കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൗ ജിഹാദിനൊപ്പമില്ലെന്ന് ദുഷ്യന്ത്, നിയമം കൊണ്ടുവരാന്‍ ബിജെപി പാടുപെടും, ജെജെപി കട്ടക്കലിപ്പില്‍!!

Google Oneindia Malayalam News

ഛണ്ഡീഗഡ്: കാര്‍ഷിക നിയമത്തിന് പിന്നാലെ ബിജെപിയുമായി മറ്റൊരു വിഷയത്തിലും ഇടഞ്ഞ് ജെജെപി. ലൗ ജിഹാദ് എന്ന് വിളിക്കുന്നതിനോട് യോജിപ്പില്ലെന്ന് ദുഷ്യന്ത് ചൗത്താല. ബിജെപി സര്‍ക്കാര്‍ ലൗ ജിഹാദിനെതിരെ യുപി മോഡലില്‍ നിയമം കൊണ്ടുവരാനുള്ള ശ്രമം നടക്കുമ്പോഴാണ് ദുഷ്യന്ത് പരസ്യമായി തന്നെ അതിനെ എതിര്‍ത്തത്. ലൗ ജിഹാദ് എന്ന് അതിനെ വിളിക്കാനാവില്ല. ഹരിയാനയില്‍ നിര്‍ബന്ധപൂര്‍വമുള്ള മതംമാറ്റത്തിനായി നിയമം കൊണ്ടുവരാം. അതിനെ ജെജെപി പിന്തുണയ്ക്കുന്നു. എന്നാല്‍ ലൗ ജിഹാദെന്ന് ഒന്നും വിളിക്കാനാവില്ല.

1

ആരെങ്കില്‍ വിവാഹ ശേഷം നിര്‍ബന്ധപൂര്‍വം മതം മാറ്റിയാല്‍ അവര്‍ക്ക് നിയമത്തിന്റെ പരിരക്ഷ കിട്ടില്ലെന്നും ദുഷ്യന്ത് പറഞ്ഞു. കാര്‍ഷിക ബില്ലിന്റെ പേരില്‍ ദുഷ്യന്തും ജെജെപിയും രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുകയാണ്. ആ നിയമത്തെ പിന്തുണയ്ക്കാനില്ലെന്നാണ് ജെജെപി വ്യക്തമാക്കിയത്. കര്‍ഷകരുടെ പ്രതിഷേധത്തെ കണക്കിലെടുത്തില്ലെങ്കില്‍ രാജിവെക്കുമെന്നും ദുഷ്യന്ത് പറഞ്ഞിരുന്നു. അതേസമയം ലൗ ജിഹാദ് ബില്ലിനെ പിന്തുണയ്ക്കരുതെന്ന് ജെജെപിയോട് നിരവധി പേര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുപിയിലും മധ്യപ്രദേശിലും കര്‍ണാടകത്തിലും ഈ നിയമം ബിജെപി നടപ്പാക്കിയിരുന്നു.

യുപിയില്‍ ലൗ ജിഹാദ് നിയമം പേരില്‍ പലരും ദ്രോഹിക്കപ്പെടുന്നു എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. നൂഹ് ജില്ലയില്‍ നിന്ന് വലിയ വെല്ലുവിളി ജെജെപി നേരിടുന്നുണ്ട്. മുസ്ലീങ്ങള്‍ കൂടുതലുള്ള ജില്ലയാണ് ഇത്. ചണ്ഡീഗഡില്‍ വെച്ച് മുസ്ലീങ്ങളുമായി ദുഷ്യന്ത് നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. മേവത്തില്‍ നിന്നുള്ളവരും എത്തിയിരുന്നു. നിയമസഭയില്‍ ഈ നിയമവുമായി ബന്ധപ്പെട്ടുള്ള ആശങ്കകകള്‍ അവതരിപ്പിക്കുമെന്ന് ദുഷ്യന്ത് ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ഈ നിയമം പാസാക്കിയാല്‍ വലിയ തിരിച്ചടിയുണ്ടാവുമോ എന്ന ഭയം ജെജെപിക്കുണ്ട്.

Recommended Video

cmsvideo
E ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രി ?ഞെട്ടിക്കാൻ BJP | Oneindia Malayalam

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാതാപിതാക്കള്‍ക്കൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നു

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇതര മത വിവാഹവുമായി ബന്ധപ്പെട്ട നാല് കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ തന്നെ രണ്ട് കേസുകളില്‍ പോലീസ് എഫ്‌ഐആര്‍ റദ്ദാക്കി. ഒരു കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടു. നാലാമത്തെ കേസ് മാത്രമാണ് കോടതിയിലുള്ളത്. ലൗ ജിഹാദുമായി ബന്ധപ്പെട്ട കേസുകളാണ് ഇവയെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. അമ്പല, നൂഹ്, പാനിപ്പത്ത്, ജില്ലകളിലായിട്ടാണ് ഈ കേസുകള്‍ രേഖപ്പെടുത്തിയത്. വളരെ കുറഞ്ഞ കേസുകള്‍ മാത്രം ഉണ്ടായിട്ടും എന്തിനാണ് നിയമം കൊണ്ടുവരുന്നതെന്ന ചോദ്യം ബാക്കിയാണ്.

പുത്തന്‍ ലുക്കില്‍ മീര നന്ദന്‍: നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

English summary
dushyant chauthala says he dont agree with love jihad term, bjp will brings new law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X