ഇമ്രാന് ഖാന്റെ പ്രസംഗത്തിനിടെ ഇന്ത്യന്‍ പ്രതിനിധി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നിന്നും ഇറങ്ങിപ്പോയി
ജനീവ; യു.എന്നിന്റെ 75ാം ജനറല്‍ അസംബ്ലിയില്‍ പാകിസ്താന് പ്രസിഡന്റ് ഇമ്രാന്ഖാന് പ്രസംഗിക്കവെ യുഎന്നിലെ ഇന്ത്യൻ പ്രതിനിധി ഇറങ്ങിപ്പോയി. ഇന്ത്യയുടെ സ്ഥിര പ്രതിനിധിയായ ടിഎസ് തിരുമൂര്‍ത്തിയാണ് ഇറങ്ങിപോയത്.ഇതിന് പിന്നാലെ അദ്ദേഹം പാകിസ്താനെതിരെ ട്വിറ്ററിലൂടെ ആഞ്ഞടിച്ചു.
യുഎന്നിന്റെ 75ാം ജനറൽ അസംബ്ലിയിലെ പാക് പ്രസിഡന്റിന്റെ വിലകുറഞ്ഞ നയതന്ത്ര പ്രസ്താവന. ദുഷിച്ച കാപട്യങ്ങളുടെ മറ്റൊരു നീണ്ട പട്ടിക, വ്യക്തിപരമായ ആക്രമണങ്ങൾ,യുദ്ധസന്നാഹം,സ്വന്തം ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ഉപദ്രവങ്ങൾ. അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തനങ്ങൾ. ശക്തമായ തിരിച്ചടിക്കായി സജ്ജമായിരിക്കുക, അദ്ദേഹം ട്വീറ്റ് ചെയ്തു.
ഐക്യരാഷ്ട്ര പൊതുസഭയുടെ (യുഎൻജിഎ) 75-ാമത് സെഷനിൽ ഇമ്രാൻ ഖാൻ വെള്ളിയാഴ്ചയാണ് പ്രസംഗിച്ചത്.

അതേസമയം യോഗത്തിൽ ഇന്ത്യൻ പ്രതിനിധിയും വിദേശകാര്യമന്ത്രാലയം ജോയിന്റ് സെക്രട്ടറിയുമായ മഹാവീർ സ്വിംഗിയും പാകിസ്താനെതിരെ രംഗത്തെത്തിയിരുന്നു. പകർച്ചവ്യാധിയെ നേരിടാൻ ലോകം ഒറ്റക്കെട്ടായി കൈകോർക്കുമ്പോൾ പാകിസ്ഥാൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ഇന്ത്യയ്ക്കെതിരെ അടിസ്ഥാനരഹിതവും നിന്ദ്യവുമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുകയാണെന്ന് സ്വിംഗ്വി പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്ന പാക് നീക്കം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയ്ക്കെതിരരായ സൈനിക, സാമ്പത്തിക വിന്യാസത്തെ സ്വാതന്ത്ര്യസമരമായി ചിത്രീകരിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തര നിയമനിർമ്മാണത്തെ കുറിച്ചും നയങ്ങളെയും കുറിച്ചും തെറ്റായ വിവരങ്ങളാണ് പാകിസ്താൻ പ്രചരിപ്പിക്കുന്നതെന്നും സിംഗ്വി പറഞ്ഞിരുന്നു.
Recommended Video
അതേസമയം ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുന്നത്. ഇന്ത്യന്‍ സമയം വൈകുന്നേരം 6.30 നാണ് പ്രസംഗം.മുന്‍കൂട്ടി തയ്യാറാക്കിയ വീഡിയോ ആയായിരിക്കും പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യുക.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications