കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ തിരഞ്ഞെടുപ്പിന് കടുപ്പമേറുന്നു... ഇനി കളത്തില്‍ ഇറങ്ങുന്നത് കുടുംബാംഗങ്ങള്‍

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ പോരാട്ടം അവസാന മൂന്ന് ഗട്ടത്തിലേക്ക് പോവുകയാണ്. ബിജെപിയോ കോണ്‍ഗ്രസോ നേട്ടമുണ്ടാക്കുക എന്ന കാര്യത്തില്‍ ഇതുവരെ പ്രത്യക്ഷമായ കാര്യങ്ങളൊന്നും നടന്നിട്ടില്ല. പക്ഷേ ഇനി നടക്കാനിരിക്കുന്നതെല്ലാം ഗ്ലാമര്‍ പോരാട്ടങ്ങളാണ്. അതുകൊണ്ട് രാജ്യത്ത് ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്നത് ബീഹാറിലാണെന്ന് പറയേണ്ടി വരും.

കുടുംബാംഗങ്ങളാണ് ഇനി കളത്തില്‍ ഇറങ്ങുന്നത്. ബിജെപിക്കും കോണ്‍ഗ്രസിനും മാത്രമല്ല, ആര്‍ജെഡിക്കും ജെഡിയുവിനും വരെ ഈ പോരാട്ടം വിജയിക്കേണ്ടതാണ്. മീസാ ഭാരതി മുതല്‍ കീര്‍ത്തി ആസാദ് വരെ മത്സരിക്കുന്നത് അവസാന മൂന്ന് ഘട്ടങ്ങളിലാണ്. ഇതുവരെയുള്ള വോട്ടിംഗില്‍ ട്രെന്‍ഡില്‍ ബിജപിക്ക് അനുകൂലമായിട്ടുള്ള കാര്യങ്ങളൊന്നും കണ്ടിട്ടില്ല.

പ്രമുഖര്‍ മത്സരിക്കും

പ്രമുഖര്‍ മത്സരിക്കും

ബീഹാറിലെ തിരഞ്ഞെടുപ്പ് ഗോദയിലേക്കാണ് പ്രമുഖ നേതാക്കള്‍ ഇറങ്ങുന്നത്. ലാലു പ്രസാദ് യാദവിന്റെ മകള്‍ മീസാ ഭാരതിയാണ് ഇതില്‍ പ്രമുഖ നേതാവ്. മുന്‍ മുഖ്യമന്ത്രി ദരോഗ റായുടെ മകന്‍ ചന്ദ്രികാ റായ്, പ്രഭുനാഥ് സിംഗിന്റെ മകന്‍ രണ്‍ദീര്‍ സിംഗ്, കോണ്‍ഗ്രസ് നേതാക്കളായ മീരാകുമാര്‍, കീര്‍ത്തി ആസാദ്, രാംവിലാസ് പാസ്വാന്റെ ഇളയ മകന്‍ പശുപതി നാഥ് പരസ് എന്നിവരാണ് കളത്തില്‍ ഇറങ്ങുന്ന പ്രമുഖര്‍.

വിജയസാധ്യത ആര്‍ക്ക്

വിജയസാധ്യത ആര്‍ക്ക്

വിജയസാധ്യത ഈ നേതാക്കള്‍ക്ക് എല്ലാം തുല്യമാണ്. മീസാ ഭാരതി വിജയിക്കാനുള്ള സാധ്യത ശക്തമാണ്. ചന്ദ്രികാ റായിക്കും വിജയസാധ്യത ശക്തമാണ്. അതേസമയം കീര്‍ത്തി ആസാദ് കുടുംബപാരമ്പര്യം കൊണ്ട് രാഷ്ട്രീയത്തിലെത്തിയ നേതാവാണ്. കീര്‍ത്തി ആസാദിന്റെ പിതാവ് ഭഗവത് ജാ മുമ്പ് ബീഹാര്‍ മുഖ്യമന്ത്രിയായിരുന്നു. ഇത്തവണ മണ്ഡലം മാറിയാണ് ആസാദ് മത്സരിക്കുന്നത്. ഇത് വിജയസാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്.

കുടുംബാംഗങ്ങള്‍ ആരൊക്കെ

കുടുംബാംഗങ്ങള്‍ ആരൊക്കെ

ഈസ്റ്റ് ചമ്പരണിലെ സ്ഥാനാര്‍ത്ഥിയായ ആകാശ് കുമാര്‍ സിംഗ് കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി അഖിലേഷ് സിംഗിന്റെ മകനാണ്. അധികം അറിയപ്പെടുന്ന നേതാവല്ല ആകാശ് കുമാര്‍ സിംഗ്. കോണ്‍ഗ്രസ് നേതാവ് ശാശ്വത് കേദാറും മത്സരരംഗത്തുണ്ട്. മുന്‍ മുഖ്യമന്ത്രി കേദാര്‍ പാണ്ഡെയുടെ കൊച്ചുമകനാണ് അദ്ദേഹം. മധുബനിയിലെ ബിജെപി സ്ഥാനാര്‍ത്ഥി അശോക് യാദവ് മറ്റൊരു എംപി ഹുക്കു ദേവ് നാരായണ്‍ യാദവിന്റെ മകനാണ്.

ബീഹാറില്‍ പാസ്വാന്‍

ബീഹാറില്‍ പാസ്വാന്‍

മക്കള്‍ രാഷ്ട്രീയവും, ബന്ധുക്കളുടെ രാഷ്ട്രീയവുമൊക്കെ ബീഹാറില്‍ സാധാരണമാണ്. അതില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത് രാംവിലാസ് പാസ്വാനാണ്. ഇത്തവണ പാസ്വാന്‍ മത്സരിക്കുന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ മക്കള്‍ സജീവമായി മുന്‍നിരയിലുണ്ട്. ഹാജിപൂരില്‍ നിന്ന് ഒന്‍പത് തവണ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പാസ്വാന്റെ പാര്‍ട്ടിക്ക് ലഭിച്ച ആറ് സീറ്റുകളില്‍ മൂന്നെണ്ണം സ്വന്തം കുടുംബാംഗങ്ങള്‍ക്കാണ് പാസ്വാന്‍ നല്‍കിയത്.

പോരാട്ടങ്ങള്‍ ഇങ്ങനെ

പോരാട്ടങ്ങള്‍ ഇങ്ങനെ

ചിരാഗ് പാസ്വാന്‍ ജമൂയിയിലും രാമചന്ദ്ര പാസ്വാന്‍ സമസ്തിപൂരിലുമാണ് മത്സരിക്കുന്നത്. ഹാജിപൂരില്‍ പാസ്വാന്റെ സഹോദരന്‍ പശുപതി നാഥ് പരസിനെയാണഅ സ്ഥാനാര്‍ത്ഥിയാക്കിയത്. ലാലുവിന്റെ മകള്‍ മീസ പാടലീപുത്രത്തില്‍ നിന്നാണ് മത്സരിക്കുന്നത്. കൃഷ്പാല്‍ യാദവാണ് ഇവിടെ എതിരാളി. മീരാകുമാര്‍ ജഗജീവന്‍ റാമിനെ മകളാണ്. ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ നിന്ന് സസാറാമില്‍ നിന്നാണ് മത്സരിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കോണ്‍ഗ്രസ് 200 സീറ്റ് വരെ നേടും, 8 സംസ്ഥാനങ്ങളില്‍ കുതിച്ച് കയറും, ഇന്റേണല്‍ റിപ്പോര്‍ട്ട് ഇങ്ങനെകോണ്‍ഗ്രസ് 200 സീറ്റ് വരെ നേടും, 8 സംസ്ഥാനങ്ങളില്‍ കുതിച്ച് കയറും, ഇന്റേണല്‍ റിപ്പോര്‍ട്ട് ഇങ്ങനെ

English summary
dynastic politics rules bihar next 3 phase ls polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X