കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കെതിരേ ശബ്ദമുയര്‍ത്തി, അറബ് ലോകത്ത് ഇന്ത്യന്‍ ശബ്ദമായി..

നിരവധി വിഷയങ്ങളില്‍ ഇടപെടാനും പ്രശ്നപരിഹാരം നടത്താനും സാധിച്ച നേതാവാണ് അദ്ദേഹം

  • By Manu
Google Oneindia Malayalam News

അറബ് രാജ്യങ്ങളുമായി ഇന്ത്യക്കു മികച്ച സൗഹൃദമുണ്ടാക്കി കൊടുക്കുന്നതില്‍ ഇ അഹമ്മദിനോളം പങ്കുവഹിച്ച മറ്റൊരു നേതാവില്ല. മുസ്‌ലീം ഭൂരിപക്ഷ രാജ്യമല്ലാതിരുന്നിട്ടു കൂടി അറബ് ഉച്ചകോടികളില്‍പ്പോലും ഇന്ത്യക്കു പ്രാതിനിധ്യം ലഭിക്കാന്‍ കാരണം അദ്ദേഹത്തിന് അവര്‍ക്കിടയില്‍ ഉണ്ടായിരുന്ന സ്വാധീനമാണ്.
രാജ്യത്തിനായി നിരവധി കാര്യങ്ങള്‍ നേടിയെടുക്കാന്‍ അഹമ്മദിനായിട്ടുണ്ട്. അഹമ്മദ് വിദേശകാര്യ മന്ത്രിയായിരുന്നപ്പോഴാണ് അറബ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ദൃഡമായത്.

 ഹജ്ജ് ക്വോട്ട വര്‍ധിപ്പിച്ചു

ഹജ്ജ് ക്വോട്ട വര്‍ധിപ്പിക്കുന്നതിന് ചുക്കാന്‍ പിടിച്ച നേതാവാണ് അഹമ്മദ്. 2004ല്‍ അദ്ദേഹത്തിന്റെ നിരന്തരസമ്മര്‍ദ്ദം മൂലമാണ് ഹജ്ജ് ക്വോട്ട 1,70,000 ആക്കി ഉയര്‍ത്തിയത്. ഇതിനു മുമ്പ് 70000 മാത്രമായിരുന്നു ഇത്.

ഉച്ചകോടികളില്‍ റെക്കോഡ്

ലോക രാഷ്ട്ര ഉച്ചകോടികളില്‍ ഏറ്റവുമധികം തവണ ഇന്ത്യയെ പ്രതിനിധീകരിച്ച മന്ത്രിയെന്ന റെക്കോഡ് ഇപ്പോഴും അഹമ്മദിന്റെ പേരില്‍ ഭദ്രമാണ്. ഐക്യരാഷ്ട്ര സഭയില്‍ ആറു തവണ അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിച്ചു.

മോചനത്തിലും ഇടപെട്ടു

ബന്ദികളുടെ മോചനത്തില്‍ ഇടപെട്ട് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ വരെ പ്രശംസയ്ക്ക് അഹമ്മദ് പാത്രമായിട്ടുണ്ട്. ആദ്യ യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നു ഇത്. ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ ഇറാഖില്‍ അല്‍ഖ്വെയ്ദയുടെ തടവിലായപ്പോള്‍ അവരെ സുരക്ഷിതമായി തിരിച്ചെത്തിച്ചത് അഹമ്മദിന്റെ നീക്കങ്ങളായിരുന്നു. കൂടാതെ ലിബിയന്‍ പ്രക്ഷോഭത്തില്‍ പൗരന്‍മാരെ തട്ടിക്കൊണ്ടു പോയപ്പോഴും അഹമ്മദിന്റെ ഇടപെടല്‍ നിര്‍ണായകമായി.

നിതാഖാത്തിനെതിരേയും പോരാടി

സൗദി അറേബ്യ നിതാഖാത്ത് കൊണ്ടുവന്നപ്പോള്‍ അവിടെയുള്ള ഇന്ത്യക്കാര്‍ക്കായി ഇടപെടുന്നതില്‍ അഹമ്മദാണ് മുന്നിട്ടിറങ്ങിയത്. വിസാ നിയമത്തില്‍ ഇളവ് വരുത്തുന്നതിലും അവധി നീട്ടി വാങ്ങുന്നതിനുമെല്ലാം അദ്ദേഹം പരിശ്രമിച്ചു.

ഇന്ത്യയുടെ പറക്കുംതളിക

പറക്കുംതളികയെന്നാണ് മുസ്‌ലീം ലീഗിന്റെ പ്രിയങ്കരനായ സിഎച്ച് മുഹമ്മദ് കോയ അഹമ്മദിനെ വിശേഷിപ്പിച്ചിരുന്നത്. ഇതിനൊരു കാരണം കൂടി ഉണ്ടായിരുന്നു. ഭൂമിയില്‍ ഉള്ളതില്‍ അധികം അദ്ദേഹം ആകാശത്തായിരുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടു ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും മറ്റും അദ്ദേഹം നിരന്തരം വിമാനയാത്രകള്‍ നടത്തിയിരുന്നു

അറബ് ലീഗില്‍ രാജ്യത്തിന്റെ അഭിമാനം

നാല് അറബ് ലീഗിലും ഇന്ത്യയെ പ്രതിനിധീകരിച്ച വ്യക്തിയാണ് അഹമ്മദ്. കൂടാതെ ജി77 സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു.

നല്ല സൗഹൃദം പുലര്‍ത്തി

സൗമ്യമായ പെരുമാറ്റത്തെ തുടര്‍ന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിമാരുമായി മികച്ച സൗഹൃദം അഹമ്മദ് പുലര്‍ത്തിയിരുന്നു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായതു മുതല്‍ തുടരുന്ന ബന്ധമാണിത്. 1984ല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ ഉന്നത തല സംഘത്തെ നയിച്ചത് അഹമ്മദായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്.

ചങ്കൂറ്റമുള്ള നേതാവ്

ഗുജറാത്ത് കലാപകാലത്ത് അവിടേക്കു പോവാന്‍ ചങ്കൂറ്റം കാണിച്ചതിന്റെ പേരില്‍ അഹമ്മദ് പുകഴ്ത്തപ്പെട്ടു. എതിര്‍പ്പുകള്‍ മറികടന്നു ദില്ലിയില്‍ നിന്നു വിമാനത്തില്‍ ഗുജറാത്തിലെത്തിയ അദ്ദേഹം മുഖ്യമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ക്കണ്ടാണ് പ്രതിഷേധം അറിയിച്ചത്. കൂടാതെ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും കലാപം നടന്ന സ്ഥലങ്ങളിലും കോയമ്പത്തൂര്‍ കലാപമുണ്ടായപ്പോഴും അഹമ്മദ് സന്ദര്‍ശനം നടത്തി ഇരകള്‍ക്ക് ആശ്വാസം പകരുകയും ചെയ്തു.

English summary
E ahmed is known as the indian face in arab coutries. He made solution to many problems relate to indian citizens in gulf countries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X