കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമ്രാന്‍ ഖാന്‍റെ പ്രസംഗത്തിനിടെ ഇന്ത്യന്‍ പ്രതിനിധി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നിന്നും ഇറങ്ങിപ്പോയി

Google Oneindia Malayalam News

ജനീവ; യു.എന്നിന്റെ 75ാം ജനറല്‍ അസംബ്ലിയില്‍ പാകിസ്താന്‍ പ്രസിഡന്റ് ഇമ്രാന്‍ഖാന്‍ പ്രസംഗിക്കവെ യുഎന്നിലെ ഇന്ത്യൻ പ്രതിനിധി ഇറങ്ങിപ്പോയി. ഇന്ത്യയുടെ സ്ഥിര പ്രതിനിധിയായ ടിഎസ് തിരുമൂര്‍ത്തിയാണ് ഇറങ്ങിപോയത്.ഇതിന് പിന്നാലെ അദ്ദേഹം പാകിസ്താനെതിരെ ട്വിറ്ററിലൂടെ ആഞ്ഞടിച്ചു.

യുഎന്നിന്റെ 75ാം ജനറൽ അസംബ്ലിയിലെ പാക് പ്രസിഡന്റിന്റെ വിലകുറഞ്ഞ നയതന്ത്ര പ്രസ്താവന. ദുഷിച്ച കാപട്യങ്ങളുടെ മറ്റൊരു നീണ്ട പട്ടിക, വ്യക്തിപരമായ ആക്രമണങ്ങൾ,യുദ്ധസന്നാഹം,സ്വന്തം ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ഉപദ്രവങ്ങൾ. അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തനങ്ങൾ. ശക്തമായ തിരിച്ചടിക്കായി സജ്ജമായിരിക്കുക, അദ്ദേഹം ട്വീറ്റ് ചെയ്തു.
ഐക്യരാഷ്ട്ര പൊതുസഭയുടെ (യു‌എൻ‌ജി‌എ) 75-ാമത് സെഷനിൽ ഇമ്രാൻ ഖാൻ വെള്ളിയാഴ്ചയാണ് പ്രസംഗിച്ചത്.

1601062108

അതേസമയം യോഗത്തിൽ ഇന്ത്യൻ പ്രതിനിധിയും വിദേശകാര്യമന്ത്രാലയം ജോയിന്റ് സെക്രട്ടറിയുമായ മഹാവീർ സ്വിംഗിയും പാകിസ്താനെതിരെ രംഗത്തെത്തിയിരുന്നു. പകർച്ചവ്യാധിയെ നേരിടാൻ ലോകം ഒറ്റക്കെട്ടായി കൈകോർക്കുമ്പോൾ പാകിസ്ഥാൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിതവും നിന്ദ്യവുമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുകയാണെന്ന് സ്വിംഗ്വി പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്ന പാക് നീക്കം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യയ്‌ക്കെതിരരായ സൈനിക, സാമ്പത്തിക വിന്യാസത്തെ സ്വാതന്ത്ര്യസമരമായി ചിത്രീകരിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തര നിയമനിർമ്മാണത്തെ കുറിച്ചും നയങ്ങളെയും കുറിച്ചും തെറ്റായ വിവരങ്ങളാണ് പാകിസ്താൻ പ്രചരിപ്പിക്കുന്നതെന്നും സിംഗ്വി പറഞ്ഞിരുന്നു.

Recommended Video

cmsvideo
ഹിന്ദുരാഷ്ട്രത്തിന് വേണ്ടി കരാര്‍ ലംഘിച്ചെന്ന് ഇമ്രാന്‍ ഖാന്‍

അതേസമയം ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുന്നത്. ഇന്ത്യന്‍ സമയം വൈകുന്നേരം 6.30 നാണ് പ്രസംഗം.മുന്‍കൂട്ടി തയ്യാറാക്കിയ വീഡിയോ ആയായിരിക്കും പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യുക.

പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ; ജമ്മു കശ്മീരിനെക്കുറിച്ചുള്ള തെറ്റായ വിവരണങ്ങൾ പ്രചരിപ്പിക്കുന്നുപാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ; ജമ്മു കശ്മീരിനെക്കുറിച്ചുള്ള തെറ്റായ വിവരണങ്ങൾ പ്രചരിപ്പിക്കുന്നു

സിന്ധ്യയെ പൂട്ടാൻ പതിവുകൾ തെറ്റിച്ച് കോൺഗ്രസ്; സ്ഥാനാർത്ഥി നിർണയത്തിലും പഴുതടച്ച നീക്കംസിന്ധ്യയെ പൂട്ടാൻ പതിവുകൾ തെറ്റിച്ച് കോൺഗ്രസ്; സ്ഥാനാർത്ഥി നിർണയത്തിലും പഴുതടച്ച നീക്കം

ദളിത് സ്ത്രീയുടെ പോരാട്ടം തുടരുകയാണ്;ചിത്രലേഖയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കൊടിക്കുന്നിൽ സുരേഷ്ദളിത് സ്ത്രീയുടെ പോരാട്ടം തുടരുകയാണ്;ചിത്രലേഖയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കൊടിക്കുന്നിൽ സുരേഷ്

ലൈഫ് പദ്ധതിയെ കുറിച്ച് ചോദിച്ചാൽ പിണറായിക്ക് ബീഭത്സരൂപമെന്ന് കെ സുരേന്ദ്രൻലൈഫ് പദ്ധതിയെ കുറിച്ച് ചോദിച്ചാൽ പിണറായിക്ക് ബീഭത്സരൂപമെന്ന് കെ സുരേന്ദ്രൻ

English summary
During Imran Khan's speech, the Indian delegation walked out of the UN General Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X