കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമിയുടെ ഉത്തരകാന്തിക ധ്രുവത്തിന്‍റെ അതിവേഗ ചലനം ദിശാസൂചകങ്ങളെ ബാധിക്കുന്നു എന്ന് റിപ്പോര്‍ട്ട്

  • By Desk
Google Oneindia Malayalam News

ദില്ലി: ഭൂമിയുടെ ഉത്തര കാന്തിക ധ്രുവം ചലിച്ച് കൊണ്ടിരിക്കുന്നതാണ്. കാന്തിക മണ്ഡലത്തിന്‍റെ അതിവേഗ ചലനം ദിശാസൂചകങ്ങളെ ബാധിക്കുന്നു. ഈ ചലനത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നമുണ്ടാകുന്നത് ഗതിനിയന്ത്രണ സംവിധാനങ്ങള്‍ക്കാണ്. നാഷണല്‍ സെന്റര്‍ ഫോര്‍ എന്‍വിറോന്‍മെന്റല്‍ ഇന്‍ഫര്‍മേഷന്‍ ഉത്തര കാന്തിക ധ്രുവത്തില്‍ നേരത്തെ നിശ്ചയിക്കപ്പെടാത്ത രീതിയില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത് കാന്തിക ധ്രുവത്തെ കൃത്യതയില്ലാത്തതാക്കിയിരിക്കുന്നു. ഈ വ്യതിയാനം എല്ലാ കാന്തിക വടക്കുനോക്കിയന്ത്രങ്ങളെയും ബാധിക്കുമെന്നാണ് പറയുന്നത്.

ഇത്തരത്തില്‍ സ്മാര്‍ട്ട്‌ ഫോണ്‍, മിലിറ്ററി വാഹനങ്ങള്‍, വിമാനങ്ങള്‍ എന്നിവയിലെ വടക്കുനോക്കി യന്ത്രങ്ങളിലെ ദിശാസൂചന സംവിധാനങ്ങളുടെ കൃത്യതയെ പ്രതികൂലമായി ബാധിക്കുമെന്ന് പറയുന്നു. കാന്തിക ധ്രുവം വര്‍ഷത്തില്‍ 34 മൈല്‍ വ്യതിയാനമാണ് ഉണ്ടാകുന്നത്. 2000ത്തില്‍ ഇത് 9 മൈല്‍ ആയിരുന്നു. ഭൂമിയുടെ ദ്രാവകഘടനയിലെ പ്രക്ഷുബ്ധമായ മാറ്റങ്ങളും കാന്തിക മണ്ഡലത്തിലെ അപ്രതീക്ഷിത മാറ്റത്തെ മനസിലാക്കുന്നതില്‍ നിന്ന് ശാസ്ത്രഞ്ജരെ ബുദ്ധിമുട്ടിക്കുന്നു.

earth-20-15032

എന്നാല്‍ ഇത് മാപ്പിങ് ആപ്പുകളെ അത്ര കണ്ട് ബാധിക്കുന്നില്ല. ഇവ ദിശാസൂചനകളും വഴികളും ഏറെക്കുറഎ കൃത്യമായി തന്നെ കാണിക്കുന്നതായിരിക്കും. ജിപിഎസ് സര്‍വീസുകളില്‍ലോക കാന്തിക മോഡലിന് കാര്യമായ പങ്കുണ്ട്. അതിനാല്‍ ഇത്തരത്തിലുള്ള ദിശാമാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയേണ്ടതുണ്ട്. ആര്‍ട്ടിക് പ്രദേശത്തെ പര്യവേഷണങ്ങളെ കൂടുതല്‍ ബാധിക്കുന്നതാണ് കാന്തികമണ്ഡലത്തിലെ മാറ്റങ്ങള്‍. ഇത്തരത്തിലുള്ള വ്യതിയാനങ്ങള്‍ ദിശാസൂചകങ്ങളെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്.
English summary
Earth's north magnetic pole moving fast will affect earths navigation technology
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X