ഇ-20 പെട്രോളില്‍ എഥനോള്‍ അളവ് കൂടുതല്‍; നടപടി ആവശ്യപ്പെട്ട് ട്രാവല്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

കര്‍ണാടകയിലെ എഥനോള്‍ കലര്‍ത്തിയ പെട്രോളിന്റെ പരിശോധനാ ഫലങ്ങളില്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍, ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സ്റ്റേറ്റ് ട്രാവല്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തെഴുതി.

സംസ്ഥാനത്തുടനീളമുള്ള 63 സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച ഇ20 പെട്രോള്‍ സാമ്പിളുകളുടെ യഥാര്‍ത്ഥ പരിശോധനാ ഫലങ്ങളും, പുനഃപരിശോധനാ ഫലങ്ങളും, സാമ്പിളുകള്‍ ശേഖരിച്ച തീയതികളും ഉപയോഗിച്ച പരിശോധനാ രീതികളും പരസ്യപ്പെടുത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

E20 Petrol Row

എഥനോളിന്റെ അളവ് നിശ്ചിത പരിധിയായ 20 ശതമാനത്തില്‍ കൂടുതലാണോ എന്ന് പരിശോധിക്കുന്നതിനായി, ആദ്യം എണ്ണ കമ്പനികളുടെ ഉടമസ്ഥതയിലുള്ള ലബോറട്ടറികളിലാണ് സാമ്പിളുകള്‍ പരിശോധിച്ചത്. തുടര്‍ന്ന്, നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസ് അംഗീകാരമുള്ള ലാബുകളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പുനഃപരിശോധനയില്‍ ചില സാമ്പിളുകളില്‍ എഥനോളിന്റെ അളവ് 31.2 ശതമാനമാണെന്ന് കണ്ടെത്തി.

രാഷ്ട്രീയ ഇടപെടലുകള്‍ക്ക് ഇടം നല്‍കാതെ, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈ പ്രശ്‌നം പരിഹരിക്കണമെന്ന് കര്‍ണാടക സ്റ്റേറ്റ് ട്രാവല്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. രാധാകൃഷ്ണ ഹോള പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

'ഇന്ധന സ്റ്റേഷനുകളില്‍ വില്‍ക്കുന്ന പെട്രോളില്‍ എത്ര ശതമാനം എഥനോള്‍ ഉണ്ടെന്ന് വ്യക്തമായി പ്രദര്‍ശിപ്പിക്കണം. കൂടാതെ, ഏതെല്ലാം തരം വാഹനങ്ങള്‍ക്ക് ഈ ഇന്ധനം അനുയോജ്യമാണെന്ന് വ്യക്തമാക്കുകയും, ഉപഭോക്താക്കള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കുകയും വേണം,' ഹോള പറഞ്ഞു.

എഞ്ചിന്‍ പ്രവര്‍ത്തനം, പരിപാലനച്ചെലവ്, ഈട് നില്‍ക്കാനുള്ള ശേഷി, എഥനോള്‍ കലര്‍ത്തുന്നതുകൊണ്ടുള്ള പാരിസ്ഥിതിക നേട്ടങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സ്വതന്ത്ര ശാസ്ത്രീയ പഠനങ്ങള്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്തണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങളില്‍ വ്യക്തത അറിയാന്‍ വാഹന ഉടമകള്‍ക്ക് അവകാശമുണ്ടെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

തങ്ങളുടെ വാഹനങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഇ10, ഇ20, ഇ30 അല്ലെങ്കില്‍ ശുദ്ധമായ പെട്രോള്‍ എന്നിവയില്‍ ഏത് വേണമെന്ന് തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കണമെന്ന് കര്‍ണാടക ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃ കാര്യ മന്ത്രി റിസ്വാന്‍ അര്‍ഷാദ് പറഞ്ഞിരുന്നു. അതേസമയം കര്‍ണാടക സര്‍ക്കാരിന്റെ കണ്ടെത്തല്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ തള്ളിയിരിക്കുകയാണ്.

ഉപഭോക്താക്കളുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ പെട്രോള്‍ സാമ്പിളില്‍ 19.9 ശതമാനം മാത്രമാണ് എഥനോള്‍ കണ്ടെത്തിയത് എന്ന് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് അവകാശപ്പെട്ടു. കര്‍ണാടകയില്‍ പൊതുമേഖലാ എണ്ണ കമ്പനികള്‍ പരിശോധിച്ച 56 സാമ്പിളുകളുടെ ഫലങ്ങള്‍ എച്ച്പിസിഎല്ലും പുറത്തുവിട്ടിരുന്നു. വിവാദങ്ങള്‍ക്കിടയില്‍ ഈ ഫലങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നുണ്ടെന്നാണ് കമ്പനികളുടെ അവകാശവാദം.

അതേസമയം കര്‍ണാടകയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇന്ന് കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ നിന്ന് സാംപിളുകള്‍ ശേഖരിക്കും അന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma