2,728 രൂപയാണ്. മറ്റ് കൊറോണ വൈറസ് വാക്സിനുകളിൽ നിന്ന് വ്യത്യസ്തമായി, ഫൈസർ വാക്സിൻ സംഭരണത്തിന് മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനില ആവശ്യമാണ്.

ഇന്ത്യയ്ക്ക് താങ്ങാനാവില്ല

ഇന്ത്യയ്ക്ക് താങ്ങാനാവില്ല

ഫൈസർ വാക്സിന് 220.95 രൂപയാണ് വിലവരുന്നത്. 680 മില്യൺ ഡോസ് വാക്സിൻ വാങ്ങുന്നതിന് 1.9 മില്യൺ ഡോളറാണ് ഇന്ത്യയ്ക്ക് ചെലവ് വരികയെന്നാണ് ബേൺസ്റ്റൈന്റെ വിശകലന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. എന്നിരുന്നാലും, ഫൈസറിന്റെ വാക്സിനുകളുടെ വില 13 ഡോളറായി തുടരുകയാണെങ്കിൽ, ഇത് രാജ്യത്തിന് 12 മടങ്ങ് കൂടുതൽ ചെലവാകും. ബിസിനസ് സ്റ്റാൻഡേർഡ് പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു റിപ്പോർട്ട് അനുസരിച്ച് സർക്കാർ കരാറുകളിലൂടെ മാത്രമേ കമ്പനി വാക്സിൻ വിൽക്കുകയുള്ളൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
Pinarayi vijayan slaps opposition on vaccine controversy
കുത്തിവെപ്പ് ആർക്കെല്ലാം

കുത്തിവെപ്പ് ആർക്കെല്ലാം



ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ആദ്യമായി അംഗീകരിച്ച ഫൈസർ വാക്സിന് അംഗീകാരം നൽകിയതോടെ യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ് ദൌത്യത്തിനാണ് തുടക്കം കുറിച്ചിട്ടുള്ളത്. ആരോഗ്യമേഖലയിൽ മുൻനിരയിൽ പ്രവർത്തിക്കുന്നവർക്കാണ് ആദ്യഘട്ടത്തിൽ കുത്തിവെപ്പ് നൽകുന്നത്. ആരോഗ്യ പ്രവർത്തകർക്കും നഴ്സിംഗ് ഹോം ജീവനക്കാർക്കും തിങ്കളാഴ്ച മുതൽ ഷോട്ടുകൾ നൽകും.

English summary
Due to two reasons government keep a distance to proccure Pfizer vaccine, US begins the mission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X