കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിവൈഎഫ്‌ഐയ്ക്ക് പാകിസ്താന്‍ ബന്ധം!

Google Oneindia Malayalam News

ദില്ലി: സിപിഎമ്മിന്റെ യുവജനസംഘടനയായ ഡിവൈഎഫ്‌ഐയ്ക്ക് പാകിസ്താനുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് സംഘടനയുടെ വെബ്‌സൈറ്റ് പറയുന്നത്. സൈറ്റിന്റെ ഏറ്റവും മുകളില്‍ പാറി പറക്കുന്നത് പാകിസ്താന്‍ പതാകയാണ്. പാകിസ്താന്‍ സിന്ദാബാദ് എന്ന് വളരെ വ്യക്തമായി അതില്‍ എഴുതിയിട്ടുണ്ട്.

സംഭവം ഇതാണ്. സെപ്തംബര്‍ 26ന് യുവജനസംഘടനയുടെ ദേശീയ സൈറ്റ് ഹാക്ക് ചെയ്തു. ദിവസം മൂന്നു കഴിഞ്ഞിട്ടും ഇത് തിരിച്ചുപിടിയ്ക്കാന്‍ സംഘടനയ്ക്ക് സാധിച്ചില്ല. അണികളില്‍ ഭൂരിഭാഗവും സോഷ്യല്‍നെറ്റ്‌വര്‍ക്കില്‍ സജീവമായ ഈ കാലത്ത് ഇത്തരമൊരു വീഴ്ച പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടായത് അംഗീകരിക്കാനാവില്ല.

DyFI website

അപൂര്‍വമായെങ്കിലും പല സൈറ്റുകളും ഹാക്ക് ചെയ്യപ്പെടാറുണ്ട്. എന്നാല്‍ ഇതറിഞ്ഞുകഴിഞ്ഞാല്‍ ഉടന്‍ തന്നെ അതിനു പരിഹാരം കാണാന്‍ എല്ലാവരും പരിശ്രമിക്കും. ഗോഡാഡിയില്‍ രജിസ്റ്റര്‍ ചെയ്ത് ഹോസ്റ്റ് ഗേറ്ററില്‍ ഹോസ്റ്റ് ചെയ്തിരിക്കുന്ന സൈറ്റ് റിക്കവര്‍ ചെയ്യാന്‍ വളരെ എളുപ്പമാണ്. അപ്പോള്‍ പിന്നെ ഉത്തരവാദപ്പെട്ട നേതാക്കളുടെ ശനിയും ഞായറും അവധിയായതാണോ സൈറ്റ് തിരിച്ചുപിടിയ്ക്കാന്‍ തടസ്സം.

English summary
dyfi website hacked from pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X