ഭാര്യമാര്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമം;യുവാക്കളും ഭര്‍ത്തക്കന്മാരും തമ്മില്‍ അടി; വീഡിയോ വൈറല്‍
ലഖ്‌നൗ: പുതുവർഷ ആഘോഷത്തിനിടെ തർക്കങ്ങളും അടിയുമൊക്കെ ഉണ്ടാവുന്നത് ഇപ്പോൾ സാധാരണമായിക്കഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ പുതുവർഷാഘോഷത്തിനിടെ നടന്ന ഒരു കൂട്ടത്തല്ലിന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറൽ ആയിരിക്കുന്നത്. പുതുവർഷാഘോഷത്തിനിടെ ഒരു സംഘം പുരുഷന്മാർ സ്ത്രീകളോടൊത്ത് സെൽഫിയെടുക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് എത്തിച്ചത്.
ഉത്തർ പ്രദേശ് ഗ്രേയിറ്റർ നോയിഡയിൽ ഒരു ഹൗസിംഗ് സൊസൈറ്റിയിൽ ഞായറാഴ്ച അർധരാത്രിയാണ് സംഭവം. സംഘർഷത്തിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. രണ്ട് സ്ത്രീകളുടെ കൂടെ ഒരു കൂട്ടം പുരുഷന്മാർ സെൽഫി എടുക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് എത്തിയത്.

ഇവരുടെ ഭർത്താക്കന്മാരും സെൽഫി എടുക്കാൻ ശ്രമിച്ചവരും തമ്മിലാണ് തർക്കമുണ്ടായത്.തന്റെ ഭാര്യയേയും സുഹൃത്തിന്റെ ഭാര്യയേയും ഇവർ നിർബന്ധപൂർവ്വം സെൽഫി എടുക്കാൻ നിർബന്ധിച്ചതാണ് സംഘർഷത്തിനിടയാക്കിയതെന്ന് സ്ഥലത്തെ താമസക്കാരനായ അജിത് കുമാർ വ്യക്തമാക്കി. പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ തന്നെയും സുഹൃത്ത് റിതേഷിനെയും മർദ്ദിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ച ചിലർക്കും പരിക്കേറ്റു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്കായി തിരച്ചിൽ ആരംഭിച്ചതായും പോലീസ് പറഞ്ഞു. നാലു പേരെ ആശുപത്രിയിൽ പ്രവേശിച്ചതായും പോലീസ് പറഞ്ഞു.












Click it and Unblock the Notifications