ദില്ലിയില്‍ ശക്തമായ ഭൂചലനം.. റിക്ടര്‍ സ്കെയിലില്‍ 7.1 തീവ്രത, കൊച്ചിയും കുലുങ്ങി
ദില്ലി: ദില്ലി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അറുപത് സെക്കന്റ് നേരം നീണ്ടുനിന്നു. ഉച്ചയ്ക്ക് 12.35 നാണ് ഭൂചലനം അനുഭവപ്പെട്ടത്.
പശ്ചിമ ബംഗാള്‍, അസം, ബിഹാര്‍, രാജസ്ഥാന്, ഹരിയാന തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുഴുവനും ചലനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടര്‍ന്ന് ദില്ലി മെട്രോയുടെ സര്‍വ്വീസ് നിര്‍ത്തിവച്ചു. ദില്ലി സെക്രട്ടേറിയറ്റില്‍ നിന്ന് ആളുകളെ ഒഴിപ്പിയ്ക്കുകയാണ്. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങളെ ഭൂചലന വാര്‍ത്ത ബാധിച്ചിട്ടില്ല.

നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്ന് എഴുപത് കിലോമീറ്റര്‍ മാറിയുള്ള ബിര്കോട്ട് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ ഭൂചലനം അനുഭവപ്പെട്ടത് നേപ്പാളില്‍ തന്നെയാണെന്നാണ് സൂചനകള്‍. നേപ്പാളിലെ ചലനത്തിന്റെ പ്രകമ്പനം മാത്രമാണ് ഇന്ത്യയില്‍ അനുഭവപ്പെട്ടതെന്നും വിദഗ്ധര്‍ പറയുന്നു.
ദില്ലിയില്‍ ആളുകള്‍ കടുത്ത ഭീതിയിലാണ്. ജനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്ന് ഓടി പുറത്തേക്കിറങ്ങി. നാശനഷ്ടങ്ങളെക്കുറിച്ച് വിവരം ഒന്നും ലഭ്യമായിട്ടില്ല.
കൊച്ചിയിലും ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. കൊച്ചിയിലെ ഉയര്‍ന്ന കെട്ടിടങ്ങളുടെ മുകളിലുള്ളവര്‍ക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് സോളാര്‍ കമ്മീഷന്റെ സിറ്റിംഗ് നിര്‍ത്തിവച്ചു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications