കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥനാണ്; അത് പാലിക്കും: പി ചിദംബരം

  • By Anupama
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ച് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ഇന്ത്യന്‍ എക്‌സ്പ്രസില്‍ പ്രസിദ്ധീകരിച്ച കോളത്തിലാണ് പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ച് ചിദംബരം രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ബിജെപി സര്‍ക്കാരിന്റേയും പ്രധാന വിമര്‍ശകരിലൊരാളാണ് ചിദംബരം. എന്നാല്‍ കൊറോണ വന്നതില്‍ സര്‍ക്കാരിന് കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും പ്രധാനമന്ത്രിയുടെ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും ചിദംബരം പറഞ്ഞു.

ഞായറാഴ്ച്ച രാവിലെ 7 മണി മുതല്‍ രാത്രി 9 മണിവരെയാണ് നരേന്ദ്രമോജി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഈ സമയങ്ങളില്‍ ആരും പുറത്തേക്കിറങ്ങരുതെന്നും അന്ന് വൈകീട്ട് 5 ന് വീടിന് മുന്നില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കണമെന്നും 5 മിനുട്ട് പ്ലേറ്റുകള്‍ കൂട്ടിയിടിച്ചോ കയ്യടിച്ചോ അഭിനന്ദനങ്ങള്‍ അറിയിക്കാമെന്നും മോദി പറഞ്ഞു.

ഇതിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് പി ചിദംബരം. കൊറോണയെ പ്രതിരോധിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനെ പിന്തുണക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും അത് പാലിക്കുമെന്നുമാണ് ചിദംബരം പറഞ്ഞത്.

ബാധ്യസ്ഥനാണ്

ബാധ്യസ്ഥനാണ്

'പ്രധാനന്ത്രിയെ പിന്തുണക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. ഞാന്‍ അത് പോലെ ചെയ്യും. ഫലത്തില്‍ ശത്രുവിനോട് യുദ്ധം ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. വരാനിരിക്കുന്ന ദിവസങ്ങളില്‍ പ്രധാനമന്ത്രി ഏറ്റവും കഠിനമായ സാമൂഹിക സാമ്പത്തിക മുന്നൊരുക്കങ്ങള്‍ നടത്തണമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാണ് പി ചിദംബരം പറഞ്ഞത്. എല്ലാ നഗരങ്ങളും നാലാഴ്ച്ചത്തേക്ക് പൂട്ടിയിടണമെന്നും ചിദംബരം ആവശ്യപ്പെട്ടു. എന്നിരുന്നാലും കൊറോണ വൈറസ് രോഗം പടരുന്നതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്താനാവില്ലെന്നും ചിദംബരം പറഞ്ഞു.

സാമ്പത്തിക രംഗം

സാമ്പത്തിക രംഗം

കൊറോണ വൈറസ് ബാധ സാമ്പത്തിക രംഗത്ത് ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചും ചിദംബരം ആശങ്ക പ്രകടിപ്പിച്ചു. നിലവിലെ സാമ്പത്തിക തകര്‍ച്ചക്ക് കാരണം കൊറോണ വൈറസാണെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. എന്നാല്‍ ഞാന്‍ അതിനോട് യോചിക്കുന്നില്ല. ജിഡിപി വളര്‍ച്ചാ നിരക്കിലെ ഇടിവ് കൊറോണ സ്ഥിരീകരിക്കുന്നതിന് മുന്‍പ് തന്നെ ഉള്ളതാണെന്നും പി ചിദംബരം പറഞ്ഞു.

വിമര്‍ശനം

വിമര്‍ശനം

ഫാക്ടറികള്‍ അടച്ചുപൂട്ടിയതും താല്‍ക്കാലിക ജോലികള്‍ ഇല്ലാതാക്കിയതും ചെറുകിട വ്യാപാരികളുടെ പണമൊഴുക്ക് തടസ്സപ്പെട്ടതും അസംസ്‌കൃത വസ്തുക്കളുടെ വിതരണത്തെ ബാധിച്ചതുമെല്ലാം ബിസിനസിനെ ബാധിച്ചിട്ടുണ്ട്. എക്കണോമി താഴേക്ക് പോകുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രത്യാഘാതങ്ങളാണിവ. ഇതിന് തടയിടാന്‍ സര്‍ക്കാര്‍ പ്രത്യേകം പോളിസികള്‍ നടപ്പാക്കാത്തതിനെതിരെ ഞാന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. അത്തരം വിമര്‍ശനങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ചിദംബരം പറഞ്ഞു.

തകര്‍ച്ച

തകര്‍ച്ച

കൊറോണ വൈറസ് മൂലമുണ്ടാകുന്ന സാമ്പത്തിക തകര്‍ച്ച കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനാണ്. അതിന് ആദ്യം ചെയ്യേണ്ടത് തൊഴില്‍, വേതനം എന്നിവ സംരിക്ഷിക്കലാണ്. അടുത്ത ആറ് മാസത്തിനുള്ളില്‍ കൊറോണയെ പ്രതിരോധിക്കുന്നതിനായി സര്‍ക്കാര്‍ 5,00,000 കോടി രൂപ കണ്ടെത്തണമെന്നും ഇത് സര്‍ക്കാരിന്റെ സാമ്പത്തികവും ധാര്‍മ്മികവുമായ അനിവാര്യതയാണെന്നും പി.ചിദംബരം പറഞ്ഞു.

 ജനതാ കര്‍ഫ്യൂ

ജനതാ കര്‍ഫ്യൂ

കൊറോണ വൈറസ് രോഗം അതിവേഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജനതാ കര്‍ഫ്യൂ ഒരാഴ്ച്ച നീട്ടേണ്ടി വരിമെന്ന അഭിപ്രായം ഉയരുന്നുണ്ട്. ശനിയാഴ്ച്ച വൈകിട്ട് വരേയുള്ള കണക്ക് പ്രകാരം രാജ്യത്ത് 315 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കര്‍ഫ്യൂ തുടങ്ങി 14 മണിക്കൂര്‍ മുന്‍പുള്ള വിവരങ്ങളാണിത്.

English summary
Duty Bound To Support PM; P Chidambaram's Tips To Centre On Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X