ഡിവൈഎഫ്ഐയോ അതെന്താ? സഖാക്കള്‍ക്ക് കട്ജുവിന്റെ ഇംഗ്ലീഷ് ക്ലാസും!വെള്ളംകുടിച്ച് നേതാക്കള്‍...
ക്യാമ്പയിന് ഉദ്ഘാടനം ചെയ്യിക്കാനായി ജസ്റ്റിസ് മര്‍ക്കണ്ഡേയ കട്ജുവിനെയാണ് ഡിവൈഎഫ്ഐ നേതാക്കള്‍ സമീപിച്ചത്.
ദില്ലി: സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ജസ്റ്റിസ് ഫോര്‍ രസീല രാജു എന്ന അഖിലേന്ത്യാ ക്യാമ്പയിന് തുടക്കത്തിലേ കല്ലുകടി. ക്യാമ്പയിന് ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് മര്‍ക്കണ്ഡേയ കട്ജുവാണ് ഡിവൈഎഫ്ഐ നേതാക്കളെ വെള്ളംകുടിപ്പിച്ചത്. കൊല്ലപ്പെട്ട രസീല രാജുവിന് നീതി ലഭിക്കണമെന്നും, രാജ്യത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് ഇമെയില്‍ അയച്ചുള്ള ക്യാമ്പയിന് നടത്താന്‍ ഡിവൈഎഫ്ഐ തീരുമാനിച്ചത്.
ക്യാമ്പയിന് ഉദ്ഘാടനം ചെയ്യിക്കാനായി ജസ്റ്റിസ് മര്‍ക്കണ്ഡേയ കട്ജുവിനെയാണ് ഡിവൈഎഫ്ഐ നേതാക്കള്‍ സമീപിച്ചത്. അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസടക്കമുള്ളവര്‍ ഇതിനായി കട്ജുവിന്റെ വസതിയിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ നേതാക്കളെ ഞെട്ടിച്ച്കൊണ്ടാണ് കട്ജു ആ ചോദ്യം ചോദിച്ചത്. ഡിവൈഎഫ്ഐയോ അതെന്താ എന്നായിരുന്നു കട്ജുവിന്റെ ചോദ്യം. കട്ജുവിന്റെ ചോദ്യം കേട്ട റിയാസടക്കമുള്ളവര്‍ വാ പൊളിച്ചുപോയി.

കട്ജുവിന്റെ ചോദ്യം...
പ്രധാനമന്ത്രിക്ക് കട്ജുവിനെ കൊണ്ട് ഇമെയില്‍ അയപ്പിച്ച് ക്യാമ്പയിന് ഉദ്ഘാടനം ചെയ്യിക്കാനാണ് ഡിവൈഎഫ്ഐ തീരുമാനിച്ചിരുന്നത്. ഇതിനായി കട്ജുവിനെ സമീപിച്ച നേതാക്കളോടാണ് ഡിവൈഎഫ്ഐയോ അതെന്താ എന്ന് കട്ജു ചോദിച്ചത്. കട്ജുവിന്റെ ചോദ്യം കേട്ട് വാ പൊളിച്ച റിയാസടക്കമുള്ളവര്ക്ക് ഡിവൈഎഫ്ഐ എന്താണെന്ന് കട്ജുവിന് വിശദീകരിച്ച് കൊടുക്കേണ്ടി വന്നു.

ഫുള്‍ ഫോം വരെ വിശദീകരിച്ച് നേതാക്കള്‍...
ഡിവൈഎഫ്ഐ ഒരു യൂത്ത് ഓര്‍ഗനൈസേഷനാണെന്ന് പറഞ്ഞ നേതാക്കളോട് ഇത് ഒരു ഓള് ഇന്ത്യാ ഓര്ഗനൈസേഷനാണോ എന്നായിരുന്നു കട്ജുവിന്റെ അടുത്ത ചോദ്യം. ഒടുവില്‍ ഡിവൈഎഫ്ഐയുടെ ഫുള്‍ ഫോം വരെ വിശദീകരിച്ച് കൊടുക്കേണ്ട അവസ്ഥയിലായി റിയാസും സംഘവും.

ഇംഗ്ലീഷ് പഠിപ്പിക്കലും...
പ്രധാനമന്ത്രിക്ക് അയക്കേണ്ട ഇംഗ്ലീഷില്‍ തയ്യാറാക്കിയ ഇമെയിലിലെ തെറ്റുകള്‍ കട്ജു ചൂണ്ടിക്കാട്ടിയതോടെ നേതാക്കള്‍ വീണ്ടും കുടുങ്ങി. ഇമെയിലിലെ ദിസും ദാറ്റും ഗ്രാമറുമെല്ലാം കട്ജു നേതാക്കളെ കൊണ്ട് തിരുത്തിക്കുകയും ചെയ്തു. ഇമെയിലിലെ സ്പെല്ലിംഗും കുത്തും കോമയും വരെ കട്ജു തിരുത്തിച്ചു. കട്ജുവിന്റെ നിര്‍ദേശങ്ങള്‍ കേട്ട് തെറ്റ് തിരുത്തുന്ന റിയാസടക്കമുള്ളവരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ...
ഡിവൈഎഫ്ഐയോ അതെന്താ എന്ന കട്ജുവിന്റെ ചോദ്യം സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു. ഡിവൈഎഫ്ഐയ്ക്കെതിരെയും ഇംഗ്ലീഷ് അറിയാത്ത അഖിലേന്ത്യാ നേതാക്കള്‍ക്കെതിരെയുമുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications