Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവില്‍ ഇ-സിഗരറ്റ് നിരോധിച്ചു

ബെംഗളൂരു: പുകയില ഉത്പനങ്ങള്‍ നിരോധിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരു സിറ്റിയില്‍ ഇ-സിഗരറ്റ് പൂര്‍ണമായും നിരോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ്. സാധാരണ സിഗരറ്റുകളേക്കാള്‍ ഇ-സിഗരറ്റുകള്‍ക്കാണ് ഇപ്പോള്‍ സിറ്റികളില്‍ പ്രിയമേറുന്നത്. പുകയില ഉത്പനങ്ങളുടെ അതേ ശാരീര പ്രശ്‌നങ്ങള്‍ തന്നെയാണ് ഇ-സിഗരറ്റും വരുത്തുന്നത് എന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ വകുപ്പുമായി നടത്തിയ ചര്‍ച്ചയിലാണ് ഇ-സിഗരറ്റ് നിരോധിക്കുന്നതിന് തീരമാനമായത്. വില്‍പനയും ഉപയോഗവും നഗരത്തില്‍ നിന്നും തുടച്ചു നീക്കാനാണ് പദ്ധതിയിടുന്നത്. നഗരത്തിലെ ഒട്ടുമിക്ക യുവാക്കളും ഇ-സിഗരറ്റിന് അടിമകളാണെന്ന് പഠനങ്ങള്‍ പറയുന്നു. ഇത് നിരോധിക്കുന്നത് സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ഉത്തരവ് ഇറക്കുമെന്ന് മന്ത്രി പറഞ്ഞു.

 cigarettes

ചെറുപ്പക്കാരെ ലഹരിയില്‍ നിന്നും പരിപൂര്‍ണമായി അകറ്റി നിര്‍ത്തുകയാണ് ആരോഗ്യ വകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. മാസങ്ങള്‍ നീണ്ട പഠനങ്ങള്‍ക്ക് ശേഷമാണ് ഇ-സിഗരറ്റ് ആരോഗ്യത്തിന് എത്രമാത്രം ഹാനികരമാണെന്ന് കണ്ടെത്തിയത്. സ്ഥിരമായുള്ള ഇതിന്റെ ഉപയോഗം നിക്കോട്ടിനിന് അടിമകളാക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

പഞ്ചാബ്, മഹാരാഷ്ട്ര, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ ഇ-സിഗരറ്റ് പൂര്‍ണമായും നിരോധിച്ചു കഴിഞ്ഞു. പല സംസ്ഥാനങ്ങളിലും ഗുഡ്ക, പാന്‍മസാല പോലുള്ള ലഹരി ഉത്പനങ്ങളും നിരോധിച്ചിട്ടുണ്ട്. ഇ-സിഗരറ്റുകള്‍ മരുന്നുവില്‍പ്പനശാലകളില്‍ പോലും വില്‍ക്കപ്പെടുന്ന എന്നതാണ് ശ്രദ്ധേയം. ആരോഗ്യത്തിന് ഹാനികരമായ വസ്തു മെഡിക്കല്‍ ഷോപ്പുകളില്‍ വില്‍ക്കുന്നതിനെതിരെ ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+