Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം... തുടര്‍ ചലനത്തില്‍ വിറച്ച് ദില്ലിയും കശ്മീരും

ദില്ലി: അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പാകിസ്താനും ഉത്തരേന്ത്യയും വരെ വിറച്ചു. ഇന്ത്യയില്‍ ഇതിന്റെ തുടര്‍ ചലനങ്ങലാണ് ഉണ്ടായത്. ദില്ലി-എന്‍സിആറിലും കശ്മീരിലെ പൂഞ്ച് ജില്ലയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് മെറ്ററോളജിക്കല്‍ വിഭാഗം പറഞ്ഞു. വൈകിട്ട് 5.34നാണ് ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം ഇന്ത്യന്‍ ജനതയ്ക്ക് ട്വിറ്ററില്‍ നിരവധി പേര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദില്ലിയില്‍ നിരവധി ഭൂചലന ജാഗ്രതാ നിര്‍ദേശം ട്വിറ്ററില്‍ വന്നിരുന്നു. അതേസമയം ആളപായമില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

1

ഇതിനിടെ ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലും ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രതയാണ് ഭൂചലനത്തിന് രേഖപ്പെടുത്തി. ശനിയാഴ്ച്ച ഉച്ചയോടെയാണ് സുമാത്രയില്‍ ഭൂചലനം ഉണ്ടായത്. അതേസമയം നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും വന്നിട്ടില്ല. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ പാല്‍ഗഡില്‍ തീവ്രത കുറഞ്ഞ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. രണ്ടു വയസ്സുകാരി ഇതില്‍ മരിക്കുകയും ചെയ്തിരുന്നു. 4.1 മുതല്‍ 3.5 വരെ തീവ്രത രേഖപ്പെടുത്തിയ മൂന്ന് ഭൂചലനങ്ങളാണ് ഉണ്ടായത്. അതേസമയം കഴിഞ്ഞ നവംബര്‍ മുതല്‍ ഇന്ത്യയില്‍ ചെറു ഭൂചലനങ്ങള്‍ ഉണ്ടാവുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+