കര്‍ണാകടയില്‍ തുരന്തോ എക്സ്പ്രസ് പാളം തെറ്റി രണ്ട് മരണം, പാളം തെറ്റിയത് 9 ബോഗികള്‍
ഗുല്‍ബര്‍ഗ: കര്‍ണാടകയില്‍ തുരന്തോ എക്സ്പ്രസ് പാളം തെറ്റി രണ്ട് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെയാണ് ട്രെയിന്‍ പാളം തെറ്റിയത്. സെക്കന്ദരാബാദില്‍ നിന്നും മുംബൈയിലേയ്ക്ക് പോവുകയായിരുന്ന ട്രെയിന്‍ കാലബുരാഗി (ഗുല്‍ബര്‍ഗ)യില്‍ വച്ച് പാളം തെറ്റുകയായിരുന്നു.
ഒന്‍പത് ബോഗികളാണ് പാളം തെറ്റിയത്. പുലര്‍ച്ചെ 2.15 ഓടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ഗുല്‍ബര്‍ഗയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല. അപകടത്തെത്തുടര്‍ന്ന് ആന്ധ്ര-മുംബൈ റൂട്ടില്‍ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

റെയില്‍വേ സ്റ്റേഷന് തൊട്ടടുത്ത് വച്ചാണ് അപകടം നടന്നത് എന്നതിനാല്‍ വന്‍ ദുരന്തമായി മാറുന്നതിന് മുന്‍പ് തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിയ്ക്കാന്‍ കഴിഞ്ഞു.നാട്ടുകാരും റെയില്‍വേ ജീവനക്കാരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്. ആന്ധ്രയില്‍ നിന്നും മുംബൈയിലേയ്ക്ക് പോകുന്ന പ്രധാന പാതകളില്‍ ഒന്നാണിത്. ഗതാഗതം പുനസ്ഥാപിയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്
ജ്ജിതമാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications