കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ പോലീസിനെതിരെ ആഞ്ഞടിച്ച് ദുല്‍ഖർ സൽമാൻ... ട്വീറ്റിന് മുമ്പ് ഒന്ന് പരിശോധിച്ചിരുന്നെങ്കിൽ...

Google Oneindia Malayalam News

Recommended Video

cmsvideo
മുംബൈ പോലീസിനോട് ദുൽഖറിന്റെ മാസ് മറുപടി | Oneindia Malayalam

മുംബൈ/കൊച്ചി: കഴിഞ്ഞ ദിവസം മലയാളികളും സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍ മുംബൈയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരാളായി മാറിയിരുന്നു. സോനം കപൂര്‍ ട്വീറ്റ് ചെയ്ത ഒരു വീഡിയോയും അത് റി ട്വീറ്റ് ചെയ്തുകൊണ്ട് മുംബൈ പോലീസ് എഴുതിയ ഒരു കുറിപ്പും ആയിരുന്നു ഇതിന് കാരണം.

ദുല്‍ഖര്‍ സല്‍മാന്‍ കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ഇരുന്ന്, സ്റ്റിയറിങ് തൊടാതെ മൊബൈല്‍ ഫോണില്‍ മെസേജ് അയക്കുന്ന ദൃശ്യങ്ങള്‍ ആയിരുന്നു ഇത്. കാര്‍ ആണെങ്കില്‍ നീങ്ങിക്കൊണ്ടിരിക്കുന്നതും വീഡിയോയില്‍ കാണാം.

മുംബൈ പോലീസ് ആണെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ ഏറെ ശ്രദ്ധാലുക്കളാണ്. അവര്‍ സോനം കപൂറിന്റെ വീഡിയോ റി ട്വീറ്റ് ചെയ്തുകൊണ്ട് ഒരു ഉപദേശവും നല്‍കി. അതിനുള്ള മറുപടിയുമായാണ് ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തിയിരിക്കുന്നത്.

മറ്റുള്ളവരുടെ ജീവന്‍

മറ്റുള്ളവരുടെ ജീവന്‍ അവപകടത്തിലാക്കിക്കൊണ്ടുള്ള ഇത്തരം കാര്യങ്ങള്‍ ചെയ്യരുത് എന്നായിരുന്നു മുംബൈ പോലീസിന്റെ ഉപദേശം. നോട്ട് ഡണ്‍ എന്ന ഹാഷ് ടാഗോടെ ആയിരുന്നു ആ വീഡിയോ മുംബൈ പോലീസ് റി ട്വീറ്റ് ചെയ്തത്.

സോനം കപൂറിന്റെ മറുപടി

മുംബൈ പോലീസിന്റെ റി ട്വീറ്റ് കണ്ട ഉടന്‍ തന്നെ സോനം കപൂര്‍ മറുപടിയപം നല്‍കി. തങ്ങള്‍ വഹാനം ഓടിക്കുകയായിരുന്നില്ല, ഒരു ട്രക്കിലായിരുന്നു കാര്‍ ഉണ്ടായിരുന്നത് എന്നായിരുന്നു വിശദീകരണം. എന്തായാലും മുംബൈ പോലീസ് കാണിച്ച കരുതലില്‍ സന്തോഷം ഉണ്ടെന്നും സോനം കപൂര്‍ ട്വീറ്റ് ചെയ്തു.

ദുല്‍ഖര്‍ മറുപടി കൊടുത്തു

സമാനമായ മറുപടി തന്നെയാണ് ദുല്‍ഖര്‍ സല്‍മാന്‍ മുംബൈ പോലീസിന് നല്‍കിയത്. കാര്‍ ഒരു ട്രക്കിലായിരുന്നു. ഇനിയിപ്പോള്‍ താന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ പോലും ആ കാര്‍ തനിക്ക് ഓടിക്കാന്‍ കഴിയുമായിരുന്നില്ല എന്നും ദുല്‍ഖര്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്.

അവരവരുടെ പണിയെടുത്തു

സംഭവം ട്വിറ്ററില്‍ വലിയ ചര്‍ച്ചയായപ്പോള്‍ സോനം കപൂര്‍ തന്നെ വീണ്ടും രംഗത്തെത്തി. മുംബൈ പോലീസ് അവരുടെ ജോലി ചെയ്യുകയായിരുന്നു. അതില്‍ നാം അവരോട് കടപ്പെട്ടവരാകണം എ്ന്നും സോനം കപൂര്‍ പറഞ്ഞു.

ഒടുക്കം ദുല്‍ഖറിന്റെ വക

ട്വീറ്റ് ചെയ്യുന്നതിന് മുമ്പ് സത്യം എന്താണെന്ന് പരിശോധിച്ചിരുന്നെങ്കില്‍ അത് പ്രശംസനീയം ആകുമായിരുന്നു എന്നാണ് ഒടുവില്‍ ദുല്‍ഖര്‍ ട്വീറ്റ് ചെയ്തത്. എന്തായാലും ഷൂട്ടിങ്ങിന് വേണ്ടി മുംബൈ പോലീസ് ചെയ്ത തന്ന സഹായങ്ങളെ ദുല്‍ഖര്‍ ഈ ട്വീറ്റില്‍ പ്രശംസിക്കുന്നുണ്ട്.

English summary
Dulqar Salman's reply to Mumbai Police tweet on driving controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X