കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്‍റെ കുടുംബവാഴ്ച്ച ഭരണഘടനയെയും കോടതിയെയും ഗവണ്‍മെന്‍റ് സ്ഥാപനങ്ങളെയും അടിമയാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസിന്‍റെ കുടുംബ വാഴ്ച്ചയ്‌ക്കെതിരെ മോദി | Oneindia Malayalam

ദില്ലി: കുടുംബ വാഴ്ച്ചയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി. കുടുംബരാഷ്ട്രീയത്തിന്‍റെ ഏറ്റവും വലിയ ഇരകളാകുന്നത് മാധ്യമങ്ങള്‍ മുതല്‍ പാര്‍ലമെന്‍റ വരെയും സൈനികര്‍ മുതല്‍ ഭരണഘടനയും കോടതിയുമടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ ബ്ലോഗില്‍ എഴുതുന്നു. കുടംബവാഴ്ച്ച നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ രാജ്യത്തെ അടക്കി ഭരിക്കയാണ് ചെയ്യുന്നത്. നരേന്ദ്രമോദിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് പരാമര്‍ശമുള്ളത്.

കുടുംബവാഴ്ച്ച നിലനില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരിക്കലും സ്വതന്ത്യവും ഊര്‍ജസ്വലവുമായ പത്രപ്രവര്‍ത്തനത്തില്‍ എല്ലാകാലവും അസ്വസ്ഥത പ്രകടമാക്കുമെന്നും മോദി പറയുന്നു. അതിനാല്‍ തന്നെ ആദ്യ ഭരണഘടന ഭേദഗതിയില്‍ തന്നെ കോണ്‍ഗ്രസ് പത്ര സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചതില്‍ അത്ഭുതമില്ലെന്നും മോദി പറയുന്നു.

narendra-modi

യുപിഎ കാലത്ത് അധികാരത്തിനെതിരെ ശബ്ദിച്ചാല്‍ ജയിലായിരുന്നു സാധാരണക്കാരന് വിധിച്ചത്. യുപിഎയിലെ മന്ത്രിപുത്രനെതിരെ ട്വീറ്റ് ചെയ്തതിന് ജയില്‍ ആണ് സാധാരണ പൗരന് ലഭിച്ചത്. അതിനാല്‍ തന്നെ കോണ്‍ഗ്രസ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് തടയിടുകയാണ് ചെയ്യുന്നത്. കോണ്‍ഗ്രസിന്‍റെ വിരട്ടലൊന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയില്ലെന്നും ഇതൊന്നും തന്നെ കോണ്‍ഗ്രസിന് പ്രതിച്ഛായ നേടിക്കൊടുക്കില്ലെന്നും മോദി പറയുന്നു.


കോണ്‍ഗ്രസിന്റെ ഇന്ദിരാഗാന്ധി കോടതിയെ കാല്‍ചുവട്ടിലെത്തിക്കാന്‍ ശ്രമിച്ചു. കുടുംബാധിപത്യത്തിന്‍റെ പിടിയിലാണ് കോടതിയെ കോണ്‍ഗ്രസ് കണക്കാക്കുന്നത്. കോടതിയെയും ജഡ്ജിമാരെയും വിറപ്പിച്ച് നിര്‍ത്തുന്ന പാരമ്പര്യമാണ് കോണ്‍ഗ്രസിന്റേതെന്നുമ മോദി വ്യക്തമാക്കുന്നു. കോണ്‍ഗ്രസിനെതിരെ കോടതി വിധി ഉണ്ടായാല്‍ അത് തള്ളിക്കളയുകയും ജഡ്ഡിമാരെ ഭീഷണിപ്പെടുത്തുകയും ചെയ്യും.

<strong>'കരുണാകരന്റെ മകനു വേണ്ടി കെ.കെ രമ വോട്ടു ചോദിക്കും'! വിമര്‍ശനവുമായി കുറിപ്പ്</strong>'കരുണാകരന്റെ മകനു വേണ്ടി കെ.കെ രമ വോട്ടു ചോദിക്കും'! വിമര്‍ശനവുമായി കുറിപ്പ്


രാജീവ് ഗാന്ധി മന്‍മോഹന്‍ സിങ് നയിച്ചിരുന്ന ആസൂത്രണ കമ്മീഷനെ കോമാളികളുടെ കൂട്ടമെന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇത് കോണ്‍ഗ്രസ് ഗവണ്‍മെന്റ് സ്ഥാപനങ്ങളെ ഏത് വിധേനയാണ് കണക്കാക്കുന്നത് എന്നതിന്റെ തെളിവാണ്. 2 ജി അഴിമതിയും കല്‍ക്കരി അഴിമതിയും പുറത്താപ്പോള്‍ സിഎജിയെ കോണ്‍ഗ്രസ് ചോദ്യം ചെയ്തു. തെറ്റ് പരസ്യമാക്കുന്നവരെ ഇല്ലായ്മ ചെയ്യുന്നതാണ് കോണ്‍ഗ്രസിന്റെ പാരമ്പര്യം. കോണ്‍ഗ്രസ് കാലത്ത് സിബിഐ കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ ആയിരുന്നു എന്നും മോദി കുറ്റപ്പെടുത്തുന്നു.

English summary
Dynastic politics is a big threat to democracy says PM Narendra Modi in his official blog
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X