Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയെ തടയാന്‍ ധൈര്യമുള്ളവര്‍ ആരാടാ,മംഗളൂരുവില്‍ ആര്‍എസ്എസിനെ വെല്ലുവിളിച്ച് ഡിവൈഎഫ്‌ഐ പ്രകടനം

ശനിയാഴ്ച മംഗളൂരുവില്‍ നടക്കുന്ന മതസൗഹാര്‍ദ്ദ റാലിയില്‍ പിണറായി വിജയനെ പങ്കെടുപ്പിക്കില്ലെന്നാണ് സംഘപരിവാറും ആര്‍എസ്എസും പ്രഖ്യാപിച്ചിരിക്കുന്നത്.

മംഗളൂരു: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗളൂരു സന്ദര്‍ശനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നു. പിണറായി വിജയനെ തടയുമെന്ന് പ്രഖ്യാപിച്ച സംഘപരിവാറിനെയും ആര്‍എസ്എസിനെയും വെല്ലുവിളിച്ചാണ് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ മംഗളൂരുവില്‍ കൂറ്റന്‍ പ്രകടനം നടന്നത്.

ചുവന്ന മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തിയത്. ആര്‍എസ്എസിനെ വെല്ലുവിളിച്ചും, പിണറായി വിജയനെ അനുകൂലിച്ചും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. ഫെബ്രുവരി 25ന് മംഗളൂരുവില്‍ നടക്കുന്ന മതസൗഹാര്‍ദ്ദ റാലിയില്‍ പിണറായി വിജയനെ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും, അദ്ദേഹത്തെ മംഗളൂരുവില്‍ പ്രവേശിപ്പിക്കില്ലെന്നുമാണ് സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഡിവൈഎഫ്‌ഐ പ്രകടനം...

ഡിവൈഎഫ്‌ഐ പ്രകടനം...

ഫെബ്രുവരി 25 ശനിയാഴ്ച മംഗളൂരുവില്‍ നടക്കുന്ന മതസൗഹാര്‍ദ്ദ റാലിയില്‍ പിണറായി വിജയനെ പങ്കെടുപ്പിക്കില്ലെന്നാണ് സംഘപരിവാറും ആര്‍എസ്എസും പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ പിണറായിയെ തടയുമെന്ന് പ്രഖ്യാപിച്ച ആര്‍എസ്എസിനെ വെല്ലുവിളിച്ചാണ് മംഗളൂരു നഗരത്തില്‍ ഡിവൈഎഫ്‌ഐയുടെ കൂറ്റന്‍ പ്രകടനം നടന്നത്.

എന്തുവില കൊടുത്തും തടയുമെന്ന് സംഘപരിവാറും...

എന്തുവില കൊടുത്തും തടയുമെന്ന് സംഘപരിവാറും...

ഫെബ്രുവരി 25ന് മംഗളൂരുവിലെ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ എന്തുവില കൊടുത്തും പിണറായി വിജയനെ മംഗളൂരുവില്‍ തടയുമെന്നാണ് വിഎച്ച്പി നേതാവ് എംബി പുരാനിക്കും, ബിജെപി കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപാലകൃഷ്ണനും പ്രഖ്യാപിച്ചത്.

ഓഫീസിന് തീയിട്ടു...

ഓഫീസിന് തീയിട്ടു...

ഫെബ്രുവരി 25ലെ പിണറായി വിജയന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച തര്‍ക്കങ്ങള്‍ ആക്രമത്തിലേക്കും വഴിമാറി. കഴിഞ്ഞ ദിവസം സിപിഐഎം മംഗളൂരു ഏരിയ കമ്മിറ്റി ഓഫീസിന് അജ്ഞാതര്‍ തീയിട്ടിരുന്നു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎം ആരോപിച്ചത്. ഫെബ്രുവരി 25ന് കോര്‍പ്പറേഷന്‍ പരിധിയില്‍ സംഘപരിവാര്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി...

സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി...

പിണറായി വിജയന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഇരുവിഭാഗങ്ങളും വെല്ലുവിളി നടത്തിയതോടെ സംഘര്‍ഷ സാധ്യതയുണ്ടെന്നാണ് പോലീസ് വിലയിരുത്തുന്നത്. കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലും മംഗളൂരു നഗരത്തിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിപിഎം ഓഫീസുകള്‍ക്ക് മുന്നിലും പോലീസ് കാവലുമുണ്ട്. എന്നാല്‍ കേരള മുഖ്യമന്ത്രിക്ക് മംഗളൂരുവിലെ പരിപാടിയില്‍ പങ്കെടുക്കാനുള്ള എല്ലാ സൗകര്യങ്ങളും കര്‍ണ്ണാടക സര്‍ക്കാര്‍ ഒരുക്കുമെന്ന് മംഗളൂരു എംഎല്‍എയും, മന്ത്രിയുമായ യുടി ഖാദര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+