ഇ100 ഇന്ധനം; ചട്ടം ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍, ഫ്‌ളക്‌സ് ഫ്യുവല്‍ വാഹനങ്ങളില്‍ ഇനി എഥനോള്‍

ന്യൂഡല്‍ഹി: ഫ്‌ളക്‌സ് ഫ്യുവല്‍ വാഹനങ്ങളില്‍ ഇ100 ഇന്ധനം ഉപയോഗിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം 1989ലെ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സില്‍ ഭേദഗതി വരുത്തി. എഥനോള്‍ ചേര്‍ത്തുള്ള പെട്രോള്‍ ഇന്ധനവും പൂര്‍ണമായും എഥനോള്‍ മാത്രം അടങ്ങിയ ഇന്ധനും ഉപയോഗിക്കുന്നതിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. എഥനോള്‍ ഇന്ധനത്തിനെതിരെ ഉയര്‍ന്ന വ്യാപക പ്രതിഷേധം അവഗണിച്ചാണ് സര്‍ക്കാര്‍ നടപടി.

ഒക്ടോബര്‍ 23ന് പുതിയ ഭേഗഗതി വിജ്ഞാപനം ചെയ്തു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുക, ക്രൂഡ് ഓയില്‍ ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നീക്കം. ഇ100, ഇ85 ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതിന് ഇനി തടസമുണ്ടാകില്ല. ഇതിന് അനിയോജ്യമായ എഞ്ചിന്‍ വാഹനങ്ങള്‍ വിപണിയില്‍ ഇറക്കുന്നതിന് പുതിയ ഭേദഗതി വഴിയൊരുക്കും.

E100 Fuel centre amends motor rules

പുതിയ ഭേദഗതി പെട്രോള്‍ വാഹനങ്ങള്‍ക്കോ ഇ20 ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കോ ബാധകമല്ലെന്ന് ഗതാഗത മന്ത്രാലയം പറയുന്നു. ഫ്‌ളക്‌സ് ഫ്യുവല്‍ വാഹനങ്ങളില്‍ മാത്രമേ ഇ100, ഇ85 ഇന്ധനം ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. ഇ100 എന്നാല്‍ പൂര്‍ണമായും എഥനോള്‍ ഇന്ധനമാണ്. ഇ85 എന്നാല്‍ എഥനോള്‍ 85 ശതമാനവും ബാക്കി പെട്രോളും അടങ്ങിയ ഇന്ധനമാണ്. ഇ20 എന്നാല്‍ എഥനോള്‍ 20 ശതമാനവും പെട്രോള്‍ 80 ശതമാനവുമാണ്.

രാജ്യത്ത് നിലവില്‍ ലഭ്യമായിട്ടുള്ള ഇന്ധനം ഇ20 ആണ്. ഉയര്‍ന്ന അളവില്‍ എഥനോള്‍ അടങ്ങിയ ഇന്ധനം ഉപയോഗിക്കുമ്പോള്‍ എഞ്ചിന്‍ സ്വമേധയാ മാറ്റങ്ങള്‍ വരുത്തുന്നതാണ് ഫ്‌ളക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍. നിലവിലുള്ള സാധാരണ പെട്രോള്‍ എഞ്ചിനുകളില്‍ ഇ100, ഇ85 ഇന്ധനം ഉപയോഗിക്കാന്‍ പറ്റില്ല. ഫ്‌ളക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ നിര്‍മിക്കാന്‍ പല കമ്പനികളും തുടക്കമിട്ടിട്ടുണ്ട്.

ഫ്‌ളക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ നിരത്തിലേക്ക്

കഴിഞ്ഞ ജൂണില്‍ ഇന്ത്യയിലെ ആദ്യ ഫ്‌ളക്‌സ് ഫ്യുവല്‍ വാഹനം മാരുതി സുസുകി പുറത്തിറക്കിയിരുന്നു. വാഗണ്‍ ആര്‍ ഫ്‌ളക്‌സ് ഫ്യുവല്‍ വാഹനമാണ് ഇറക്കിയത്. ഇ20 മുതല്‍ ഇ100 വരെയുള്ള ഇന്ധനം ഉപയോഗിച്ച് ഓടിക്കാന്‍ കഴിയുന്നതാണ് ഈ വാഹനം. ടൊയോട്ട, ടാറ്റ, ഹ്യുണ്ടായ് തുടങ്ങിയ പ്രധാന വാഹന നിര്‍മാണ കമ്പനികളെല്ലാം ഇന്ത്യന്‍ വിപണിക്ക് വേണ്ടി ഫ്‌ളക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ നിര്‍മിക്കുന്നുണ്ട്.

പശ്ചിമേഷ്യയിലെ യുദ്ധം കാരണം ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നിരിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 114 ഡോളറാണ് ഇന്നത്തെ വില. ഉയര്‍ന്ന വില കൊടുത്ത് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിന് വലിയൊരു വരുമാനം വേണ്ടി വരുന്നു. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ഇത് കോട്ടം തട്ടിക്കുന്നു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. വ്യാപാര കമ്മി വര്‍ധിക്കാനുള്ള ഒരു കാരണം ഇന്ധന ഇറക്കുമതിയാണ്.

ഇതില്‍ നിന്നെല്ലാം രക്ഷ എന്ന നിലയിലാണ് എഥനോള്‍ ഇന്ധനത്തെ കേന്ദ്ര സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുന്നത്. കരിമ്പ്, നെല്ല് ഉള്‍പ്പെടെയുള്ള ധാന്യങ്ങളില്‍ നിന്ന് എഥനോള്‍ ഇന്ധനം ഉല്‍പ്പാദിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ പഞ്ചസാര, അരി എന്നിവയ്ക്ക് വില കൂടുമെന്ന ആശങ്കയും വ്യാപകമാണ്. നിലവില്‍ പഞ്ചസാര വില ഉയരാന്‍ കാരണം എഥനോള്‍ ഇന്ധന ഉല്‍പ്പാദനമാണ് എന്നും വിമര്‍ശനമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma