Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഫ് തിന്നുന്ന രാഹുല്‍ഗാന്ധി കേദാര്‍നാഥ് സന്ദര്‍ശിച്ചതാണ് ഭൂചലനത്തിന് കാരണം;സാക്ഷി മഹാരാജ്

ഹരിദ്വാര്‍: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേദാര്‍നാഥ് സന്ദര്‍ശനമാണ് ഭൂചലനമുണ്ടാകാന്‍ കാരണെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. ഹരിദ്വാറില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്ക്കവേയാണ് എംപിയുടെ വിവാദ പരാമര്‍ശം. രാഹുല്‍ ബീഫ് കഴിയ്ക്കുന്നയാളാണെന്നും അങ്ങനെയുള്ളവര്‍ ക്ഷേത്രത്തില്‍ കയറില്‍ ഭൂചലനമുണ്ടാകുമെന്നുമാണ് എംപി പറയുന്നത് .

രാഹുല്‍ഗാന്ധി കാളയിറച്ചി തിന്നുന്നയാളാണ, ദേഹശുദ്ധി വരുത്താതെയാണ് അദ്ദേഹം കേദാര്‍നാഥ് പോലുള്ള പുണ്യസ്ഥലം സന്ദര്‍ശിച്ചത്. അതിനാലാണ് ഭൂചലനം ഉണ്ടായത്-സാക്ഷി മഹാരാജ് പറയുന്നു . വിശ്വഹിന്ദു പരിഷത്ത് നേതാവായ സാധ്വി പ്രാചിയും ഇതേ കാര്യം ആവര്‍ത്തിച്ചു .

Sakshi Maharaj

ഇരുവരും ചേര്‍ന്ന് പുതിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത് . ഇന്ത്യയില്‍ 75ലേറെ മരണവും നേപ്പാളില്‍ മൂവായിരത്തിലധികം ജീവനുകളും അപഹരിച്ച ഭൂചലനമാണ് ശനിയാഴ്ച ഉണ്ടായത് . വിവാദ പ്രസഗം നടത്തിയ രണ്ട് നേതാക്കളും മുന്‍പ് പല തവണയും വിവാദങ്ങള്‍ക്ക് തുടക്കമിട്ടവരാണ്. രാഹലിനെതിരെ നടത്തിയ പരാമര്‍ശം സാക്ഷി മഹാരാജിനെ വെട്ടിലാക്കുമെന്ന് ഉറപ്പ് . ഗാന്ധിജിയെ ബ്രിട്ടീഷ് എജന്റ് എന്ന് വിളിച്ചായിരുന്നു സാധ്വി പ്രാചി ഏറ്റവും ഒടുവില്‍ വിവാദത്തില്‍ അകപ്പെട്ടത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+