Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്യാണത്തിനിടെ ബന്ധുക്കൾ കാലിടറി വധുവിന്റെ മടിയിലേക്ക്; വധു മൂക്കുംകുത്തി താഴേക്ക്; വൈറൽ വീഡിയോ


എറ്റവും രസകരമായ സംഭവങ്ങൾ ഉണ്ടാവുന്ന ചടങ്ങായി ഇപ്പോൾ വിവാഹങ്ങൾ മാറി. നേരത്തെയൊക്കെ ഏറ്റവും ടെൻഷൻ നിറഞ്ഞ, സമ്മർദ്ദം നിറഞ്ഞ ദിവസമായിരിക്കും കല്യാണ ദിവസം. കാരണം, ഒരു കല്യാണം ഭംഗിയായി നടത്തുക എന്നുപറയുന്നത് ചെറിയ കാര്യമൊന്നുമല്ല. ചടങ്ങ് ഒക്കെ കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് വധുവിനെ എത്തിക്കുന്നവരെ ടെൻഷൻ ആയിരിക്കും. പിന്നീട് ആ രീതിയൊക്കെ മാറി ഏറ്റവും തമാശ നിറഞ്ഞ മുഹൂർത്തങ്ങൾ സംഭവിക്കുന്ന ഒരു ചടങ്ങായി കല്യാണം മാറി...

പുതിയ തലമുറയുടെ കല്യാണം ഒരിത്തിരി വെറൈറ്റി ആണ്. എന്നാൽ തമാശ നിറഞ്ഞ സംഭവങ്ങൾ മാത്രമല്ല തമാശയായി തുടങ്ങി വലിയ വഴക്കിലേക്ക് എത്തിയ സംഭവങ്ങൾ പോലും കല്യാണ വേദിയിൽ സംഭവിച്ചിട്ടുണ്ട്. ഇനി പറയാൻ പോകുന്നത് തമാശയാണോ അതോ ഗൗരവമുള്ളതാണോ എന്ന് വായിച്ച ശേഷം നിങ്ങൾ തന്നെ പറയൂ...

viral

PC: Insatagram

ജാതി, സമുദായം, മതം, ദേശം എന്നിവക്കനുസരിച്ച് ആചാരങ്ങൾ വ്യത്യസ്തമാണ്. എല്ലാ പരമ്പരാഗത ആചാരങ്ങൾക്കും ഇവന്റിൽ രസകരമായ എന്തെങ്കിലും ഉണ്ടാകും. കൃത്യമായ പ്ലാനിം​ഗിലൂടെ ആണ് വിവാഹം കടന്നുപോകുന്നതെങ്കിലും വിവാഹത്തിലെ ആസൂത്രിതമല്ലാത്ത കാര്യങ്ങൾ പരിപാടിയെ കൂടുതൽ ആഹ്ലാദകരമായി മാറ്റാറുണ്ട്. ഇനി പറയാൻ പോകുന്നത് ഒരു വിവാഹത്തിനിടെ നടന്ന അമ്പരിപ്പിക്കുന്ന കാര്യമാണ്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പരമ്പരാഗത ആചാരത്തിനിടെയാണ് സംഭവം നടക്കുന്നത്. വീഡിയോയിൽ കാണുന്നത് പോലെ, വരനും വധുവും വിവാഹ മണ്ഡപത്തിൽ ഇരിക്കുന്നു. അപ്പോൾ ആണ് , വരന്റെയും വധുവിന്റെയും ബന്ധുക്കൾ 'വടംവലി' കളിയിലെന്നപോലെ ചുവന്ന തുണി വലിക്കുന്നതായി കാണാം. തങ്ങളുടെ ശക്തി തെളിയിക്കാൻ ഇരുവശത്തും ഉള്ള ബന്ധുക്കൾ ശ്രമിക്കുന്നു, അപ്പോഴാണ് അപ്രതീക്ഷിതമായി ഈ സംഭവം നടക്കുന്നത്.

കളിക്കിടെ ഒരു യുവതി വരന്റെയും വധുവിന്റേയും ഇടയിലേക്ക് വീഴുന്നു, പെട്ടെന്ന് തന്നെ ഒരു പുരുഷൻ വധുവിന്റെ മുകളിലേക്ക് വീഴുന്നു. തൊട്ടുപിന്നാലെ മൂന്നാമത്തെ ആളും വീണു. ഇതോടെ വധുവും അമിടെ മലർന്നടിച്ചുവീണു. മുഴുവൻ സംഭവവും തീർച്ചയായും വളരെ ഉല്ലാസപ്രദവും സോഷ്യവൽമീഡിയയെ വളരെയധികം രസിപ്പിച്ചതുമാണ്. വമ്പിച്ച ലൈക്കുകൾ നേടിയതിന് പുറമേ, കമന്റ് ബോക്സിൽ തമാശയുള്ള കുറിപ്പുകൾ നിറഞ്ഞിരിക്കുന്നു. നെപ്ടിക് ടോക്ക് ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത വീഡിയോ അഞ്ച് ലക്ഷത്തിലധികം തവണ ലൈക്ക് ചെയ്തിട്ടുണ്ട്.

സംഭവം തമാശയാണെങ്കിലും ചിലർ ഇവരുടെ പ്രവൃത്തിയെ വിമർശിച്ചു. തന്റെ ജീവിത്തിലെ ഏറ്റവും നല്ല ദിവസത്തിൽ സുന്ദരിയായി ഇരിക്കുന്ന വധുവിനെ മറ്റുളവർക്ക് മുന്നിൽ പരിഹസിക്കുന്ന ഒരു പ്രവൃത്തിയായിപ്പോയില്ലേ എന്നാണ് അഭിപ്രായം. വിവാഹദിവസത്തിന്റെ സന്തോഷം ഇങ്ങനെ കെടുത്തരുതെന്നും അഭിപ്രായമുണ്ട്. ഇത്രയും ആളുകൾ ആ വധുവിന്റെ ദേഹത്തേക്ക് വീണപ്പോൾ അവർക്ക് അപകടം എന്തെങ്കിലും സംഭവച്ചിരുന്നെങ്കിലോ എന്നാണ് മറ്റ് ചിലർ ചോദിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+