E20 പെട്രോള്‍ പിന്‍വലിക്കുമോ? E10 പെട്രോള്‍ വീണ്ടും കൊണ്ടുവരണമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

E20 പെട്രോളിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും വാഹന ഉടമകളില്‍ നിന്നുള്ള എതിര്‍പ്പുകളും നിലനില്‍ക്കെ, പഴയ ഇരുചക്രവാഹനങ്ങള്‍ക്കായി E10 പെട്രോള്‍ വീണ്ടും കൊണ്ടുവരണമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍. കൂടാതെ, എഥനോള്‍ മിശ്രണം 20 ശതമാനത്തില്‍ കൂടുതലായി വര്‍ധിപ്പിക്കുന്നതിന് മുമ്പ് 'ഭക്ഷണം വേണോ ഇന്ധനം വേണോ' എന്ന വിഷയത്തിലെ സങ്കീര്‍ണതകള്‍ രാജ്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓണച്ചെലവ് കൂടും.. 2200 രൂപ കൂടി കടമെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍; മൂന്ന് മാസം കൊണ്ട് 14400 കോടി കടം!!
ഓണച്ചെലവ് കൂടും.. 2200 രൂപ കൂടി കടമെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍; മൂന്ന് മാസം കൊണ്ട് 14400 കോടി കടം!!

'ദി ഇന്ത്യന്‍ എക്‌സ്പ്രസില്‍' പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആണ് അദ്ദേഹത്തിന്റെ പ്രതികരണം. 'പഴയ വാഹനങ്ങളില്‍ E20 പെട്രോള്‍ പ്രവര്‍ത്തിക്കുമോ എന്നതല്ല ഇപ്പോള്‍ ഇന്ത്യ നേരിടുന്ന ഏക ചോദ്യം. രാജ്യത്ത് എഥനോളിന്റെ ആവശ്യം വര്‍ധിക്കുമ്പോള്‍, എന്തൊക്കെ വിളകള്‍ കൃഷി ചെയ്യണം, എത്രത്തോളം ഭൂമിയും ജലവും ഇതിനായി മാറ്റിവെക്കണം, നിലവിലുള്ള ഏതെല്ലാം കാര്‍ഷിക ആവശ്യങ്ങളെ ഇത് ബാധിക്കും തുടങ്ങിയ കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്,' അദ്ദേഹം പറഞ്ഞു.

E20 Petrol Row

E27, E30 തുടങ്ങിയ ഭാവിയിലെ മിശ്രണങ്ങളുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കാതെ മുന്നോട്ട് പോകുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ചില നയപരമായ തീരുമാനങ്ങള്‍ താരതമ്യേന എളുപ്പത്തില്‍ തിരുത്താന്‍ കഴിയുമെങ്കിലും, കൃഷിരീതികളില്‍ മാറ്റം വരുത്തുന്നതും ഇന്ധന ഉല്‍പ്പാദനത്തിനായി ഭൂമിയും ജലവും മാറ്റിവെക്കുന്നതും പിന്നീട് തിരുത്താന്‍ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് അനന്തനാഗേശ്വരന്‍ പറഞ്ഞു.

ഇന്ത്യയുടെ എഥനോള്‍ പദ്ധതി അതിവേഗം വികസിക്കുകയും, 20 ശതമാനം ബ്ലെന്‍ഡിംഗ് എന്ന ലക്ഷ്യം നിശ്ചയിച്ചതിലും നേരത്തെ കൈവരിക്കുകയും ചെയ്തു. അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കാനും വിദേശനാണ്യം ലാഭിക്കാനും കര്‍ഷകര്‍ക്കും എഥനോള്‍ ഉല്‍പ്പാദകര്‍ക്കും അധിക വിപണി ഒരുക്കാനും ഈ പദ്ധതി സഹായിക്കുന്നുവെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ ഇതിനെ ന്യായീകരിക്കുന്നത്.

പുതിയ വീടും കാറും സ്വന്തമാക്കും... ചിങ്ങം പിറന്നതോടെ കോടീശ്വരന്‍മാരാകാന്‍ പോകുന്ന രാശിക്കാര്‍
പുതിയ വീടും കാറും സ്വന്തമാക്കും... ചിങ്ങം പിറന്നതോടെ കോടീശ്വരന്‍മാരാകാന്‍ പോകുന്ന രാശിക്കാര്‍

എന്നാല്‍ ബ്ലെന്‍ഡിംഗ് നിരക്ക് കൂടുമ്പോള്‍ കൂടുതല്‍ എഥനോള്‍ ആവശ്യമായി വരുന്നു. കൂടുതല്‍ എത്തനോളിന് കൂടുതല്‍ അസംസ്‌കൃത വസ്തുക്കളും ആവശ്യമാണ്. കരിമ്പ്, ചോളം, അരി, മറ്റ് ധാന്യങ്ങള്‍ എന്നിവയില്‍ നിന്നാണ് ഇന്ത്യ എഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. എഥനോളിനുള്ള ആവശ്യം വര്‍ധിക്കുമ്പോള്‍, ഡിസ്റ്റിലറികള്‍ ഈ വിളകളുടെ മറ്റൊരു പ്രധാന ഉപഭോക്താവായി മാറുന്നു.

ഇതൊരു അടിസ്ഥാന സാമ്പത്തിക പ്രതിസന്ധിക്ക് വഴിയൊരുക്കുന്നു. ഒരേ വിള തന്നെ ഇന്ധന ഉല്‍പ്പാദനത്തിനോ അല്ലെങ്കില്‍ ഭക്ഷണം, മൃഗത്തീറ്റ, മറ്റ് വ്യാവസായിക ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാം. എഥനോള്‍ ഉല്‍പ്പാദകരില്‍ നിന്നുള്ള ആവശ്യം വര്‍ദ്ധിക്കുന്നത് ഇന്ധന നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തു എന്ന നിലയില്‍ ചോളത്തിന്റെ മൂല്യം ഉയര്‍ത്താന്‍ കാരണമായേക്കാം എന്ന് അദ്ദേഹം പറഞ്ഞു.

ഇത് കര്‍ഷകര്‍ എന്ത് കൃഷി ചെയ്യണം എന്നതിനെയും അതിനായി എത്ര ഭൂമി മാറ്റിവെക്കണം എന്നതിനെയും സ്വാധീനിച്ചേക്കാം. എന്നാല്‍ കോഴി, കന്നുകാലി തീറ്റ എന്നിവയുടെ നിര്‍മ്മാണത്തിലും ചോളം പ്രധാന ഘടകമാണ്. അതിനാല്‍ അതിന്റെ വിലയിലും ലഭ്യതയിലുമുണ്ടാകുന്ന മാറ്റങ്ങള്‍ ഭക്ഷ്യ സമ്പദ്വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. കൂടുതല്‍ ചോളം എഥനോള്‍ നിര്‍മ്മാണത്തിനായി ഉപയോഗിച്ചാല്‍, കര്‍ഷകര്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാത്ത പക്ഷം മൃഗത്തീറ്റയ്ക്കായി ലഭ്യമാകുന്ന ചോളത്തിന്റെ അളവ് കുറഞ്ഞേക്കാം.

സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ പ്ലാനുണ്ടോ? എത്രത്തോളം സ്വര്‍ണം വാങ്ങി നിക്ഷേപം ആരംഭിക്കാം?
സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ പ്ലാനുണ്ടോ? എത്രത്തോളം സ്വര്‍ണം വാങ്ങി നിക്ഷേപം ആരംഭിക്കാം?

ഇത് കോഴി, കന്നുകാലി വളര്‍ത്തല്‍ മേഖലയിലുള്ളവരുടെ ചെലവ് വര്‍ധിപ്പിക്കാന്‍ ഇടയാക്കും. എഥനോള്‍ ബ്ലെന്‍ഡിംഗ് വഴിയുള്ള നേട്ടങ്ങള്‍ക്കൊപ്പം പരിഗണിക്കേണ്ട മറ്റൊരു ചെലവായാണ് അനന്തനാഗേശ്വരന്‍ ഇതിനെ കാണുന്നത്. ഇന്ത്യ E20 പെട്രോളിന് അപ്പുറത്തേക്ക് നീങ്ങുകയാണെങ്കില്‍ ഈ ചോദ്യം കൂടുതല്‍ പ്രസക്തമാകും. ഉയര്‍ന്ന ബ്ലെന്‍ഡിംഗ് ലക്ഷ്യം എന്നാല്‍ കാര്‍ഷിക അസംസ്‌കൃത വസ്തുക്കള്‍ക്ക് വലിയ ഡിമാന്‍ഡ് ഉണ്ടാകുമെന്നാണ് അര്‍ത്ഥമാക്കുന്നത്.

E20ല്‍ നിന്ന് E27ലേക്കോ E30-tലക്കോ മാറുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്ധനം ഭക്ഷണത്തെ പുറന്തള്ളാന്‍ തുടങ്ങുന്നു എന്നും അദ്ദേഹം വാദിച്ചു. കരിമ്പിന്റെ കാര്യത്തില്‍ ഇത്തരം ഒരു പ്രതിസന്ധി ഇതിനകം പ്രകടമാണ്. ആഭ്യന്തര പഞ്ചസാരയുടെ ലഭ്യത വര്‍ധിപ്പിക്കാനും ഉയര്‍ന്ന വില നിയന്ത്രിക്കാനും ലക്ഷ്യമിട്ട്, അടുത്ത സീസണില്‍ എഥനോള്‍ നിര്‍മ്മാണത്തിന് കരിമ്പ് ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റിപ്പോര്‍ട്ട് പ്രകാരം, നിലവിലെ സീസണില്‍ ഏകദേശം 3 ദശലക്ഷം ടണ്‍ പഞ്ചസാര, അതായത് വാര്‍ഷിക ഉല്‍പ്പാദനത്തിന്റെ 10 ശതമാനത്തോളം എഥനോള്‍ നിര്‍മ്മാണത്തിനായി വകമാറ്റിയിരുന്നു. എന്നാല്‍, കരിമ്പില്‍ നിന്നുള്ള എഥനോളിന്റെ ഉല്‍പ്പാദനം കുറച്ചതുകൊണ്ട് മാത്രം പെട്രോളില്‍ E20 മിശ്രിതം നിലനിര്‍ത്താന്‍ ആവശ്യമായ എഥനോളിന്റെ അളവ് കുറയുന്നില്ല. എഥനോള്‍ എവിടെനിന്നെങ്കിലും ലഭിച്ചേ തീരൂ.

അതിനര്‍ത്ഥം ചോളം, മറ്റ് ധാന്യങ്ങള്‍ തുടങ്ങിയ ബദല്‍ അസംസ്‌കൃത വസ്തുക്കളെ കൂടുതല്‍ ആശ്രയിക്കേണ്ടി വരും എന്നാണ്. ഇതിനൊപ്പം ജലവിനിയോഗത്തെക്കുറിച്ചം ലേഖനത്തില്‍ പറയുന്നു. ക്രൂഡ് ഓയിലിന് പകരമായി ഉപയോഗിക്കാനുള്ള സാധ്യത, വിദേശനാണ്യ ലാഭം, മലിനീകരണം കുറയ്ക്കല്‍, കര്‍ഷകരുടെ വരുമാനം എന്നിവയിലൂടെയാണ് സാധാരണയായി എഥനോളിന്റെ ഗുണഫലങ്ങള്‍ വിലയിരുത്തപ്പെടുന്നത്.

എന്നാല്‍, എഥനോള്‍ നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ടിവരുന്ന ജലത്തിന്റെ അളവും പരിഗണിക്കണമെന്ന് നാഗേശ്വരന്‍ വാദിക്കുന്നു. ഒരു എഥനോള്‍ പ്ലാന്റ് എത്രത്തോളം വെള്ളം ഉപയോഗിക്കുന്നു എന്നതല്ല ഇവിടെ പ്രസക്തമായ ചോദ്യം. മറിച്ച്, എഥനോളായി മാറുന്ന വിള വളര്‍ത്താന്‍ എത്ര വെള്ളം ആവശ്യമാണ് എന്നതും, ആ വെള്ളം മറ്റ് എന്തിനൊക്കെ ഉപയോഗിക്കാമായിരുന്നു എന്നതുമാണ് പ്രധാനം.

അമിതമായി ജലം ആവശ്യമുള്ള വിളയായ കരിമ്പിന്റെ കാര്യത്തില്‍ ഇത് വളരെ പ്രധാനമാണ്. ഇന്ധന ഉല്‍പ്പാദനത്തിനായി ഭൂമിയും ജലവും നീക്കിവെച്ചുകഴിഞ്ഞാല്‍, ആ തീരുമാനങ്ങള്‍ തിരുത്തുക പ്രയാസകരമാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. BS-IV മാനദണ്ഡങ്ങള്‍ നിലവില്‍ വരുന്നതിന് മുന്‍പ് നിര്‍മ്മിക്കപ്പെട്ടതും കാര്‍ബ്യൂറേറ്ററുകള്‍ ഘടിപ്പിച്ചതുമായ ഏകദേശം 7.5 കോടി മുതല്‍ 8 കോടി വരെ പഴയ ഇരുചക്രവാഹനങ്ങള്‍ ഇപ്പോഴും ഇന്ത്യന്‍ നിരത്തുകളിലുണ്ട്.

E20 ഇന്ധനം ഉപയോഗിക്കുന്നത് മൂലം എന്‍ജിന് വ്യാപകമായ കേടുപാടുകള്‍ സംഭവിക്കുമെന്ന ആശങ്കയ്ക്ക് തെളിവുകളുടെ പിന്‍ബലമില്ല. എന്നാല്‍, കാര്‍ബ്യൂറേറ്ററുകള്‍ ഘടിപ്പിച്ച വാഹനങ്ങളുടെ കാര്യത്തില്‍ ഒരു പ്രത്യേക പ്രശ്‌നം അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉയര്‍ന്ന അളവില്‍ എഥനോള്‍ കലര്‍ത്തിയ ഇന്ധനം ഉപയോഗിക്കുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന അധിക ഓക്‌സിജന്‍ തിരിച്ചറിയാനും, അതനുസരിച്ച് ഇന്ധന-വായു മിശ്രിതത്തിന്റെ അളവ് ക്രമീകരിക്കാനും കാര്‍ബ്യൂറേറ്ററിന് കഴിയില്ല.

ഇതിന്റെ ഫലമായി, എന്‍ജിനിലേക്ക് പ്രവേശിക്കുന്ന വായുവിന്റെ അളവിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ അളവിലുള്ള ഇന്ധനം മാത്രമേ ജ്വലനത്തിനായി ലഭിക്കുകയുള്ളൂ. ഇത് എന്‍ജിന്‍ അമിതമായി ചൂടാകുന്നതിലേക്ക് നയിച്ചേക്കാം. ഈ വാഹനങ്ങളില്‍ എഥനോള്‍-അനുയോജ്യമായ ഘടകങ്ങള്‍ ഘടിപ്പിക്കുന്നത് സാധ്യവും താരതമ്യേന ചെലവ് കുറഞ്ഞതുമാണെന്നാണ് പഠനം. പഴയ വാഹനങ്ങള്‍ക്കായി ഋ20നൊപ്പം E10 ഇന്ധനവും ലഭ്യമാക്കുക എന്നതാണ് അദ്ദേഹം മുന്നോട്ടുവെക്കുന്ന പരിഹാരം.

എന്നാല്‍ E20 നടപ്പിലാക്കുക എന്നതുതന്നെയാണ് സര്‍ക്കാരിന്റെ നയം. വിപുലമായ പരിശോധനകള്‍ക്ക് ശേഷം സര്‍ക്കാര്‍ ഈ ഇന്ധനത്തെ പിന്തുണയ്ക്കുകയും, 20 ശതമാനം മിശ്രിതമെന്ന പരിധിക്ക് അപ്പുറത്തേക്ക് പോകാന്‍ നിലവില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+