കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് കുത്തനെ ഉയരുന്നു; പല സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ ക്ഷാമം; വിതരണം നിര്‍ത്തി

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ അനുദിനം കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ചില സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നു. പല സംസ്ഥാനങ്ങളും പൂര്‍ണ്ണമായോ ഭാഗികമായോ ഓക്‌സിജന്‍ ലഭ്യതക്കായി മറ്റ് സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതോടെ അതിര്‍ത്തി വിട്ട് ഓക്‌സിജന്‍ കൈമാറ്റം ചെയ്യേണ്ടതില്ലായെന്ന തീരുമാനത്തിലാണ്പല സംസ്ഥാനങ്ങളും. ഇതിന് പിന്നാലെ ഇത്തരം നീക്കങ്ങളുമായി മുന്നോട്ട് പോകരുതെന്നാവശ്യപ്പെട്ട് പല സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചിരിക്കുകയാണ്.

മഹാരാഷ്ട്ര ഒാക്‌സിജന്‍ വിതരണം നിര്‍ത്തിയതോടെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചത്. മഹാരാഷ്ട്രയുടെ നീക്കത്തിന് പിന്നാലെ മധ്യപ്രദേശിലും കര്‍ണാടകയിലും ഓക്‌സിജന്‍ ക്ഷാമം നേരിടുകയായിരുന്നു.

corona

മധ്യപ്രദേശില്‍ കഴിഞ്ഞ ദിവസം ഓക്‌സിജന്‍ അപര്യാപ്തത കൊണ്ട് നാല് രോഗികള്‍ മരണപ്പെട്ടിരുന്നു.സര്‍ക്കാര്‍ ഈ വാദത്തെ തള്ളിയിരുന്നുവെങ്കിലും ഓക്‌സിജന്‍ ക്ഷാമം നേരിടുന്നുണ്ടെന്ന് സമ്മതിച്ചിരുന്നു. നാഗ്പൂര്‍ കേന്ദ്രീകരിച്ചുള്ള യുണിറ്റ് ഓക്‌സിജന്‍ വിതരണം നിര്‍ത്തിയതോടെ ദേവാസ്, ജബല്‍പൂര്‍, ചിന്ദ്വാര, ദമോ എന്നീ ജില്ലകളില്‍ ഓക്‌സിജന്‍ ക്ഷാമം നേരിട്ടിരുന്നു.

പഞ്ചാബും ഇത്തരത്തില്‍ ഓക്‌സിജന്‍ വിതരണം നിര്‍ത്തിയിരുന്നു. പഞ്ചാബില്‍ നിന്നായിരുന്നു ഹിമാചല്‍, ഉത്തരാഖണ്ഡ്, ഹരിനായ എന്നിവിടങ്ങളിലേക്ക് ഓക്‌സിജന്‍ വിതരണം നടത്തിയിരുന്നത്. ദില്ലിയില്‍ ഓക്‌സിജന്റെ ആവശ്യം വര്‍ധിച്ചതോടെ ആഗ്രയിലും ക്ഷാമം നേരിടുകയാണ്.

കേരളത്തില്‍ 60 ശതമാനവും സംസ്ഥാനത്തെ കമ്പനിയില്‍ നിന്നുതന്നെ ഉല്‍പാദിപ്പിക്കുന്നവയാണ്. ബാക്കി തമിഴ്‌നാട്ടില്‍ സ്ഥിതി ചെയ്യുന്ന ഒരു യൂണിറ്റിനെയാണ് ആശ്രയിക്കുന്നത്. സംസ്ഥാനത്ത് ഇതുവരേയും ഓക്‌സിജന്‍ ഭൗര്‍ലഭ്യം ഉണ്ടായിട്ടില്ല.

കര്‍ണാടകയില്‍ ആഗസ്റ്റ് മാസം പകുതിയോട് കൂടി ആശുപത്രികളില്‍ സംസ്ഥാനത്തെ 19 ല്‍ 13 ജില്ലാ ആശുപത്രികളിലും ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് 50 ഓളം രോഗികളെ ബെംഗ്‌ളുരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംസ്ഥാനം ഇപ്പോഴും ഓക്‌സിജന്‍ ക്ഷാമം നേരിടുകയാണ്.

Recommended Video

cmsvideo
vaccine will be available only in 2024 | Oneindia Malayalam

ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതിന് പുറമേ പല സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ വിലയും വര്‍ധിച്ചു. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി പ്രകാരം ഒരു ക്യുബിക് മീറ്റര്‍ ഓക്‌സിജന്റെ വില 17 രൂപയായിരുന്നു. എന്നാല്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും തെലങ്കാനയിലേക്ക് ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതോടെ ഒരു ക്യൂബിക് മീറ്ററിന് പത്ത് രൂപയില്‍ നിന്നും 50 രൂപയായി ഉയര്‍ന്നു. ആന്ധ്രപ്രദേശില്‍ വിലയി ല്‍ വലിയ വര്‍ധനവ് ഉണ്ടായില്ലെങ്കിലും സ്വകാര്യ ആശുപത്രികളില്‍ താരതമ്യേന കൂടിയ നിരക്കാണ് ഈടാക്കുന്നത്.

'സത്യൻ അന്തിക്കാടിനെ പോലെയുള്ള നിഷ്പക്ഷർ നടത്തുന്ന കുറക്കന്റെ കല്യാണങ്ങളും നമ്മൾ കാണാതെ പോകരുത്''സത്യൻ അന്തിക്കാടിനെ പോലെയുള്ള നിഷ്പക്ഷർ നടത്തുന്ന കുറക്കന്റെ കല്യാണങ്ങളും നമ്മൾ കാണാതെ പോകരുത്'

English summary
during covid pandemic Some states face oxygen shortage and Increase in oxygen price
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X