Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇ20 പെട്രോൾ വേണ്ടേ വേണ്ട! വില കൂടുതലായിട്ടും പ്രീമിയം പെട്രോളിലേക്ക് മാറി ജനങ്ങൾ

രാജ്യത്ത് സാധാരണ പെട്രോളിന് പകരം 20 ശതമാനം എഥനോൾ കലർത്തിയ 'ഇ20' പെട്രോൾ നിർബന്ധമാക്കിയതോടെ രാജ്യത്തുടനീളമുള്ള വാഹന ഉടമകൾ വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. ഇ20 ഇന്ധനം ഉപയോഗിക്കാൻ തുടങ്ങിയതോടെ വാഹനങ്ങളുടെ മൈലേജ് വൻതോതിൽ കുറയുന്നതായും എൻജിന്റെ ദീർഘകാല ആയുസ്സിനെ ഇത് ബാധിക്കുന്നതായും കാണിച്ച് രാജ്യത്തിന്റെ പല കൊണുകളിൽ നിന്നും ജനങ്ങൾ പ്രതിഷേധിക്കുകയാണ്. ഇപ്പോഴിതാ വണ്ടിയുടെ തകരാറുകൾ ഒഴിവാക്കാൻ പണം കൂടുതൽ ചിലവായാലും വേണ്ടില്ലെന്ന് വെച്ച് സാധാരണക്കാർ പ്രീമിയം പെട്രോൾ വേരിയന്റുകളായ എക്സ്പി95, എക്സ്പി100, സ്പീഡ് 97, പവർ 100 തുടങ്ങിയ പെട്രോളുകളിലേക്ക് കൂട്ടത്തോടെ മാറുകയാണ്. മെട്രോ നഗരങ്ങളിലെ പല പ്രമുഖ ഇന്ധന പമ്പുകളിലും ഇത്തരം പ്രീമിയം പെട്രോളിന്റെ വില്പന രണ്ടിരട്ടി മുതൽ അഞ്ചിരട്ടി വരെയാണ് വർദ്ധിച്ചിരിക്കുന്നത്.

എക്സ്പി100 ഇന്ധനത്തിന് വൻ ഡിമാൻഡ്; കാരണമിതാണ്

ഇന്ത്യൻ ഓയിലിന്റെ XP100 പോലെയുള്ള ഉയർന്ന ഒക്ടേൻ ഇന്ധനങ്ങൾക്ക് വിപണിയിൽ വൻ വിലയാണെങ്കിലും ഇത് വാങ്ങാൻ ജനങ്ങൾ ഇപ്പോൾ ക്യൂ നിൽക്കുകയാണ്. ഇതിന് പ്രധാന കാരണം, ഇന്ത്യയിൽ നിലവിൽ ലഭ്യമാകുന്ന ഒരേയൊരു 'എഥനോൾ രഹിത' പെട്രോൾ വേരിയന്റ് XP100 അതുപോലെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പവർ 100 എന്നിവയാണ് എന്നതാണ്. ഭാരത് പെട്രോളിയത്തിന്റെ സ്പീഡ് 97, ഇന്ത്യൻ ഓയിലിന്റെ തന്നെ എക്സ്പി95 എന്നിവയിലൊക്കെ എഥനോൾ അടങ്ങിയിട്ടുണ്ടെങ്കിലും സാധാരണ പെട്രോളിനേക്കാൾ സുരക്ഷിതമാണെന്ന് കരുതി ജനങ്ങൾ ഇവയും തിരഞ്ഞെടുക്കുന്നുണ്ട്.

e20-petrol-54481783685134 jpg

നവമാധ്യമങ്ങളിൽ നടക്കുന്ന സർവേകൾ പ്രകാരം 2023-ന് മുൻപ് നിർമ്മിച്ച വാഹനങ്ങൾ ഉപയോഗിക്കുന്നവരാണ് ഇ20 പെട്രോൾ കാരണം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. സർവേയിൽ പങ്കെടുത്ത 66 ശതമാനത്തിലധികം ആളുകളും തങ്ങളുടെ വാഹനങ്ങളുടെ മൈലേജിൽ 10 ശതമാനത്തിലധികം കുറവുണ്ടായതായി സാക്ഷ്യപ്പെടുത്തുന്നു. സാധാരണ പെട്രോളിയം ഇന്ധനങ്ങളെ അപേക്ഷിച്ച് എഥനോളിന് എനർജി കുറവായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

വണ്ടിയുടെ എൻജിൻ തുരുമ്പെടുക്കുമോ?

മൈലേജ് കുറയുന്നതിന് പുറമെ, എഥനോളിന്റെ പ്രത്യേകത കാരണം അന്തരീക്ഷത്തിലെ ഈർപ്പം പെട്ടെന്ന് വലിച്ച് എടുക്കാനുള്ള സാധ്യതയുണ്ട്. ഇത് കാലക്രമേണ വാഹനത്തിന്റെ ഫ്യുവൽ സിസ്റ്റത്തിലും ടാങ്കിലും കടുത്ത രീതിയിലുള്ള തുരുമ്പെടുക്കാൻ കാരണമാകും. പഴയ വാഹനങ്ങളിലെ റബ്ബർ ട്യൂബുകൾ, വാഷറുകൾ, ഗാസ്കറ്റുകൾ എന്നിവയൊക്കെ ഈ എഥനോൾ ഇന്ധനം കാരണം പെട്ടെന്ന് കേടാകുന്നുണ്ട്. പലർക്കും കാർബറേറ്റർ അടഞ്ഞുപോകുന്ന അവസ്ഥയും നേരിടുന്നുണ്ട്.

ഈ പ്രശ്നം കാരണം ഇന്ധന പമ്പുകളിൽ ഉപഭോക്താക്കളും ജീവനക്കാരും തമ്മിൽ വലിയ രീതിയിലുള്ള തർക്കങ്ങളും പതിവാണ്. പെട്രോളിയം ഡീലേഴ്സ് അസോസിയേഷനും ഇപ്പോൾ കേന്ദ്ര സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. ഇ20 പെട്രോളിന്റെ രാജ്യവ്യാപകമായ റോൾഔട്ട് പുനഃപരിശോധിക്കണമെന്നാണ് ഡീലർമാരുടെ ആവശ്യം. പുതിയ ഇന്ധന നയം കാരണം വണ്ടിക്ക് ഉണ്ടാകുന്ന തകരാറുകൾക്ക് ഉപഭോക്താക്കൾ പമ്പുടമകളെയാണ് കുറ്റപ്പെടുത്തുന്നത്. വണ്ടിയുടെ ആയുസ്സും മെയിന്റനൻസ് ചിലവും ആലോചിച്ച് വലിയൊരു തുക അധികം നൽകി പ്രീമിയം ഇന്ധനങ്ങൾ അടിക്കാൻ സാധാരണക്കാർ പോലും നിർബന്ധിതരാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. എന്നാൽ സർക്കാർ ഈ പ്രശ്നങ്ങളൊക്കെ കണ്ടില്ല എന്ന മട്ടിലാണ് നിൽക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+