അമിത് ഷായെയും യോഗിയെയും വധിക്കാൻ ചാവേറുകൾ; ഭീഷണി സന്ദേശം സ്ഥിരീകരിച്ച് സിആർപിഎഫ്
11 ചാവേറുകൾ ഇരുവരെയും വധിക്കാൻ ഒരുങ്ങി കഴിഞ്ഞതായി സിആർപിഎഫിനാണ് ഇമെയിൽ സന്ദേശം ലഭിച്ചത്
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ വധിക്കാൻ ചാവേറുകൾ തയ്യാറെടുക്കുന്നതായി സന്ദേശം. 11 ചാവേറുകൾ ഇരുവരെയും വധിക്കാൻ ഒരുങ്ങി കഴിഞ്ഞതായി സിആർപിഎഫിനാണ് ഇമെയിൽ സന്ദേശം ലഭിച്ചത്. സുരക്ഷ സേന ഇക്കാര്യം സ്ഥിരീകരിച്ചു. സിആർപിഎഫിന്റെ മുബൈ ആസ്ഥാനത്താണ് ഇ മെയിൽ സന്ദേശം എത്തിയത്.
അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സി പ്രതിനിധി ജോണ്‍ കെറി ഇന്ത്യയില്‍: ചിത്രങ്ങള്‍ കാണാം

Recommended Video
യോഗി ആദിത്യനാഥ്, അമിത് ഷാ എന്നിവരുടെ പേരുകൾ ഭീഷണി സന്ദേശത്തിൽ എടുത്ത് പറയുന്നുണ്ടെന്ന് അധികൃതർ വിശദീകരിച്ചു. ആരാധനാലയങ്ങൾ മറ്റ് പ്രധാന കേന്ദ്രങ്ങൾ എന്നിവ ആക്രമിക്കുമെന്ന സൂചനയും സന്ദേശത്തിലുണ്ട്. ഭീഷണി സന്ദേശം ലഭിച്ച പശ്ചാത്തലത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അന്വേഷണം ആരംഭിച്ചു.
അതേസമയം എവിടെ നിന്നാണ് സന്ദേശം എത്തിയതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. 11 ചാവേറുകളുണ്ടെന്ന സന്ദേശത്തിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ വർഷം ആദ്യം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) സമാനമായ രീതിയിൽ ഒരു ഇമെയിൽ ലഭിച്ചിരുന്നു.












Click it and Unblock the Notifications