വാങ്ങിയ സാധനം ഇഷ്ടമായില്ലെങ്കില്‍ ഫ് ളിപ്കാര്‍ട്ട് 24 മണിക്കൂറിനുള്ളില്‍ പണം തിരിച്ചുതരും
ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റായ ഫ് ളിപ്കാര്‍ട്ട് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ സംവിധാനവുമായി രംഗത്തെത്തി. വാങ്ങിയ സാധനങ്ങള്‍ ഇഷ്ടമായില്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ പണം തിരിച്ചു നല്കുന്ന സംവിധാനമാണ് തിങ്കളാഴ്ച മുതല്‍ ആരംഭിച്ചത്. തുടക്കത്തില്‍ കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കാകും ഈ സേവനം ലഭ്യമാകുക.
പണം തിരിച്ചു ലഭിക്കുന്നതിനുള്ള കാലതാമസം പല ഉപഭോക്താക്കളുടെയും പരാതിക്കിടയാക്കിയിരുന്നു ഇതേ തുടര്‍ന്നാണ് ഒരു ദിവസത്തിനുള്ളില്‍ പണം തിരിച്ചു നല്‍കാനുള്ള സൗകര്യം കമ്പനി ഒരുക്കിയിരിക്കുന്നത്. നേരത്തെ മൂന്നു മുതല്‍ അഞ്ചു വരെ ദിവസത്തിനുള്ളിലായിരുന്നു ഫ് ളിപ്കാര്‍ട്ട് പണം തിരിച്ചു നല്‍കിയിരുന്നത്.

ഇമ്മിഡിയറ്റ് പെയ്മെന്റ് സിസ്റ്റം (ഐഎംപിഎസ്) വാഗ്ദാനം നല്കുന്ന ബാങ്കുകളുടെ സഹായത്തോടെയാണ് പണം തിരിച്ചു നല്‍കുന്നതെന്ന് ഫ് ളിപ്കാര്‍ട്ട് അറിയിച്ചു. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എസ്എംഎസ് വഴി അപ്പപ്പോള്‍ ഉപഭോക്താവിന് നല്‍കുകയും ചെയ്തു. പുതിയ സംവിധാനം കൂടുതല്‍ ഉപഭോക്തക്കളെ നേടിത്തരുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.
നിലവില്‍ ഒരു കോടി 20 ലക്ഷം ഉപയോക്താക്കളാണ് ഒരു മാസം ഫ് ളിപ്കാര്‍ട്ടിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. അടുത്തിടെ കമ്പനിയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ലഭിച്ച സാധനങ്ങളില്‍ കൃത്രിമം നടന്നത് വാര്‍ത്തയായിരുന്നു.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications