Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇ20 പെട്രോള്‍ വാഹനത്തിന്റെ മൈലേജ് കുറയ്ക്കുമോ? വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

ഇ20 പെട്രോള്‍ ഉപയോഗിക്കുന്നത് വാഹനത്തിന്റെ മൈലേജ് ഇല്ലാതാക്കുമെന്നും എഞ്ചിന്റെ ആയുസ്സ് കുറയ്ക്കുമെന്നുമുള്ള പ്രചരണം തള്ളി കേന്ദ്ര സര്‍ക്കാര്‍. അന്താരാഷ്ട്ര തലത്തിലെ മികച്ച അനുഭവങ്ങളും ശാസ്ത്രീയ പഠനങ്ങളും മുന്‍നിര്‍ത്തിയാണ് ഇന്ത്യയില്‍ ഇ20 പദ്ധതി നടപ്പാക്കുന്നതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. എഥനോള്‍ മിശ്രിത പദ്ധതിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണ് എന്നും കേന്ദ്രം അവകാശപ്പെട്ടു.

പൊന്ന് വാരിക്കൂട്ടി കേന്ദ്രബാങ്കുകള്‍.. മുന്നില്‍ പോളണ്ടും ചൈനയും; സ്വര്‍ണവില ഇനി കൂടും
പൊന്ന് വാരിക്കൂട്ടി കേന്ദ്രബാങ്കുകള്‍.. മുന്നില്‍ പോളണ്ടും ചൈനയും; സ്വര്‍ണവില ഇനി കൂടും

പെട്രോളില്‍ എഥനോള്‍ ചേര്‍ക്കുന്ന പരീക്ഷണങ്ങളിലേക്ക് ഇന്ത്യ അതിവേഗത്തിലാണ് കടന്നത്. മികച്ച ഫലങ്ങള്‍ ലഭിച്ചതോടെ 2030-ല്‍ നടപ്പാക്കാനിരുന്ന പദ്ധതി അഞ്ച് വര്‍ഷം മുന്നേ (2025 ഡിസംബര്‍) തന്നെ പെട്രോളില്‍ 20 ശതമാനം വിജയകരമായി എഥനോള്‍ കലര്‍ത്തിയ മിശ്രിതം വിതരണം ചെയ്ത് ഇന്ത്യ ഈ ലക്ഷ്യം കൈവരിച്ചിരുന്നു. എന്നാല്‍ ചില കോണുകളില്‍ നിന്ന് അടിസ്ഥാനരഹിതമായ ആശങ്കകള്‍ പടര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്.

E20 Ethanol Blending

ഭൂരിഭാഗം വ്യാജ പ്രചാരണങ്ങളും പുകമറ സൃഷ്ടിക്കുന്നതും ശാസ്ത്രീയ യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടാത്തതുമാണെന്ന് മന്ത്രാലയം പറഞ്ഞു. വാഹനം ഓടിക്കുന്നവരുടെ ആശങ്ക അകറ്റുകയും ഹരിത ഇന്ധനത്തിന്റെ നേട്ടങ്ങള്‍ കൃത്യമായി ബോധ്യപ്പെടുത്തുകയും ചെയ്യുന്നതിനായി വിശദീകരണ കുറിപ്പും മന്ത്രാലയം പങ്ക് വെച്ചിട്ടുണ്ട്.

പലവഴിക്ക് പണം കൈയിലെത്തും, പുതിയ വീടും സ്വന്തമാക്കും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം
പലവഴിക്ക് പണം കൈയിലെത്തും, പുതിയ വീടും സ്വന്തമാക്കും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം

ഇ20 ഇന്ധനം ഉപയോഗിക്കുന്നത് കൊണ്ട് വാഹനങ്ങളുടെ എഞ്ചിനുകള്‍ വേഗത്തില്‍ തുരുമ്പെടുക്കുകയോ നശിക്കുകയോ ചെയ്യുമെന്നായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി ചിലര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ഇതിന് കൃത്യമായ മറുപടി മന്ത്രാലയം നല്‍കുന്നുണ്ട്. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം, സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് എന്നിവ സംയുക്തമായി നടത്തിയ സമഗ്ര പഠനങ്ങളെയാണ് ഇതിനായി സര്‍ക്കാര്‍ ആശ്രയിച്ചത്.

ഇത് സംബന്ധിച്ച പരീക്ഷണങ്ങളില്‍ വാഹനങ്ങളിലെ ലോഹങ്ങള്‍ക്കോ പ്ലാസ്റ്റിക് ഘടകങ്ങള്‍ക്കോ ഈ എഥനോള്‍ ഇന്ധനം വഴി ഒരു തകരാറും സംഭവിക്കുന്നില്ലെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്. അതേസമയം, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉല്‍പ്പാദിപ്പിച്ച പഴയ തലമുറ വാഹനങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന ചില റബ്ബര്‍ ഭാഗങ്ങള്‍ക്ക് സാധാരണയേക്കാള്‍ പെട്ടെന്ന് മാറ്റങ്ങള്‍ വരുത്തേണ്ടി വന്നേക്കാമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

കേരളത്തിൽ മഴ തുടരുന്നു; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്, തൃശൂരിൽ അവധി, ഇടിമിന്നലിനും കാറ്റിനും സാധ്യത
കേരളത്തിൽ മഴ തുടരുന്നു; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്, തൃശൂരിൽ അവധി, ഇടിമിന്നലിനും കാറ്റിനും സാധ്യത

എന്നാല്‍ ഇതൊരു വലിയ പ്രതിസന്ധിയല്ലെന്നും ഇതിനായി പ്രത്യേക ഗൈഡ്ലൈനുകള്‍ ഉണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു. ഇരുചക്ര വാഹനങ്ങളിലും മുച്ചക്ര വാഹനങ്ങളിലും കാറുകളിലുമായി ആയിരക്കണക്കിന് കിലോമീറ്ററുകള്‍ ഓടിച്ചാണ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പുതിയ ഇന്ധനം പരിശോധിച്ചത്. പരിശോധനാഫലങ്ങള്‍ അനുസരിച്ച് മൈലേജില്‍ നേരിയ വ്യത്യാസം മാത്രമേ ഉണ്ടാകുന്നുള്ളൂവെന്ന് കണ്ടെത്തി.

മാത്രമല്ല ഈ പ്രത്യേക ഇന്ധനത്തിന് രൂപകല്‍പ്പന ചെയ്ത എഞ്ചിനുകള്‍ക്ക് എഥനോളിന്റെ ഉയര്‍ന്ന ഒക്ടേന്‍ റേറ്റിംഗ് കാരണം മികച്ച പ്രവര്‍ത്തനക്ഷമത ലഭ്യമാകുകയും ചെയ്യും. ഇന്‍ഷുറന്‍സോ വാറന്റിയോ നഷ്ടപ്പെടുമെന്ന ആശങ്കയും അനാവശ്യമാണ്. ഒരു ലിറ്റര്‍ എഥനോള്‍ ഉല്‍പ്പാദിപ്പിക്കാന്‍ പതിനായിരം ലിറ്റര്‍ വെള്ളം വേണമെന്ന പ്രചരണവും അടിസ്ഥാനരഹിതമാണ്.

എഥനോള്‍ നിര്‍മ്മാണ ശാലകളില്‍ ഒരു ലിറ്റര്‍ ഉല്‍പ്പന്നം വേര്‍തിരിക്കാന്‍ വെറും 3 മുതല്‍ 5 ലിറ്റര്‍ വരെ വെള്ളം മാത്രമാണ് യഥാര്‍ത്ഥത്തില്‍ ആവശ്യമായി വരുന്നത്. ഇതാകട്ടെ 'സീറോ ലിക്വിഡ് ഡിസ്ചാര്‍ജ്' സാങ്കേതികവിദ്യ വഴി പൂര്‍ണ്ണമായും റീസൈക്ലിംഗ് ചെയ്തുകൊണ്ട് വീണ്ടും ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ വന്‍തോതില്‍ ജലം പാഴാക്കുന്നു എന്ന വാദത്തിന് കഴമ്പില്ല.

രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ ബാധിക്കാത്ത രീതിയില്‍ അധികമായി വരുന്ന അരിയില്‍ നിന്നാണ് പ്രധാനമായും എഥനോള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. അതോടൊപ്പം, അധിക ജലസേചനം ആവശ്യമില്ലാത്ത ചോളകൃഷിയെ എഥനോള്‍ പദ്ധതിക്കായി വലിയ തോതില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. താങ്ങുവില ഉയര്‍ത്തി കര്‍ഷകരെക്കൊണ്ട് ചോളം കൂടുതല്‍ കൃഷി ചെയ്യിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

ചോളം വഴിയുള്ള സംഭരണവും എഥനോള്‍ ഉല്‍പ്പാദനത്തിന് മികച്ച രീതിയില്‍ ഇപ്പോള്‍ സഹായകരമാകുന്നു. കരിമ്പിന്‍ ജ്യൂസ് നേരിട്ട് പെട്രോളില്‍ മിക്‌സ് ചെയ്യുന്നു എന്ന് കാണിച്ച് പ്രചരിക്കുന്ന വീഡിയോകള്‍ വ്യാജമാണ്. ശാസ്ത്രീയമായ വ്യവസായ പ്രക്രിയകളിലൂടെയും ശുദ്ധീകരണ പ്രക്രിയകളിലൂടെയുമാണ് പെട്രോളിയത്തിന് അനുയോജ്യമായ എഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്നത് എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഈ പ്രക്രിയകളില്‍ പഞ്ചസാരയും മറ്റ് അവശിഷ്ടങ്ങളും പൂര്‍ണമായും നീക്കം ചെയ്യുന്നതിനാല്‍ പ്രാണികളോ ഉറുമ്പുകളോ ഇന്ധനത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയില്ലെന്നും പെട്രോളിയം മന്ത്രാലയം വിശദീകരിച്ചു. ആഗോളതലത്തില്‍ യുഎസ്, ബ്രസീല്‍, കാനഡ, ജപ്പാന്‍, തായ്‌ലന്‍ഡ് തുടങ്ങിയ പ്രമുഖ രാജ്യങ്ങളില്‍ പതിറ്റാണ്ടുകളായി എഥനോള്‍ കലര്‍ത്തിയ പെട്രോളാണ് ഉപയോഗിച്ചുവരുന്നത്.

അന്താരാഷ്ട്ര തലത്തില്‍ വിജയകരമായി പരീക്ഷിച്ച് വിജയിച്ച ഇന്ധന മിശ്രിതമാണ് ഇന്ത്യയിലെ പമ്പ് സ്റ്റേഷനുകളിലൂടെ വിതരണം ചെയ്യുന്നത്. വാഹനങ്ങളിലെ ഇന്ധന ടാങ്കിലേക്ക് വെള്ളം കയറുമെന്ന ഭയത്തിനും അടിസ്ഥാനമില്ല. പരിസ്ഥിതിക്ക് ഏറ്റവും യോജ്യമായ ഇ20 പദ്ധതി വഴി വിദേശ കറന്‍സി ലാഭിക്കുന്ന കാര്യത്തില്‍ ഇന്ത്യ വന്‍ നേട്ടമാണ് കൈവരിക്കുന്നത്. ഏകദേശം 1.9 ലക്ഷം കോടി രൂപയുടെ വിദേശനാണ്യമാണ് ഇതിലൂടെ രാജ്യം സംരക്ഷിച്ചത്.

മാത്രമല്ല, എണ്ണ ഇറക്കുമതിക്കായി വിനിയോഗിക്കേണ്ടി വരുന്ന വലിയൊരു തുക കുറച്ചുകൊണ്ട് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഹരിത ഇന്ധന സംരംഭങ്ങള്‍ക്ക് പ്രത്യേകമായി സാധിച്ചു. കര്‍ഷകര്‍ക്ക് ലഭിച്ച ആനുകൂല്യങ്ങളും കാര്‍ബണ്‍ പുറന്തള്ളല്‍ കുറച്ചതുമാണ് മറ്റൊരു സുപ്രധാന നേട്ടം. പദ്ധതികള്‍ വഴി ഇതുവരെയായി ഇന്ത്യന്‍ കര്‍ഷകര്‍ക്ക് 1.6 ലക്ഷം കോടിയിലധികം രൂപയുടെ വരുമാനമാണ് ലഭിച്ചത്.

ഇതിനുപുറമെ രാജ്യത്തെ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളലില്‍ 930 ലക്ഷം മെട്രിക് ടണ്ണിലധികം കുറവ് വരുത്താനും പരിസ്ഥിതി സൗഹൃദപരമായ ഈ ചുവടുവെപ്പിന് സാധിച്ചതായി മന്ത്രാലയത്തിന്റെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലെ എഥനോള്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നത് കര്‍ശനമായ പരിസ്ഥിതി ജല നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ്.

വരും വര്‍ഷങ്ങളില്‍ സംഭരണം 1200 കോടി ലിറ്ററായി ഉയര്‍ത്താനാണ് രാജ്യം പദ്ധതിയിടുന്നത്. ശാസ്ത്രീയവും സാങ്കേതികവുമായ പഴുതുകള്‍ ഒന്നുമില്ലാത്ത ഇത്തരം സുപ്രധാന പദ്ധതികളെക്കുറിച്ച് അപവാദ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+