കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്‍റെ കേരളം'; 1 കോടി രൂപ കേരളത്തിനായി നല്‍കിയ ശേഷം സുശാന്ത് സിങ് അന്ന് കുറിച്ച വാക്കുകള്‍

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്‍റെ മരണ വാര്‍ത്ത സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇര്‍ഫാന‍് ഖാന്‍, ഋഷി കപൂര്‍ എന്നിവരുടെ മരണത്തിന് പിന്നാലെയാണ് സുശാന്ത് സിങും ബോളിവുഡിനോട് ഈ ലോകത്തോട് തന്നെയും വിട പറയുന്നത്. അദ്യത്തെ ഇര്‍ഫാന്‍ന്‍റെയും ഋഷി കപൂറിന്‍റെയും മരണം രോഗത്തെ തുടര്‍ന്നുള്ള ചികിത്സകളിലായിരുന്നു. അതിനാല്‍ തന്നെ ആദ്യ രണ്ട് മരണ വാര്‍ത്തകളും എല്‍പ്പിച്ചതിനേക്കാല്‍ വലിയ ആഘാതമാണ് സുശാന്തിന്‍റെ മരണം സിനിമാ പ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും ഇടയില്‍ സൃഷ്ടിക്കുന്നത്.

മരണം

മരണം

മുബൈയിലെ വസതിയില്‍ തുങ്ങി മരിച്ച നിലയില്‍ സുശാന്തിനെ കണ്ടെത്തുകയായിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ററന്‍ മഹേന്ദ്ര സിംങ് ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്.ധോണി അൺടോൾഡ് സ്റ്റോറി'യാണ് ഏറ്റവും സുശാന്ത് സിങിന്‍റെ ശ്രദ്ധേയമായ ചിത്രം. ആമിര്‍ ഖാനോടൊപ്പം അഭിനയിച്ച പികെയിലെ സര്‍ഫാസ് എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കേരളത്തിനായി

കേരളത്തിനായി

സാമൂഹ്യ-സേവന രംഗത്തും സജീവ സാന്നിധ്യമായിരുന്ന വ്യക്തിയാണ് സുശാന്ത് സിങ് രാജ് പുത്. 2018 ല്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം കേരളത്തെ വിഴുങ്ങിയപ്പോള്‍ സഹായവുമായി എത്തിയവരില്‍ സുശാന്ത് സിങും ഉണ്ടായിരുന്നു. ഒരു കോടി രൂപയായിരുന്നു അദ്ദേഹം കേരളത്തിനായി നല്‍കിയത്.

പ്രളയ കാലത്ത്

പ്രളയ കാലത്ത്

പ്രളയത്തെ തുടര്‍ന്ന് കേരളം രൂക്ഷമായ പ്രതിസന്ധി നേരിടുകയാണെന്നും എന്നാല്‍ തനിക്ക് സാമ്പത്തികയമായി സഹായിക്കാന്‍ കഴിയില്ലെന്നും പറഞ്ഞ ആരാധകന്റെ പേരില്‍ ഒരുകോടി രൂപ സുശാന്ത് സിംഗ് രജ്പുത് കേരളത്തിന് നല്കുകയായിരുന്നു. ശുഭംരഞ്ജന്‍ എന്ന യുവാവാണ് തന്റെ അവസ്ഥ സുശാന്ത് സിംഗിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നത്.

ഒരു കോടി രൂപ

ഒരു കോടി രൂപ

ഇതിന് മറുപടിയായി, നിങ്ങളുടെ പേരില്‍ ഒരു കോടി രൂപ ഞാന്‍ നല്‍കുമെന്ന് സുശാന്ത് വ്യക്തമാക്കുകയായിരുന്നു. താന്‍ നല്‍കുന്ന പണം കേരളത്തിന്‍റെ ദുരിതാശ്വാസ ഫണ്ടില്‍ എത്തുന്നുവെന്ന് ഉറപ്പാക്കിയ ശേഷം അക്കാര്യം നിങ്ങള്‍ എന്നെ അറിയിക്കണം എന്നും സുശാന്ത് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സുശാന്ത് പണം ശുഭംരഞ്ജന്റെ പേരില്‍ നിക്ഷേപിക്കുകയും ചെയ്തു.

എന്റെ കേരളം

എന്റെ കേരളം

പിന്നീട് ഒരു കോടി രൂപ കേരള മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈന്‍ വഴി കൈമാറിയതിന്‍റെ വിവരങ്ങള്‍ ശുഭംരഞ്ജന്‍ സുശാന്തിന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായി ' പറഞ്ഞതുപോലെ നിങ്ങള്‍ക്ക് വേണ്ടതെന്താണോ അത് ചെയ്തു. നിങ്ങളാണ് എന്നെക്കൊണ്ട് ഇക്കാര്യം ചെയ്യിപ്പിച്ചത്. അതുകൊണ്ട് തന്നെ നിങ്ങളെക്കുറിച്ചോര്‍ത്ത് തന്നെ അഭിമാനിക്കൂ.. ആവശ്യമുള്ള സമയത്ത് തന്നെയാണ് നിങ്ങള്‍ നല്‍കിയത്. ഒരുപാട് സ്നേഹം..എന്റെ കേരളം', എന്നായിരുന്നു സുശാന്ത് പിന്നീട് കുറിച്ചത്.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

ലോക്ക് ഡൗണ്‍ ആയതിനാല്‍ ഫ്ലാറ്റില്‍ ഒറ്റക്ക് താമസിക്കുന്ന സുശാന്ത് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് സൂചന. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശാന്ത് തന്റെ കരിയറിന് തുടക്കം കുറിച്ചത്. കായി പോ ചെ (2013) എന്ന നാടകചലച്ചിത്രത്തില്‍ മൂന്നു പുരുഷ കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചതോടെ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി.

3 അവാര്‍ഡ്

3 അവാര്‍ഡ്

ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാര്‍ഡുകളും ലഭിച്ചു. കേദാർനാഥ്, വെൽകം ടു ന്യൂയോർക് എന്നിവയും പ്രധാന ചിത്രങ്ങളാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിച്ചോര്‍ ആണ് അവസാനചിത്രം. കഴിഞ്ഞ ആറു മാസമായി സുശാന്തിനു മാനസികമായ പ്രശ്നങ്ങൾ അലട്ടിയിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്. ഇത് ആത്മഹത്യയിലേക്ക് നയിച്ചിരിക്കാമെന്നാണ് വിലയിരുത്തുന്നത്.

ജനനം

ജനനം

1986 ജനുവരി 21ന് ബിഹാറിലെ പൂര്‍ണിയ എന്ന പ്രദേശത്താണ് സുശാന്ത് ജനിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ കുടുംബം പട്നയിലേക്ക് മാറി. എഞ്ചിനീയറിങ് പഠനത്തിനാണ് സുശാന്ത് ദില്ലിയിലെത്തുന്നത്. എന്നാല്‍ ടിവി ഷോകളിലും അഭിനയരംഗത്തും തിരക്കേറിയതിനാല്‍ പാതിവഴിയില്‍ പഠനം നിറുത്തി.

മുന്‍ മാനേജര്‍

മുന്‍ മാനേജര്‍

സുശാന്തിന്റെ മുന്‍ മാനേജരായ ദിശ സാലിയന്‍ അഞ്ച് ദിവസം മുന്‍പ് ജീവനൊടുക്കിയിരുന്നു. ജൂണ്‍ എട്ടിനായിരുന്നു സുശാന്തിന്റെ മുന്‍ മാനേജരായ ദിശ സാലിയനെ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മലാദിലെ ഒരു കെട്ടിടത്തിന്റെ 14 നിലയില്‍ നിന്നുമാണ് ദിശ സാലിയന്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

 മധ്യപ്രദേശില്‍ മാത്രമല്ല, മറ്റ് 2 സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് തന്ത്രം മെനയാന്‍ പ്രശാന്ത് കിഷോര്‍? മധ്യപ്രദേശില്‍ മാത്രമല്ല, മറ്റ് 2 സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് തന്ത്രം മെനയാന്‍ പ്രശാന്ത് കിഷോര്‍?

 അവരുടെ ആത്മഹത്യയുടെ കാരണം ബോധ്യപ്പെടുന്നു; ആളുകൾ കണ്ടത് നികൃഷ്ട ജീവിയെ പോലെയെന്ന് മാധ്യപ്രവര്‍ത്തക അവരുടെ ആത്മഹത്യയുടെ കാരണം ബോധ്യപ്പെടുന്നു; ആളുകൾ കണ്ടത് നികൃഷ്ട ജീവിയെ പോലെയെന്ന് മാധ്യപ്രവര്‍ത്തക

English summary
During flood in kerala Sushant singh Rajput donated 1 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X