കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ചത് അഹമ്മദ് ആയതിനാല്‍ സാമാന്യമര്യാദ പോലും വേണ്ടേ? മരണദിനത്തിലെ ബജറ്റും, അതിന്റെ ന്യായവും ഇങ്ങനെ

മുന്‍കാല കീഴ് വഴക്കങ്ങള്‍ അനുസരിച്ചാണ് ഇ അഹമ്മദ് മരിച്ചിട്ടും ബജറ്റ് അവതരിപ്പിച്ചത് എന്നാണ് ന്യായീകരണം. എന്നാല്‍ ആ കീഴ് വഴക്കങ്ങള്‍ അതുപോലെ ആണോ പാലിക്കപ്പെട്ടത് എന്ന ചോദ്യം ബാക്കിയാണ്

Google Oneindia Malayalam News

ദില്ലി/കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും എംപിയും മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനും ആയിരുന്ന ഇ അഹമ്മദ് ലോകസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് കുഴഞ്ഞ് വീണത്. ഇ അഹമ്മദിന്റെ മരണ വാര്‍ത്ത പുറത്ത് വരുന്നത് ഫെബ്രുവരി 1 ന് പുലര്‍ച്ചെ 2.15 ഓടെയാണ്. ചുരുക്കിപ്പറഞ്ഞാല്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ദിവസം.

സഭാസമ്മേളന സമയത്ത് ഏതെങ്കിലും സിറ്റിങ് അംഗം അന്തരിച്ചാല്‍ ആദരവ് പ്രകടിപ്പിച്ച് സഭ പിരിയുന്നതാണ് പതിവ്. എന്നാല്‍ ഇത് തികച്ചും വ്യത്യസ്തമായ ഒരു സാഹചര്യം ആയിരുന്നു. കേന്ദ്ര പൊതുബജറ്റും റെയില്‍ ബജറ്റും അവതരിപ്പിക്കുന്ന ദിവസം തന്നെയാണ് ഇ അഹമ്മദ് അന്തരിച്ചത്.

കാല്‍ നൂറ്റാണ്ടിലധികം തുടര്‍ച്ചയായി ലോകസഭാംഗമായിരുന്ന ഇ അഹമ്മദിനെ കേന്ദ്ര സര്‍ക്കാര്‍ അവഹേളിക്കുകയായിരുന്നു എന്ന രീതിയില്‍ ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിനും ഉണ്ട് ചില ന്യായങ്ങള്‍. പക്ഷേ സാമാന്യ മര്യാദ പ്രകടിപ്പിക്കാമായിരുന്നു എന്ന് പറയുന്നവരും കുറവല്ല.

ബജറ്റ് തന്ത്ര പ്രധാനമാണ്

ബജറ്റ് എന്നത് തന്ത്രപ്രധാനമായ സംഗതിയാണ്. ഒരു ലോക്‌സഭാംഗം മരിച്ചു എന്നതുകൊണ്ട് ബജറ്റ് മാറ്റി വയ്ക്കുക എന്നത് എത്രത്തോളം പ്രായോഗികമാണ് എന്നതും ചര്‍ച്ചാവിഷയം ആണ്.

ആദ്യമായിട്ടല്ല ഇങ്ങനെ ഒരു സംഭവം

ചരിത്രത്തില്‍ ആദ്യമായിട്ടല്ല ഇങ്ങനെ ഒരു സംഭവം നടക്കുന്നുണ്ട്. സിറ്റിങ് അംഗം ബജറ്റ് ദിനനത്തില്‍ മരിച്ച രണ്ട് സംഭവങ്ങളുണ്ടായിട്ടുണ്ട്. അത് രണ്ടും കോണ്‍ഗ്രസ് ഭരണകാലത്ത് തന്നെയാണ്.

ആദ്യം ജെപി സോറന്‍

1954 ഏപ്രില്‍ 19 ന് ആയിരുന്നു സിറ്റിങ് എംപി ആയിരുന്ന ജെപി സോറന്‍ അന്തരിച്ചത്. അന്ന് തന്നെയായിരുന്നു റെയില്‍വേ ബജറ്റ് അവതരിപ്പിക്കേണ്ടത്. ജവഹര്‍ലാല്‍ നെഹ്‌റു ആയിരുന്നു അന്ന് പ്രധാനമന്ത്രി. ഒരു തടസ്സവും കൂടാതെ ബജറ്റ് അവതരിപ്പിക്കപ്പെട്ടു.

രണ്ടാമത് കേന്ദ്രമന്ത്രി

ഇത്തരത്തില്‍ രണ്ടാമതൊരു സംഭവം ുണ്ടാകുന്നത് 1974 ജൂലായ് 31 ന് ആണ്. കേന്ദ്രമന്ത്രി ആയിരുന്ന എംബി റാണ ബജറ്റ് ദിനത്തില്‍ മരിച്ചു. അന്നും ഒരു തടസ്സവും കൂടാതെ ബജറ്റ് അവതരിപ്പിച്ചു. ഇന്ദിര ഗാന്ധിയായിരുന്നു അന്ന് പ്രധാനമന്ത്രി.

പക്ഷേ സാമാന്യ മര്യാദ കാണിച്ചു

മേല്‍ പറഞ്ഞ രണ്ട് സന്ദര്‍ഭങ്ങളിലും ബജറ്റ് നടന്നു എന്നത് സത്യമാണ്. എന്നാല്‍ മരണപ്പെട്ട അംഗത്തോടുള്ള ആദരവിന് ഒരു കുറവും ഉണ്ടായില്ല. രാവിലെ സഭ ചേര്‍ന്ന്, അന്തരിച്ച അംഗത്തിനോട് ആദവ് പ്രകടിപ്പിച്ച് തത്കാലത്തേക്ക് സഭ പിരിയുകയായിരുന്നു. അതിന് ശേഷം സഭ വീണ്ടും ചേര്‍ന്ന് ബജറ്റ് അവതരണവും നടത്തി.

അഹമ്മദിന്റെ കാര്യത്തില്‍ സംഭവിച്ചത്

ഇ അഹമ്മദിന്റെ കാര്യത്തില്‍ ഇത്തരം ഒന്ന് സംഭവിച്ചില്ല. മുമ്പത്തെ രണ്ട് സന്ദര്‍ഭങ്ങളിലും വൈകുന്നേരം ആയിരുന്നു ബജറ്റ് അവതരിപ്പിച്ചിരുന്നത് എന്ന ന്യായമാണ് ഇക്കാര്യത്തില്‍ ഉയര്‍ത്തപ്പെടുന്നത് എന്ന് മാത്രം.

വസന്ത പഞ്ചമി.... മംഗളദിനം

ബജറ്റ് അവതരിപ്പിക്കാന്‍ ഇതിനേക്കാള്‍ നല്ല മറ്റൊരു ദിനം ഇല്ലെന്ന് ജെയ്റ്റ്‌ലി രണ്ട് തവണയെങ്കിലും തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഫെബ്രുവരി 1 വസന്ത പഞ്ചമി ആയിരുന്നു. ഹിന്ദുവിശ്വാസപ്രകാരം പുണ്യദിനം ബജറ്റ് മാറ്റി വയ്ക്കാതിരിക്കാനുള്ള കാരണങ്ങളില്‍ ഒന്ന് ഇതായിരുന്നോ?

എല്ലാം അച്ചടിച്ച് തയ്യാറാക്കി

ബജറ്റ് പ്രസംഗം എല്ലാം അച്ചടിച്ച് തയ്യാറായിക്കഴിഞ്ഞിരുന്നു. എല്ലാത്തിലും ഫെബ്രുവരി 1 എന്ന തീയ്യതിയും കുറിച്ചിരുന്നു. പിന്നീട് ഇതെല്ലാ മാറ്റി അച്ചടിക്കുക എന്നതില്‍ പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ട്.

ബജറ്റ് ചോരാനുള്ള സാധ്യത

അച്ചടിച്ച് തയ്യാറാക്കിയ ബജറ്റ് ചോരാനുള്ള സാധ്യതകളും ഏറെയാണ്. അതുകൊണ്ട് തന്നെ മുന്‍നിശ്ചയിച്ച ദിനത്തില്‍ ബജറ്റ് അവതരണം നടത്തേണ്ടതിന്റെ അത്യാവശ്യവും ഉണ്ട്..

എല്ലാം ന്യായം തന്നെ

ഒരു സിറ്റിങ് എംപി മരിച്ചു കിടക്കുമ്പോള്‍ ബജറ്റ് അവതരിപ്പിച്ചതില്‍ ന്യായത്തിന്റെ കുറവുകള്‍ ഒന്നും ഇല്ല. പക്ഷേ, അഹമ്മദിന്റെ മരണം മറച്ചുവയ്ക്കാന്‍ ശ്രമം നടത്തി എന്നതുപോലെയുള്ള ആരോപണങ്ങള്‍ അത്ര നിസ്സാരവും അല്ല.

English summary
E Ahamed passes away: Why death did not deter govt on Budget day? The Narendra Modi government is learnt to have made up its mind early morning to go ahead with the Budget.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X