കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഹമ്മദിന്റെ മരണത്തില്‍ കേന്ദ്രം കളിച്ചത് നെറികെട്ട കളിതന്നെ? പറഞ്ഞത് നട്ടാല്‍ കിളിര്‍ക്കാത്ത നുണ

കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞ മുന്‍കാല സംഭവങ്ങളില്‍ ഒന്ന് പൂര്‍ണമായും തെറ്റാണെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്

Google Oneindia Malayalam News

ദില്ലി/കോഴിക്കോട്: ഇ അഹമ്മദ് എംപി ബാര്‍ലമെന്റില്‍ കുഴഞ്ഞ് വീണത് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ്. അഹമ്മദ് എപ്പോഴാണ് ശരിക്കും മരിച്ചത് എന്ന കാര്യത്തില്‍ ഇപ്പോഴും സംശയം ഉണ്ട്. കാരണം അദ്ദേഹത്തെ പ്രവേശിപ്പിച്ച റാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ അരങ്ങേറിയ സംഭവങ്ങള്‍ തന്നെ.

ഇ അഹമ്മദിന്റെ മരണം ബജറ്റ് അവതരണത്തെ ഒരു തരത്തിലും ബാധിച്ചില്ല. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് സമാന സംഭവങ്ങളുണ്ടായിട്ടും ബജറ്റ് മാറ്റി വച്ചിരുന്നില്ലെന്നായിരുന്നു ന്യായം.

എന്നാല്‍ നട്ടാല്‍ കിളിര്‍ക്കാത്ത നുണകളാണ് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്താണ് ആ നുണകള്‍? എന്തിനാണ് ആ നുണകള്‍?

മുമ്പ് രണ്ട് തവണ

1954 ല്‍ റെയില്‍വേ ബജറ്റ് അവതരണ വേളയിലും 1974 ല്‍ കേന്ദ്ര ബജറ്റ് അവതരണ വേളയിലും സഭാംഗങ്ങള്‍ മരിച്ചിരുന്നു എന്നായിരുന്നു വിശദീകരണം. അന്ന് ബജറ്റ് അവതരണം തടസ്സം കൂടാതെ നടന്നു എന്ന് പറഞ്ഞായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ന്യായീകരണം.

പറഞ്ഞത് എന്ത്?

1954 ഏപ്രില്‍ 19 നാണ് അന്നത്തെ സിറ്റിങ് എംപിയായ ജെപി സോറന്‍ മരിച്ചത്. ആ ദിവസം തന്നെ റെയില്‍വേ മന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി ബജറ്റ് അവതരിപ്പിച്ചു എന്നായിരുന്നു വാദം.

സംഭവിച്ചതെന്ത്?

എന്നാല്‍ ഈ പറഞ്ഞ തീയ്യതികള്‍ക്ക് സത്യവുമായി ഒരു ബന്ധവും ഇല്ല. കാരണം 1954 ലെ റെയില്‍വേ ബജറ്റ് അവതരിപ്പിക്കപ്പെട്ടത് ഫെബ്രുവരി 19 ന് ആയിരുന്നു. ഇതിന്റെ രേഖകകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യവും ആണ്.

രണ്ടാമത്തെ സംഭവം നുണയാണോ

1974 ല്‍ ഇന്ദിര ഗാന്ധി സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര മന്ത്രി മരിച്ചപ്പോള്‍ പോലും ബജറ്റ് മാറ്റി വച്ചില്ലെന്നായിരുന്നു വാദം. 1974 ജൂലായ് 31 ന് കേന്ദ്ര മന്ത്രിയായ എംബി റാണ മരിച്ചപ്പോള്‍ ബജറ്റ് അവതരിപ്പിക്കാന്‍ വൈബി ചവാന് സ്പീക്കര്‍ അനുമതി കൊടുത്തു എന്നായിരുന്നു വാദം.

രണ്ട് തവണ ബജറ്റ്

1974 ല്‍ രണ്ട് തവണയാണ് ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. 1974 ഫെബ്രുവരി 28 നും പിന്നീട് ജൂലായ് 31നും. ജൂലായ് 31 നാണ് എംബി റാണ മരിച്ചത്.

വിമര്‍ശിക്കുന്നവര്‍ക്കും പണി കിട്ടി

എംബി റാണയുടെ കാര്യത്തില്‍, കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കും കിട്ടിയത് നല്ല പണിയാണ്. ഫെബ്രുവരി 28 ന് അവതരിപ്പിച്ച ബജറ്റിനെ പറ്റി മാത്രമേ അവര്‍ പരിഗണിച്ചുള്ളൂ. എന്നാല്‍ 1974-75 വര്‍ഷത്തെ ബജറ്റിന്റെ കൂട്ടത്തില്‍ ജൂലായില്‍ നടത്തിയ ബജറ്റ് പ്രസംഗം കൂടിയുണ്ടെന്ന് പലരും കണ്ടില്ല.

സാമാന്യമര്യാദ കാണിച്ചില്ല

കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിക്കുന്നവര്‍ പറയുന്ന കീഴ് വഴക്കം പോലും ഇ അഹമ്മദിന്റെ കാര്യത്തില്‍ പാലിച്ചില്ലെന്നതാണ് സത്യം. അന്തരിച്ച അംഗത്തിന് ആദരാഞ്ജലികള്‍ അര്‍പിച്ച് സഭ പിരിയുകയും പിന്നീട് വീണ്ടും ചേര്‍ന്ന് ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു എന്നായിരുന്നു വാദം. അഹമ്മദിന്റെ കാര്യത്തില്‍ ഇത് പോലും നടന്നില്ല.

ആ കേന്ദ്രമന്ത്രി വന്നത് എന്തിന്?

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് ആശുപത്രിയില്‍ എത്തിയതിന് ശേഷം ആണ് കാര്യങ്ങളില്‍ പുകമറ വന്നത് എന്നും ആക്ഷേപമുണ്ട്. മന്ത്രി സന്ദര്‍ശിച്ചതിന് ശേഷം ആണ് ഇ അഹമ്മദിനെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. എന്തായിരുന്നു ആ നീക്കത്തിന് പിന്നില്‍?

വസന്ത പഞ്ചമി

വസന്ത പഞ്ചമി ദിനത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്. ഈ ദിനത്തിന്റെ പ്രാധാന്യം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തന്നെ രണ്ട് തവണ പ്രസംഗത്തിനിടെ പരാമര്‍ശിക്കുകയും ചെയ്തു. വസന്തപഞ്ചമിയാണോ സര്‍ക്കാരിനെ സംബന്ധിച്ച പ്രധാനപ്പെട്ട കാര്യം എന്ന ചോദ്യവും പ്രസക്തമാണ്.

നയപ്രഖ്യാപനം മാറ്റിവച്ചിട്ടുണ്ട്... ഇങ്ങ് കേരളത്തില്‍

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നടന്ന ഒരു കാര്യം കൂടി പരാമര്‍ശിക്കപ്പെടേണ്ടതാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബ്ദുള്‍ കലാം ആസാദിന്റെ മരണത്തെ തുടര്‍ന്ന് 1958 ല്‍ ഇഎംഎസ് സര്‍ക്കാര്‍ നയപ്രഖ്യാപനം തന്നെ മാറ്റി വച്ചിട്ടുണ്ട്.

English summary
E Ahmed death: What is wrong with Government's explanation to go on with Budget?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X