കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതിക്ക് താന്‍ പറയുന്നതു കേള്‍ക്കാന്‍ താത്പര്യമില്ല;വാദത്തിനിടെ പ്രതി ജഡ്ജിക്കുനേരെ ചെരിപ്പെറിഞ്ഞു

  • By Pratheeksha
Google Oneindia Malayalam News

അഹമ്മദാബാദ്:വാദത്തിനിടയില്‍ പ്രതി രോഷാകുലനായി ന്യായാധിപനു നേരെ ചെരിപ്പൂരിയെറിഞ്ഞത് വിവാദമായി. അഹമ്മദാബാദിലെ ജില്ലാ കോടതിയിലാണ് സംഭവം. തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് പ്രതിയായ അലഹബാദ് സ്വദേശി സുനില്‍ ചൗധരി അഡീഷണല്‍ സ്‌പെഷ്യല്‍ ജഡ്ജി എ ഐ ഷെയ്ക്കിനു നേരെ ചെരിപ്പൂരിയെറിഞ്ഞത്.

പ്രതിയുടെ ഉന്നം തെറ്റിയെങ്കിലും പരിഭ്രാന്തനായ ജഡ്ജി ഉടന്‍ സീറ്റില്‍ നിന്നെഴുനേല്‍ക്കുകയായിരുന്നു. ആറുവയസ്സുകാരനെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് 2014 ലാണ് സുനില്‍ ചൗധരി അറസ്റ്റിലാവുന്നത്. കുട്ടിയെ മധ്യപ്രദേശിലെത്തിച്ച പ്രതി മോചന ദ്രവ്യമായി കുട്ടിയുടെ പിതാവിനോട് ആറു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.

വാജ്‌പേയി സര്‍ക്കാരില്‍ നിന്നു തുടങ്ങി മോദി വരെ- ജിഎസ് ടി യുടെ നാള്‍ വഴികളിങ്ങനെ...വാജ്‌പേയി സര്‍ക്കാരില്‍ നിന്നു തുടങ്ങി മോദി വരെ- ജിഎസ് ടി യുടെ നാള്‍ വഴികളിങ്ങനെ...

court-04-

പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നു ഒന്‍പതു ദിവസത്തിനുള്ളില്‍ ഇയാള്‍ അറസ്റ്റിലാവുകയും ചെയ്തു. ഒടുവില്‍ നടന്ന വാദത്തിലാണ് പ്രകോപിതനായ ചൗധരി ജഡ്ജിക്കുനേരെ ആക്രമണം നടത്തിയത്. ശിക്ഷാവിധിയെ കുറിച്ച് എന്തെങ്കിലും സംസാരിക്കാനുണ്ടോ എന്നു ജഡ്ജി ചോദിച്ചപ്പോഴാണ് ഇയാള്‍ ആക്രമണം നടത്തിയത്.

കോടതിയ്ക്കു തന്റെ ഭാഗം കേള്‍ക്കാന്‍ താത്പര്യമില്ലെന്നു പറഞ്ഞു ബഹളം വെച്ച പ്രതിയോട് ജഡ്ജി ഇടക്കിടെ ഇരിക്കാന്‍ പറയുന്നുണ്ടായിരുന്നു. പിന്നീട് സംസാരിക്കാന്‍ തുടങ്ങിയപ്പോഴൊക്കെ ജഡ്ജിയുടെ ഭാഗത്തു നിന്നുള്ള ശാന്തമായ പെരുമാററം ഇയാളെ പ്രകോപിപ്പിച്ചതിനെ തുടര്‍ന്ന് ചെരിപ്പൂരിയെറിയുകയായിരുന്നു.

കോടതിയിലുണ്ടായിരുന്ന പോലീസുകാര്‍ ഉടന്‍ ഇയാളെ പിടികൂടി അറസ്റ്റുചെയ്തു. വാദം തീരുന്നവരെ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കാനാണ് ഉത്തരവ്.

English summary
A convict hurled his slipper at the judge at the city sessions court on Wednesday afternoon, when the court asked him whether he had anything to say about the quantum of punishment in a kidnapping case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X