കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ശക്തമായ ഭൂചലനം.. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത, കൊച്ചിയും കുലുങ്ങി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ദില്ലി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അറുപത് സെക്കന്റ് നേരം നീണ്ടുനിന്നു. ഉച്ചയ്ക്ക് 12.35 നാണ് ഭൂചലനം അനുഭവപ്പെട്ടത്.

പശ്ചിമ ബംഗാള്‍, അസം, ബിഹാര്‍, രാജസ്ഥാന്‍, ഹരിയാന തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുഴുവനും ചലനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടര്‍ന്ന് ദില്ലി മെട്രോയുടെ സര്‍വ്വീസ് നിര്‍ത്തിവച്ചു. ദില്ലി സെക്രട്ടേറിയറ്റില്‍ നിന്ന് ആളുകളെ ഒഴിപ്പിയ്ക്കുകയാണ്. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങളെ ഭൂചലന വാര്‍ത്ത ബാധിച്ചിട്ടില്ല.

Delhi Map

നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്ന് എഴുപത് കിലോമീറ്റര്‍ മാറിയുള്ള ബിര്‍കോട്ട് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ ഭൂചലനം അനുഭവപ്പെട്ടത് നേപ്പാളില്‍ തന്നെയാണെന്നാണ് സൂചനകള്‍. നേപ്പാളിലെ ചലനത്തിന്റെ പ്രകമ്പനം മാത്രമാണ് ഇന്ത്യയില്‍ അനുഭവപ്പെട്ടതെന്നും വിദഗ്ധര്‍ പറയുന്നു.

ദില്ലിയില്‍ ആളുകള്‍ കടുത്ത ഭീതിയിലാണ്. ജനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്ന് ഓടി പുറത്തേക്കിറങ്ങി. നാശനഷ്ടങ്ങളെക്കുറിച്ച് വിവരം ഒന്നും ലഭ്യമായിട്ടില്ല.

കൊച്ചിയിലും ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. കൊച്ചിയിലെ ഉയര്‍ന്ന കെട്ടിടങ്ങളുടെ മുകളിലുള്ളവര്‍ക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് സോളാര്‍ കമ്മീഷന്റെ സിറ്റിംഗ് നിര്‍ത്തിവച്ചു.

English summary
Earthquake hit North India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X