കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ സിഗരറ്റുകള്‍ നിരോധിക്കുന്നു, നിയമം ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ പിഴയും തടവും, തീരുമാനം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഇ സിഗരറ്റുകള്‍ നിരോധിക്കുന്നു. മന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇ സിഗരറ്റിലൂടെ ഉണ്ടാവുന്നതായി മന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഇ സിഗരറ്റ് പ്രദര്‍ശിപ്പിച്ച് അതിന്റെ ദൂഷ്യഫലങ്ങള്‍ ധനമന്ത്രി വ്യക്തമാക്കുകയും ചെയ്തു. രാജ്യത്തെ പുകയില ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം. കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് ഇ സിഗരറ്റിലൂടെ കടുത്ത രോഗങ്ങള്‍ വരുന്നതായി നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

1

ഇ സിഗരറ്റിന്റെ നിര്‍മാണം, കയറ്റുമതി, ഇറക്കുമതി, വില്‍പ്പന, വിതരണം, ശേഖരണം, പരസ്യ പതിക്കല്‍ തുടങ്ങിയവ നിരോധിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. നിരോധനത്തിനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അംഗീകാരത്തിനായി അയച്ചിട്ടുണ്ടെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ചിലര്‍ സ്റ്റൈലിന്റെ ഭാഗമായി ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് കൂടുതല്‍ ഭാഗത്തേക്ക് പ്രചരിക്കുന്നതിന് മുമ്പ് അവസാനിപ്പിക്കേണ്ടതുണ്ട്. പല ഇ സിഗരറ്റ് കമ്പനികളും നിക്കോട്ടിന്‍ ഉപയോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ചിലര്‍ ഇ സിഗരറ്റ് ഉപയോഗം ഒരു ശീലമായി മാറ്റിയിരിക്കുകയാണ്. 400 ബ്രാന്‍ഡുകളില്‍ അധികം ഇ സിഗരറ്റുകള്‍ വില്‍ക്കുന്നുണ്ട്. ഇതൊന്നും ഇന്ത്യയില്‍ നിര്‍മിക്കുന്നതല്ല. 150ലധികം ഫ്‌ളേവറുകളില്‍ ഇത് വരുന്നുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. നേരത്തെ ആരോഗ്യ മന്ത്രാലയം കുട്ടികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ഒരു പകര്‍ച്ചവ്യാധിയായി ഇ സിഗരറ്റുകള്‍ മാറാതിരിക്കാന്‍ അതിനെ നിരോധിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

ആദ്യമായി നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തെ തടവും, ഒരു ലക്ഷം രൂപ പിഴയും ലഭിക്കും. ഇത് മൂന്ന് വര്‍ഷം വരെ ഉയരാം. പിഴ അഞ്ച് ലക്ഷം രൂപയായും ഉയരും. അതേസമയം മറ്റൊരു നിര്‍ണായക മന്ത്രിസഭാ തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. 11.52 ലക്ഷം റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനം ബോണസായി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. മികച്ച വളര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ബോണസ്. സര്‍ക്കാരിന് 2024.40 കോടി രൂപയാണ് ഇതിലൂടെ ചെലവാകുകയെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.

 രണ്ടാം ദിനത്തിലും ഇന്ധന വില വര്‍ധന, നാല് നഗരങ്ങളില്‍ വര്‍ധന ഇങ്ങനെ, ബജറ്റിന് ശേഷമുള്ള റെക്കോര്‍ഡ് രണ്ടാം ദിനത്തിലും ഇന്ധന വില വര്‍ധന, നാല് നഗരങ്ങളില്‍ വര്‍ധന ഇങ്ങനെ, ബജറ്റിന് ശേഷമുള്ള റെക്കോര്‍ഡ്

English summary
e cigarettes banned health risk to children says fm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X