കുടിച്ച് പൂസായി വനിതാ പോലീസ്; വീഡിയോ വൈറല്‍, ദൃശ്യങ്ങള്‍ പകര്‍ത്തിയത് പുരുഷ സുഹൃത്ത്
Recommended Video

ചെന്നൈ: മദ്യപിച്ച് ലക്ക്‌കെട്ട വനിതാ പോലീസിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍. ദിണ്ഡിഗല്‍ ജില്ലയിലെ പോലീസ് ഓഫീസറാണ് റോഡ് സൈഡില്‍ നിര്‍ത്തിയിട്ട വാഹനത്തിലിരുന്ന് മദ്യപിച്ചത്. കൃത്യമായി സംസാരിക്കാന്‍ പോലും പറ്റാത്ത വിധം മദ്യപിച്ചിരുന്ന അവരുടെ ദൃശ്യം പകര്‍ത്തിയത് പുരുഷ സുഹൃത്താണ്.

ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് അവര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും സുഹൃത്ത് തമാശ പറയുകയും വീണ്ടും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതോടെ ഓഫീസറെ സസ്‌പെന്റ് ചെയ്തു.
കണ്ണ് തുറക്കാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തിയിരുന്നു വനിതാ പോലീസ്. കണ്ണ് തുറക്കാന്‍ വീഡിയോ എടുക്കുന്ന വ്യക്തി ആവശ്യപ്പെടുന്നുണ്ടെങ്കിലും അവര്‍ക്ക് കഴിയുന്നില്ല. മദ്യപിക്കുന്ന സമയം വനിതാ ഓഫീസര്‍ ഡ്യൂട്ടിയില്‍ ആയിരുന്നില്ല. എന്നാല്‍ അവര്‍ യൂണിഫോം ധരിച്ചിരുന്നു.
ജോലിക്ക് ശേഷം കുടുംബാംഗത്തിന്റെ കാറിലാണ് സ്‌റ്റേഷനില്‍ നിന്ന് പോയതെന്ന് ദിണ്ഡിഗല്‍ എസ്പി ആര്‍ ശക്തിവേല്‍ പറഞ്ഞു. ഡിപാര്‍ട്ട്‌മെന്റിന് ചീത്തപ്പേരുണ്ടാക്കിയതിനാലാണ് സസ്‌പെന്റ് ചെയ്തതെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.
തമിഴ്‌നാട് പോലീസ് ചട്ട പ്രകാരം ഡ്യൂട്ടിസമയം പോലീസ് ഓഫീസര്‍മാര്‍ മദ്യപിക്കാന്‍ പാടില്ല. മാത്രമല്ല, പൊതുസ്ഥലങ്ങളിലും മദ്യപിക്കരുത്. യൂണിഫോം ധരിച്ചാല്‍ മാന്യമായി മാത്രമേ പെരുമാറാകൂ. ലഹരി പദാര്‍ഥങ്ങള്‍ പരസ്യമായി ഉപയോഗിക്കുന്നതും ചട്ടവിരുദ്ധമാണ്. വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
നിയമം നടപ്പാക്കേണ്ട പോലീസുകാര്‍ തന്നെ പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്നത് ഉചിതമല്ലെന്ന് ഭൂരിഭാഗം ആളുകളും പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് വനിതാ ഓഫീസറെ സസ്‌പെന്റ് ചെയ്തത്.












Click it and Unblock the Notifications