കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഭൂമികുലക്കമാണെന്ന്‌ തോന്നുന്നു':ഭൂകമ്പത്തിനിടയില്‍ കൂളായി അഭിമുഖം പൂര്‍ത്തിയാക്കി രാഹുല്‍ ഗാന്ധി;വൈറല്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഇന്നലെ രാത്രി ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഭൂചലനത്തിനിടലും കൂളായി അഭിമുഖം പൂര്‍ത്തിയാക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ സൈബര്‍ ലോകത്ത്‌ ഇപ്പോള്‍ വൈറലാവുകയാണ്‌. ഭൂചലനം ഉണ്ടായപ്പോള്‍ പലയിടങ്ങളിലും ആളുകള്‍ വീട്‌ വിട്ട്‌ ഓടി എന്ന വാര്‍ത്തകള്‍ പുറത്ത്‌ വരുേമ്പോഴാണ്‌ "ഭൂമി കുലക്കമാണെന്ന തോന്നുന്നു എന്റെ മുറി കുലുങ്ങുന്നുണ്ട്‌" എന്ന്‌ പറഞ്ഞ്‌ ഒരു പുഞ്ചിരിയോടെ രാഹുല്‍ തന്റെ സംസാരം ലൈവില്‍ തുടര്‍ന്നത്‌.

ഷിക്കാഗോ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ്‌ വിദ്യാര്‍ഥികളുമായി സൂം ആപ്പില്‍ സംവദിക്കുകയായിരുന്നു രാഹുല്‍. ചരിത്രകാരന്‍ ദിപേഷ്‌ ചക്രവര്‍ത്തിയേയും സൂം വിന്‍ഡോയില്‍ കാണാം.

rahul gandhi

ഭൂചലനത്തേക്കുറിച്ച്‌ രാഹുല്‍ പറഞ്ഞതോടെ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്പരന്നെങ്കിലും രാഹുല്‍ ഒന്നും സംഭവിക്കാത്ത രീതിയില്‍ പരിഭ്രാന്തിയോ ആശങ്കയോ ഇല്ലാതെ തന്റെ സംസാരം തുടരുകയായിരുന്നു. രണ്ട്‌ ദിവസത്തെ രാജസ്ഥാന്‍ സന്ദര്‍ശത്തിനിടെയാണ്‌ അദ്ദേഹം ഓണ്‍ലൈന്‍ സംവാദത്തില്‍ പങ്കെടുത്തത്‌. രാഹുല്‍ ഗാന്ധിയുടെ സമചിത്തതയോടെയുള്ള പ്രതികരണത്തെ ആഘോഷമാക്കുകയാണ്‌ സമൂഹ മാധ്യമങ്ങള്‍.

മുട്ടുമടക്കില്ലെന്ന് ഉദ്യോഗാര്‍ഥികള്‍: സെക്രട്ടേറിയറ്റിന് മുമ്പില്‍ നടക്കുന്ന സമരത്തിന്റെ ചിത്രങ്ങള്‍

ഉത്തരേന്ത്യയിലെ ദില്ലി അടക്കമുള്ള വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്‌ച്ച രാത്രി 10.30ഓടെയാണ്‌ ഭൂചലനം ഉണ്ടായത്‌. പഞ്ചാബിലെ അമൃതസര്‍,ജമ്മു, ഉത്തരാഘണ്ഡ്‌, രാജസ്ഥാന്‍, നോയ്‌ഡ എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.താജിസ്‌കിസ്ഥാനാമ്‌ പ്രഭവ കേന്ദ്രം. അമൃതസറില്‍ 6.1 തീവ്രയും രാജസ്ഥാനിലെ ആള്‍വാറില്‍ 4.2 തീവ്രതയും രേഖപ്പെടുത്തി. എവിടെയും ആളപായങ്ങള്‍ ഒന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.

Recommended Video

cmsvideo
ഭൂകമ്പത്തിലും കുലുങ്ങാതെ രാഹുൽ ഗാന്ധി | Oneindia Malayalam

English summary
during the earth quake rahul gandhi simply completed his online interview video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X