കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിജിറ്റല്‍ ഇടപാടില്‍ കേരളം പുലിയാ!!!ഈ കണക്ക് കേട്ടാല്‍ മോദി പോലും ഞെട്ടും!

നോട്ട് നിരോധനം നടന്ന ഡിജിറ്റല്‍ ഇടപാടുകളില്‍ കേരളം രണ്ടാം സ്ഥാനത്ത്. ഏറ്റവുമധികം ഇടപാടുകള്‍ നടന്നത് തെലങ്കാനയില്‍. ഗുജറാത്തിനെ പിന്തളളിയാണ് കേരളം രണ്ടാമതെത്തിയത്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം നടപ്പാക്കിയതിന് പിന്നാലെ ഏറ്റവുമധികം പ്രതിഷേധങ്ങള്‍ നടന്നത് കേരളത്തില്‍ തന്നെയാണ്. ഡിജിറ്റല്‍ ഇടപാടുകളിലേക്ക് കടക്കണമെന്ന മോദിയുടെ ആവശ്യത്തിനെ കുറച്ചൊന്നുമല്ല നമ്മുടെ നേതാക്കള്‍ പരിഹസിച്ചത്. എന്നാല്‍ ഡിജിറ്റല്‍ ഇടപാടില്‍ കേരളം രണ്ടാം സ്ഥാനത്താണെന്നതാണ് അതിശയിപ്പിക്കുന്ന പുതിയ വിവരം.

നോട്ട് നിരോധനം നടപ്പാക്കി രണ്ട് മാസം പിന്നിട്ട ശേഷം നടത്തിയ പരിശോധനയിലാണ് പുതിയ കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്. മോദിയുടെ സംസ്ഥാനമായ ഗുജറാത്തിനെ പിന്തളളിയാണ് കേരളം രണ്ടാമതെത്തിയിരിക്കുന്നത്. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് 2014ല്‍ ഡിജിറ്റല്‍ ഇടപാടുകളുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കൊണ്ടുവന്ന ഇ താല്‍ വഴിയാണ് ഡിജിറ്റല്‍ ഇടപാടിന്റെ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്.

 ഗുജറാത്തിനെ പിന്തള്ളി

ഗുജറാത്തിനെ പിന്തള്ളി

ഡിജിറ്റല്‍ ഇടപാടില്‍ രണ്ടാം സ്ഥാനത്താണ് കേരളം. ഗുജറാത്തിനെ മറികടന്നാണ് കേരളം രണ്ടാമതെത്തിയിരിക്കുന്നത്. തെലങ്കാനയാണ് ഒന്നാം സ്ഥാനത്ത്.

 നോട്ട് നിരോധനത്തിനു പിന്നാലെ

നോട്ട് നിരോധനത്തിനു പിന്നാലെ

രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നത് നവംബര്‍ എട്ടിനായിരുന്നു. ഇതിന് അടുത്ത ദിവസം മുതല്‍ ജനുവരി ഒമ്പതു വരെ നടന്ന ഇടപാടുകളുടെ കണക്കിനെ അടിസ്ഥാനമാക്കിയാണിത്.

 രാജ്യത്തെ ശരാശരി 527.82

രാജ്യത്തെ ശരാശരി 527.82

ആയിരം പേരുടെ കണക്ക് എടുക്കുമ്പോള്‍ 2848.96 ഇടപാടുകളാണ് തെലങ്കാനയില്‍ നടക്കുന്നത്. കേരളത്തില്‍ ഇത് 2157.8 ആണ്. 1431.92 ആണ് ഗുജറാത്തിലെ കണക്ക്. രാജ്യത്തെ ശരാശരി 527.82 ആണ്.

 29 സംസ്ഥാനങ്ങളില്‍

29 സംസ്ഥാനങ്ങളില്‍

ഇലകട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് 2014ല്‍ കൊണ്ടുവന്ന ഇ-താല്‍ (ഇലക്ട്രോണിക് ട്രാന്‍സാക്ഷന്‍ അഗ്രഗേഷന്‍ ആന്‍ഡ് ആനാലിസിസ് ലെയര്‍) വഴിയണ് വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. ഡിജിറ്റല്‍ ഇടപാടുകളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ഇത് കൊണ്ടു വന്നിരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന് ലഭിച്ച 29 സംസ്ഥാനങ്ങളിലെ വ്യക്തികളുടെ വിവരങ്ങളില്‍ നിന്നാണ് ഇത് കണക്കാക്കിയിരിക്കുന്നത്.

 പത്ത് കോടിയിലധികം ഇടപാടുകള്‍

പത്ത് കോടിയിലധികം ഇടപാടുകള്‍

തെലങ്കാന സര്‍ക്കാരിന്റെ 128 സേവനങ്ങളില്‍ നിന്നായി പത്ത് കോടിയിലേറെ ഡിജിറ്റല്‍ ഇടപാടുകളാണ് നടന്നിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രണ്ട് മാസത്തിനിടെയുള്ള കണക്കാണിത്. ഗ്രാമീണ മേഖലകളിലെ വികസന പദ്ധതികള്‍, മൂല്യ വര്‍ധിത നികുതി എന്നിവയില്‍ നിന്നാണ് ഇടപാടുകള്‍ നടന്നത്.

 ആധാറും കെവൈസിയും

ആധാറും കെവൈസിയും

കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളില്‍ ആധാര്‍ , കെവൈസി എന്നിവയിലാണ് ഏറ്റവുമധികം ഇടപാടുകള്‍ നടന്നിരിക്കുന്നത്. 113.61 കോടിയിലധികം ഇടപാടുകളാണ് നടന്നിരിക്കുന്നത്. ഇതിനു പിന്നില്‍ കര്‍ഷകരുടെ സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ കൊണ്ടുവന്ന കിസാന്‍ എസ്എംഎസ് പോര്‍ട്ടലും ഉണ്ട്.

 പത്ത് കോടിയിലധികം ഇടപാട്

പത്ത് കോടിയിലധികം ഇടപാട്

പ്രധാനമന്ത്രി ജന്‍ധന്‍ യോജനയിലെ വിവിധ സേവനങ്ങള്‍ വഴിയും വന്‍ തോതില്‍ ഇടപാടുകള്‍ നടന്നിട്ടുണ്ട്. 10.47 കോടിയിലധികം ഇടപാടുകളാണ് ജന്‍ധന്‍ യോജനിയില്‍ നടന്നിരിക്കുന്നത്.

 ആറ് കോടിയിലധികം ഇടപാടുകള്‍

ആറ് കോടിയിലധികം ഇടപാടുകള്‍

ഡിജിറ്റല്‍ ഇടപാടുകളില്‍ നാലാംസ്ഥാനത്ത് റെയിവല്‍വെ ആണ്. ടിക്കറ്റ് ബുക്ക് ചെയ്യല്‍, റദ്ദാക്കല്‍ എന്നിവയ്ക്കായി ആറ് കോടിയിലധികം ഇടപാടുകളാണ് ഐആര്‍സിടിസിയില്‍ നടന്നിരിക്കുന്നത്. ജുഡീഷ്യറി സേവനങ്ങളില്‍ 3.13 കോടി ഇടപാടുകളും നടന്നിട്ടുണ്ട്.

 കള്ളപ്പണത്തിനെതിരെ

കള്ളപ്പണത്തിനെതിരെ

കള്ളപ്പണത്തിന് മൂക്കു കയറിടുന്നതിനാണ് സര്‍ക്കാര്‍ നവംബര്‍ എട്ടിന് നോട്ട് നിരോധനം നടപ്പാക്കിയത്.

ഏറ്റവുമധികം ഐടി മിഷന്‍

ഏറ്റവുമധികം ഐടി മിഷന്‍

കേരളത്തില്‍ 153 സേവനങ്ങളില്‍ നിന്നായി ഏഴുകോടിയിലേറെ ഡിജിറ്റല്‍ ഇടപാടുകള്‍ നടന്നു. കേരളത്തില്‍ ഐടി മിഷന്‍ പദ്ധതി, വിനോദ സഞ്ചാര വിവരങ്ങളുടെ ഡൗണ്‍ലോഡ് എന്നിവയിലാണ് ഏറ്റവുമധികം ഇടപാടുകള്‍ നടന്നിരിക്കുന്നത്.

English summary
Two months since the Centre announced its decision to withdraw high-denomination currency notes, Telangana, Kerala top the list of states that have recorded the maximum number of electronic transactions .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X