കോടതിക്ക് താന്‍ പറയുന്നതു കേള്‍ക്കാന്‍ താത്പര്യമില്ല;വാദത്തിനിടെ പ്രതി ജഡ്ജിക്കുനേരെ ചെരിപ്പെറിഞ്ഞു
അഹമ്മദാബാദ്:വാദത്തിനിടയില്‍ പ്രതി രോഷാകുലനായി ന്യായാധിപനു നേരെ ചെരിപ്പൂരിയെറിഞ്ഞത് വിവാദമായി. അഹമ്മദാബാദിലെ ജില്ലാ കോടതിയിലാണ് സംഭവം. തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് പ്രതിയായ അലഹബാദ് സ്വദേശി സുനില്‍ ചൗധരി അഡീഷണല്‍ സ്പെഷ്യല്‍ ജഡ്ജി എ ഐ ഷെയ്ക്കിനു നേരെ ചെരിപ്പൂരിയെറിഞ്ഞത്.
പ്രതിയുടെ ഉന്നം തെറ്റിയെങ്കിലും പരിഭ്രാന്തനായ ജഡ്ജി ഉടന്‍ സീറ്റില്‍ നിന്നെഴുനേല്ക്കുകയായിരുന്നു. ആറുവയസ്സുകാരനെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് 2014 ലാണ് സുനില്‍ ചൗധരി അറസ്റ്റിലാവുന്നത്. കുട്ടിയെ മധ്യപ്രദേശിലെത്തിച്ച പ്രതി മോചന ദ്രവ്യമായി കുട്ടിയുടെ പിതാവിനോട് ആറു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.

പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നു ഒന്‍പതു ദിവസത്തിനുള്ളില്‍ ഇയാള്‍ അറസ്റ്റിലാവുകയും ചെയ്തു. ഒടുവില്‍ നടന്ന വാദത്തിലാണ് പ്രകോപിതനായ ചൗധരി ജഡ്ജിക്കുനേരെ ആക്രമണം നടത്തിയത്. ശിക്ഷാവിധിയെ കുറിച്ച് എന്തെങ്കിലും സംസാരിക്കാനുണ്ടോ എന്നു ജഡ്ജി ചോദിച്ചപ്പോഴാണ് ഇയാള്‍ ആക്രമണം നടത്തിയത്.
കോടതിയ്ക്കു തന്റെ ഭാഗം കേള്‍ക്കാന്‍ താത്പര്യമില്ലെന്നു പറഞ്ഞു ബഹളം വെച്ച പ്രതിയോട് ജഡ്ജി ഇടക്കിടെ ഇരിക്കാന്‍ പറയുന്നുണ്ടായിരുന്നു. പിന്നീട് സംസാരിക്കാന്‍ തുടങ്ങിയപ്പോഴൊക്കെ ജഡ്ജിയുടെ ഭാഗത്തു നിന്നുള്ള ശാന്തമായ പെരുമാററം ഇയാളെ പ്രകോപിപ്പിച്ചതിനെ തുടര്‍ന്ന് ചെരിപ്പൂരിയെറിയുകയായിരുന്നു.
കോടതിയിലുണ്ടായിരുന്ന പോലീസുകാര്‍ ഉടന്‍ ഇയാളെ പിടികൂടി അറസ്റ്റുചെയ്തു. വാദം തീരുന്നവരെ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കാനാണ് ഉത്തരവ്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications