ദില്ലിയില്‍ നേരിയ ഭൂചലനം; ഹരിയാനയിലും, പഞ്ചാബിലും പ്രകമ്പനങ്ങള്‍, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍
ദില്ലി: ദില്ലിയിലും സമീപപ്രദേശങ്ങളിലും നേരിയ ഭൂചലനം. അതേസമയം ആര്‍ക്കും പരിക്കോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏതാനും സെക്കന്‍ഡുകള്‍ മാത്രമാണ് ഭൂചലനമുണ്ടായത്. രാവിലെ 11.23നായിരുന്നു സംഭവം. പ്രകമ്പനം പഞ്ചാബിലും, ഹരിയാനയിലും, ഛത്തീസ്ഗഡിലും വരെ രേഖപ്പെടുത്തി.
അതേസമയം ഞായറാഴ്ച്ച രാവിലെ അഫ്ഗാനിസ്ഥാനിലെ ഫയ്‌സാബാദില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ ചലനമാണ് ദില്ലിയില്‍ അടക്കം അനുഭവപ്പെട്ടത്. ഈ തുടര്‍ ചലനത്തിന്റെ പ്രഭവ കേന്ദ്രം ഫയ്‌സാബാദാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.













Click it and Unblock the Notifications