കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍; പിന്നോട്ടില്ലാതെ കര്‍ഷകര്‍;പ്രക്ഷോഭം തുടരുന്നു

Google Oneindia Malayalam News

ദില്ലി: ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് കേന്ദ്രസർക്കാർ. കാര്‍ഷിക മേഖലയിലെ പരിഷ്‌കരണത്തിനായി ലോക്‌സഭ പാസാക്കിയ മൂന്ന് ബില്ലുകളാണ് ഇന്ന് രാജ്യസഭയിലെത്തിയിരിക്കുന്നത്.

ദ ഫാമേഴ്‌സ് എഗ്രിമെന്റ് ഓഫ് പ്രൈസ് എഷൂറന്‍സ് ആന്റ് ഫാം സര്‍വ്വീസ്, ദ ഫാമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കൊമേഴ്‌സ്, എസെന്‍ഷ്യല്‍ കൊമോഡിറ്റീസ് ബില്‍ എന്നിവയാണ് മൂന്ന് കാര്‍ഷിക ബില്ലുകള്‍.ബില്ല് പാര്‍ലമെന്റ് സെലക്ഷന്‍ കമ്മിറ്റിക്ക് വിടണമെന്നാണ് മിക്കവാറും എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെടുന്നത്.

rajyasabha

ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ രാജ്യസഭയില്‍ 105 വോട്ടുകളെങ്കിലും നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് 100 ഉം. വൈഎസ്ആര്‍ കോണ്‍ഗ്രസ്, എഐഎഡിഎംകെ, അടക്കം വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള 32 എംപിമാരുടെ വോട്ടുകള്‍ നിര്‍ണ്ണായകമാവും. ബിജെപി തങ്ങളുടെ മുഴുവന്‍ രാജ്യസഭാ എംപിമാര്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ട്.

തലപ്പത്തിരിക്കുന്നവർ ഇങ്ങനെ കൂറുമാറി കളിക്കുമ്പോൾ ഒരു ചോദ്യം ഉയർന്ന് വരുന്നു; പ്രതികരണവുമായി ഹരീഷ്തലപ്പത്തിരിക്കുന്നവർ ഇങ്ങനെ കൂറുമാറി കളിക്കുമ്പോൾ ഒരു ചോദ്യം ഉയർന്ന് വരുന്നു; പ്രതികരണവുമായി ഹരീഷ്

കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരുടെ ഉന്നമനത്തിനാണെന്നും അവ രാജ്യസഭയില്‍ നിന്നും പാസാകുമെന്നുമായിരുന്നു ഒരു ബിജെപി എംപിയുടെ പ്രതികരണം. ബിജെപിക്ക് 86 വോട്ടുകളാണുള്ള്ത്. എന്‍ഡിഎയിലെ മറ്റ് സഖ്യ കക്ഷികളേയും കൂട്ടി ഇത് 105 അവും. എന്നാല്‍ അകാലി ദളിന്റെ മൂന്ന് വോട്ടുകള്‍ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ല. ആദ്യം ബില്ലിനെ അനുകൂലിച്ചിരുന്നുവെങ്കിലും എന്‍ഡിഎ സഖ്യ കക്ഷിയായ അകാലി ദള്‍ ബില്ലിനെതിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയും കഴിഞ്ഞ ദിവസം ബില്ലില്‍ പ്രതിഷേധിച്ച് അകാലി ദള്‍ എംപി ഹര്‍സിമ്രത്ത് കൗര്‍ രാജി വെക്കുകയും ചെയ്തിരുന്നു.

ടിആര്‍എസിന്റെ ഏഴ് അംഗങ്ങളോടും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബില്ലിനെ പഞ്ചസാര പൂശിയ ഗുളികകള്‍ എന്നായിരുന്നു ടിആര്‍എസ് മേധാവി ചന്ദ്രശേഖര്‍ റാവു വിശേഷിപ്പിച്ചത്. ബില്ല് രാജ്യത്തെ കര്‍ഷകരോടുള്ള അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.ഇതിന് പുറമേ കൊവിഡ് സ്ഥിരീകരിച്ച് 10 എംപിമാര്‍ ഇന്ന് രാജ്യസഭയില്‍ ഇല്ല.

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ; നാല് ജില്ലകളിൽ റെഡ് അലർട്ട്, മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശംവടക്കൻ കേരളത്തിൽ അതിശക്തമായ മഴ; നാല് ജില്ലകളിൽ റെഡ് അലർട്ട്, മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശം

നടി ഭാമ ആ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു; അന്ന് അവള്‍ക്കൊപ്പം, പക്ഷേ ഇന്ന്... ആ പോസ്റ്റില്‍...നടി ഭാമ ആ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു; അന്ന് അവള്‍ക്കൊപ്പം, പക്ഷേ ഇന്ന്... ആ പോസ്റ്റില്‍...

English summary
during Farmers protest farm bills will be taken up in the Rajya Sabha today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X