മുംബൈ പോലീസിനെതിരെ ആഞ്ഞടിച്ച് ദുല്‍ഖർ സൽമാൻ... ട്വീറ്റിന് മുമ്പ് ഒന്ന് പരിശോധിച്ചിരുന്നെങ്കിൽ...
Recommended Video

മുംബൈ/കൊച്ചി: കഴിഞ്ഞ ദിവസം മലയാളികളും സ്വന്തം ദുല്‍ഖര്‍ സല്മാന് മുംബൈയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരാളായി മാറിയിരുന്നു. സോനം കപൂര്‍ ട്വീറ്റ് ചെയ്ത ഒരു വീഡിയോയും അത് റി ട്വീറ്റ് ചെയ്തുകൊണ്ട് മുംബൈ പോലീസ് എഴുതിയ ഒരു കുറിപ്പും ആയിരുന്നു ഇതിന് കാരണം.
ദുല്‍ഖര്‍ സല്മാന് കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ഇരുന്ന്, സ്റ്റിയറിങ് തൊടാതെ മൊബൈല്‍ ഫോണില്‍ മെസേജ് അയക്കുന്ന ദൃശ്യങ്ങള്‍ ആയിരുന്നു ഇത്. കാര്‍ ആണെങ്കില്‍ നീങ്ങിക്കൊണ്ടിരിക്കുന്നതും വീഡിയോയില്‍ കാണാം.
മുംബൈ പോലീസ് ആണെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ ഏറെ ശ്രദ്ധാലുക്കളാണ്. അവര്‍ സോനം കപൂറിന്റെ വീഡിയോ റി ട്വീറ്റ് ചെയ്തുകൊണ്ട് ഒരു ഉപദേശവും നല്കി. അതിനുള്ള മറുപടിയുമായാണ് ഇപ്പോള്‍ ദുല്‍ഖര്‍ സല്മാന് രംഗത്തെത്തിയിരിക്കുന്നത്.
|
മറ്റുള്ളവരുടെ ജീവന്
മറ്റുള്ളവരുടെ ജീവന് അവപകടത്തിലാക്കിക്കൊണ്ടുള്ള ഇത്തരം കാര്യങ്ങള്‍ ചെയ്യരുത് എന്നായിരുന്നു മുംബൈ പോലീസിന്റെ ഉപദേശം. നോട്ട് ഡണ്‍ എന്ന ഹാഷ് ടാഗോടെ ആയിരുന്നു ആ വീഡിയോ മുംബൈ പോലീസ് റി ട്വീറ്റ് ചെയ്തത്.
|
സോനം കപൂറിന്റെ മറുപടി
മുംബൈ പോലീസിന്റെ റി ട്വീറ്റ് കണ്ട ഉടന്‍ തന്നെ സോനം കപൂര്‍ മറുപടിയപം നല്കി. തങ്ങള്‍ വഹാനം ഓടിക്കുകയായിരുന്നില്ല, ഒരു ട്രക്കിലായിരുന്നു കാര്‍ ഉണ്ടായിരുന്നത് എന്നായിരുന്നു വിശദീകരണം. എന്തായാലും മുംബൈ പോലീസ് കാണിച്ച കരുതലില്‍ സന്തോഷം ഉണ്ടെന്നും സോനം കപൂര്‍ ട്വീറ്റ് ചെയ്തു.
|
ദുല്‍ഖര്‍ മറുപടി കൊടുത്തു
സമാനമായ മറുപടി തന്നെയാണ് ദുല്‍ഖര്‍ സല്മാന് മുംബൈ പോലീസിന് നല്‍കിയത്. കാര്‍ ഒരു ട്രക്കിലായിരുന്നു. ഇനിയിപ്പോള്‍ താന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ പോലും ആ കാര്‍ തനിക്ക് ഓടിക്കാന്‍ കഴിയുമായിരുന്നില്ല എന്നും ദുല്‍ഖര്‍ നല്കിയ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്.
|
അവരവരുടെ പണിയെടുത്തു
സംഭവം ട്വിറ്ററില്‍ വലിയ ചര്‍ച്ചയായപ്പോള്‍ സോനം കപൂര്‍ തന്നെ വീണ്ടും രംഗത്തെത്തി. മുംബൈ പോലീസ് അവരുടെ ജോലി ചെയ്യുകയായിരുന്നു. അതില്‍ നാം അവരോട് കടപ്പെട്ടവരാകണം എ്ന്നും സോനം കപൂര്‍ പറഞ്ഞു.
|
ഒടുക്കം ദുല്‍ഖറിന്റെ വക
ട്വീറ്റ് ചെയ്യുന്നതിന് മുമ്പ് സത്യം എന്താണെന്ന് പരിശോധിച്ചിരുന്നെങ്കില്‍ അത് പ്രശംസനീയം ആകുമായിരുന്നു എന്നാണ് ഒടുവില്‍ ദുല്‍ഖര്‍ ട്വീറ്റ് ചെയ്തത്. എന്തായാലും ഷൂട്ടിങ്ങിന് വേണ്ടി മുംബൈ പോലീസ് ചെയ്ത തന്ന സഹായങ്ങളെ ദുല്‍ഖര്‍ ഈ ട്വീറ്റില്‍ പ്രശംസിക്കുന്നുണ്ട്.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications