കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെട്രോ പദ്ധതികളില്‍ നിന്നും ഇ ശ്രീധരന്‍ പിന്മാറി...! മുഖ്യമന്ത്രിയുമായി അഭിപ്രായ വ്യത്യാസം ??

  • By Anamika
Google Oneindia Malayalam News

ഹൈദരാബാദ്: രാജ്യത്തെ മെട്രോ റെയില്‍ രംഗത്ത് എതിരാളികളില്ലാത്ത ശബ്ദമാണ് ഇ ശ്രീധരന്റേത്. ദില്ലി മെട്രോയും കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയുമെല്ലാം ഇ ശ്രീധരന്റെ മികവിന്റെ ഉദാഹരണങ്ങളാണ്. വിജയഗാഥകള്‍ തുടരുന്നതിനിടെ ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ മെട്രോ റെയില്‍ പദ്ധതികളില്‍ നിന്നും ഇ ശ്രീധരന്‍ പിന്‍മാറിയതായി റിപ്പോര്‍ട്ടുകള്‍. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് പിന്മാറ്റം എന്നാണ് സൂചന. ജൂലൈ 1ന് താന്‍ രാജിക്കത്ത് സമര്‍പ്പിച്ചതായി ഇ ശ്രീധരന്‍ സ്ഥിരീകരിക്കുന്നു.

ദിലീപിന്റെ കാലന്‍ അപ്പുണ്ണിയോ നാദിര്‍ഷയോ...?? അവന്‍ അപകടകാരി...!! പോലീസ് പറയുന്നു..!ദിലീപിന്റെ കാലന്‍ അപ്പുണ്ണിയോ നാദിര്‍ഷയോ...?? അവന്‍ അപകടകാരി...!! പോലീസ് പറയുന്നു..!

ദിലീപിനെ ഇത്ര പേടിയോ...? പൃഥ്വിരാജിന് പിന്നാലെ കുഞ്ചാക്കോ ബോബനും...!! കഷ്ടം തന്നെ മുതലാളീ....ദിലീപിനെ ഇത്ര പേടിയോ...? പൃഥ്വിരാജിന് പിന്നാലെ കുഞ്ചാക്കോ ബോബനും...!! കഷ്ടം തന്നെ മുതലാളീ....

e sreedharan

എണ്‍പത്തിയഞ്ചുകാരനായ ഇ ശ്രീധരന്‍ പ്രായാധിക്യം കൊണ്ടുള്ള ബുദ്ധിമുട്ട് മൂലമാണ് പിന്മാറുന്നത് എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 2015ലാണ് വിശാഖപട്ടണം, വിജയവാഡ മെട്രോ റെയില്‍ പദ്ധതികളുടെ ഉപദേശക സ്ഥാനത്ത് ഇ ശ്രീധരനെ നിയമിച്ചത്. ഇരുപദ്ധതികളുടേയും സാധ്യതകളെകുറിച്ച് ഇ ശ്രീധരന്‍ ആന്ധ്ര സര്‍ക്കാരിന് പഠന റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ ഒരു മാസത്തെ ശ്രമങ്ങള്‍ക്ക് ശേഷവും ശ്രീധരന് അവസരം ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് മെട്രോ പദ്ധതികളും 2018ല്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ പ്രഖ്യാപനം.

English summary
'Metro Man' E Sreedharan resigned from the post of AP Metro Rail Projects advisory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X